For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം മികച്ചതാണ്‌ കറ്റാര്‍ വാഴ.

കറ്റാര്‍ വാഴ ഉപയോഗിച്ച്‌ പല തരത്തിലുള്ള മുടിപ്രശ്‌നങ്ങളും ഒഴിവാക്കാം. പ്രത്യേകിച്ച്‌ താരന്‍.

ഏതെല്ലാം വിധത്തില്‍ കറ്റാര്‍ വാഴ ഉപയോഗിച്ച്‌ താരന്‍ മാറ്റാമെന്നു നോക്കൂ,

കറ്റാര്‍വാഴ ഉപയോഗിച്ച് താരനെയകറ്റാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

കറ്റാര്‍വാഴ ജെല്‍ അല്ലെങ്കില്‍ നീര് നേരിട്ട് തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് കുളിക്കാം. പതിനഞ്ച് ദിവസത്തേക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക. അല്ലെങ്കില്‍ പ്രശ്നം മാറുന്നത് വരെ ഉപയോഗിക്കുക.

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

കറ്റാര്‍വാഴയും ഉലുവയും - ഉലുവ തലേരാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി കറ്റാര്‍വാഴ സത്ത് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക.

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

കറ്റാര്‍വാഴയും യൂക്കാലിപ്റ്റസ് ഓയിലും - യൂക്കാലിപ്റ്റസ് ഓയിലും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ തേച്ച് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകുക.

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

കറ്റാര്‍വാഴയും നാരങ്ങ നീരും - നാരങ്ങ നീരില്‍ കറ്റാര്‍വാഴ ജെല്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കട്ടികുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

ഷാംപൂ തേക്കുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെല്‍ തേക്കുന്നത് താരനെ അകറ്റും. തലയില്‍ കറ്റാര്‍വാഴ ജെല്‍ മസാജ് ചെയ്ത് പത്ത് മിനുറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

താരന്‍ ശമനം കറ്റാര്‍ വാഴയിലൂടെ

അര കപ്പ് കറ്റാര്‍വാഴ ജെല്‍ എടുത്ത് രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടീസ്പൂണ്‍ ഉലുവ പൊടി, ഒരു ടീസ്പൂണ്‍ തുളസിപൊടി എന്നിവ ചേര്‍ക്കുക. ഇത് മിക്സറിലടിച്ച് തലമുടിയിലും തലയോട്ടിയിലും മാസ്ക് ഇടുക.ഒരു ഷവര്‍ ക്യാപ്പ് ധരിച്ച് രാത്രി ഉറങ്ങുക. രാവിലെ ഒരു കടുപ്പം കുറഞ്ഞ ഷാംപൂവും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകി ഇത് നീക്കം ചെയ്യുക.

Read more about: dandruff താരന്‍
English summary

How To Treat Dandruff With Aloe vera

Here are some of the tips to treat dandruff with aloevera. Read more to know about,
Story first published: Tuesday, October 6, 2015, 12:56 [IST]
X
Desktop Bottom Promotion