For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടി മൃദുലമാക്കാം

By Super
|

മുടിയെങ്ങനെ മൃദുലമാക്കാം? നിങ്ങളുടേത്‌ വരണ്ട മുടിയാണെങ്കില്‍ ഇവ എങ്ങനെ മൃദുലവും മനോഹരവുമാക്കാം എന്ന്‌ ഓര്‍ത്ത്‌ എപ്പോഴും വിഷമിക്കാറുണ്ടാകും ഇല്ലേ?

വരണ്ട മുടിയ്‌ക്ക്‌ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. കാഴ്‌ചയില്‍ മങ്ങിയും ജീവിനില്ലാതെയും ഇരിക്കും എന്നതാണ്‌ ഏറ്റവും വലിയ പ്രശ്‌നം. വരണ്ട മുടി എളുപ്പത്തില്‍ പൊട്ടുകയും കെട്ടുവീഴുകയും ചെയ്യും.

കഴുത്തും പുറവും തിളങ്ങണ്ടേ..

വരണ്ട മുടി മൃദുലമാക്കാന്‍ ചില എളുപ്പ വഴികള്‍

കണ്ടീഷണര്‍

കണ്ടീഷണര്‍

മുടിയുടെ നനവ്‌ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ കണ്ടീഷണറില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. വെളിച്ചെണ്ണ, ഷിയ ബട്ടര്‍എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ടാവും.

കണ്ടീഷണര്‍ തലയോട്ടിയില്‍ പുരട്ടുന്നതിന്‌ പകരം തലമുടിയില്‍ പുരട്ടുക.

ആദ്യം ഷാമ്പു

ആദ്യം ഷാമ്പു

വരണ്ട മുടിക്കിണങ്ങുന്ന ഷാമ്പു തിരഞ്ഞെടുക്കുക. ദിവസവും മുടി കഴുകരുത്‌. മുടി കഴുകുമ്പോള്‍ ഷാമ്പു മുടിയില്‍ പുരട്ടുന്നതിന്‌ പകരം തലയോട്ടിയില്‍ പുരട്ടുക.

എണ്ണ

എണ്ണ

ആഴ്‌ചയില്‍ ഒരിക്കല്‍ വെളിച്ചെണ്ണ തേയ്‌ക്കുക. വരണ്ട മുടി സ്വാഭാവികമായി മൃദുലമാകാന്‍ ഇത്‌ സഹായിക്കും.രാത്രിയില്‍ എണ്ണ പുരട്ടി രാവിലെ കഴുകുന്നതാണ്‌ നല്ലത്‌. അത്‌ സാധ്യമല്ലെങ്കില്‍ കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും എണ്ണ പുരട്ടി ഇരിക്കുക.

ജെല്‍

ജെല്‍

ജെല്‍ പോലുള്ള ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ല എന്ന ഉറപ്പ്‌ വരുത്തുക. വരണ്ട മുടി മൃദുലമാകാന്‍ ഇത്‌ സഹായിക്കും.

കണ്ടീഷണിങ്‌

കണ്ടീഷണിങ്‌

ആഴ്‌ചയില്‍ ഒരിക്കല്‍ മുടി നന്നായി കണ്ടീഷണിങ്‌ ചെയ്യുക. മുടിയില്‍ നല്ല കണ്ടീഷണര്‍ ഉപയോഗിച്ച്‌ അഞ്ച്‌ മിനുട്ടിന്‌ ശേഷം നന്നായി കഴുകി കളയുക.

English summary

How To Soften Dry Hair

How to soften dry hair naturally? Well, use a conditioner and apply coconut oil regularly to soften dry hair. Read on to know more.
Story first published: Friday, May 22, 2015, 16:25 [IST]
X
Desktop Bottom Promotion