For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടിക്ക് മരുന്നില്ലെന്നത് ശരിയാണോ?

By Sruthi K M
|

മുടി കൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. പണ്ട് മുതല്‍ കേട്ടറിവും കണ്ടറിവും പുരുഷന്‍മാര്‍ക്ക് കഷണ്ടി വരുന്നു എന്നതാണ്. എന്നാല്‍ കഷണ്ടി ഇപ്പോള്‍ സ്ത്രീകള്‍ക്കും ഉണ്ടാകുന്നുണ്ട്. മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. ഇന്ന് മിക്ക ആണുങ്ങള്‍ക്കും കഷണ്ടിയുണ്ടാകുന്നു. കഷണ്ടിയിപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയും ചെയ്തു.

<strong>മുടിയെക്കുറിച്ചുള്ള 14 കെട്ടുക്കഥകള്‍..</strong>മുടിയെക്കുറിച്ചുള്ള 14 കെട്ടുക്കഥകള്‍..

മുടികൊഴിച്ചലിനെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. പുരുഷന്‍മാര്‍ക്ക് കഷണ്ടിയുണ്ടാകുന്നത് തൊപ്പി വച്ചും ഹെല്‍മറ്റ് വച്ചുമാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ മുടി കൊഴിയുന്നതുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുക. കഷണ്ടിക്ക് മരുന്നില്ലെന്നതും വെറുമൊരു പഴഞ്ചൊല്ല് മാത്രമായി കണേണ്ട.

കഷണ്ടിയുണ്ടാകുന്നതിന്റെ കാരണങ്ങളും പൂര്‍ണ്ണമായി കഷണ്ടിയാകുന്നതിനുമുന്‍പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം..

പുകവലി

പുകവലി

പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് നല്ലത്.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യമാണ് 95 ശതമാനം പേരിലും കഷണ്ടിക്ക് കാരണമാകുന്നത്. അച്ഛനമ്മമാര്‍ക്ക് ഇതുണ്ടെങ്കില്‍ മക്കളിലും പകര്‍ന്ന് കിട്ടാം. അതുകൊണ്ടുതന്നെ ഇവര്‍ തുടക്കം മുതലേ മുടിക്ക് പരിചരണം നല്‍കണം.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിക്ക് കാരണമാകുന്നത്. രോമകൂപങ്ങള്‍ ചുരുങ്ങി മുടി വളര്‍ച്ച കുറയുന്നതിന് ഇത് കാരണമാക്കുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തില്‍ എത്താത്തതാണ് മറ്റൊരു പ്രധാന കാരണം.

മാനസിക പ്രശ്‌നം

മാനസിക പ്രശ്‌നം

ടെന്‍ഷനും മനസ്സംഘര്‍ഷവും ഉള്ളവര്‍ക്ക് മുടികൊഴിയാന്‍ കാരണമാകും. ഇത് കഷണ്ടിയുണ്ടാക്കും.

പെട്ടെന്ന് തടി കുറയുന്നത്

പെട്ടെന്ന് തടി കുറയുന്നത്

പെട്ടെന്ന് തടി കുറയുന്നവരിലും മുടി കൊഴിഞ്ഞ് കഷണ്ടി ഉണ്ടാകാം.

വിറ്റമിന്‍ എ

വിറ്റമിന്‍ എ

ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ എ ഇല്ലെങ്കിലും ഇത് ഉണ്ടാകാം.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

തലയോട്ടിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ മൂലവും കഷണ്ടി ഉണ്ടാകാം. തല നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്.

മുറിവ്

മുറിവ്

ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ സംഭവിക്കുമ്പോഴും മുടി കൊഴിഞ്ഞുപോകാം.

ഗര്‍ഭിണി

ഗര്‍ഭിണി

ഗര്‍ഭിണികള്‍ക്കും മുടി പെട്ടെന്ന് കൊഴിഞ്ഞുപോകുന്നത് കാണാം. പ്രസവിച്ചു കഴിയുന്നതോടെ മുടി കൊഴിഞ്ഞ് സ്ത്രീകളില്‍ കഷണ്ടിയൊക്കെ രൂപപ്പെടുന്നു. ആവശ്യത്തിന് വിറ്റാമിനും പ്രോട്ടീനും ശരീരത്തിന് നല്‍കാത്തതാണ് ഇത്തരം അവസ്ഥ ഉണ്ടാക്കുന്നത്.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം ഉള്ളവര്‍ക്കും മുടി കൊഴിച്ചല്‍ ഉണ്ടാകാം. രക്തക്കുറവാണ് ഇതിന് പ്രധാന കാരണം.

മുടി കെട്ടുന്നത്

മുടി കെട്ടുന്നത്

മുടി മുറുക്കി കെട്ടുന്നതും മുടി പൊഴിഞ്ഞ് കഷണ്ടിയുണ്ടാകാന്‍ കാരണമാകാം.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഉള്ളവര്‍ക്കും കഷണ്ടി വരാം.

ഡയറ്റ്

ഡയറ്റ്

ഡയറ്റ് ശരിയായില്ലെങ്കില്‍ ഇത് സംഭവിക്കാം. ഭക്ഷണക്രമമാണ് പ്രധാന കാരണം.

കാസ്റ്റര്‍ ഓയില്‍

കാസ്റ്റര്‍ ഓയില്‍

കഷണ്ടി ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ മരുന്നാണ് കാസ്റ്റര്‍ ഓയിലിന്റെ ഉപയോഗം. ഈ എണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ കഷണ്ടിക്ക് നല്ല മരുന്നാണ്. ഇത് മുടി വളരാന്‍ സഹായിക്കും. ഇതിന്റെ ജെല്‍ ഉപയോഗിച്ച് തല മസാജ് ചെയ്യാം.

കുരുമുളക്

കുരുമുളക്

കുരുമുളക് കൊണ്ട് കഷണ്ടി മാറ്റാം. കുരുമുളക് പേസ്റ്റാക്കിയെടുത്ത് തലയോട്ടില്‍ തേച്ചുപിടിപ്പിക്കാം.

ഉലുവ

ഉലുവ

ഉലുവ പൊടിച്ച് പേസ്റ്റാക്കി തലയോട്ടില്‍ തേച്ചാലും കഷണ്ടിക്ക് പരിഹാരമാകും. അരമണിക്കൂറെങ്കിലും തേച്ചുപിടിപ്പിക്കണം.

ബീറ്റ്‌റൂട്ടിന്റെ ഇല

ബീറ്റ്‌റൂട്ടിന്റെ ഇല

ബീറ്റ്‌റൂട്ടിന്റെ ഇല മികച്ച വഴിയാണ്. ഇതിന്റെ ഇല വെള്ളത്തിലിട്ട് ചൂടാക്കാം. എന്നിട്ട് അരച്ചെടുക്കാം. ഈ പേസ്റ്റ് തലയില്‍ പുരട്ടുക. എന്നിട്ട് ചെറുചൂടുവെള്ളത്തില്‍ കഴുകാം.

തൈര്

തൈര്

തൈര് മുടിക്ക് കണ്ടിഷ്ണറായി ഉപയോഗിക്കാവുന്നതാണ്. ഇത് കഷണ്ടിക്കും നല്ല മരുന്നാണ്. തൈര് കൊണ്ട് തല മസാജ് ചെയ്യാം..

English summary

what are the causes of balding

What are the causes of balding? Find out the best available cures and treatments for baldness.
Story first published: Thursday, April 23, 2015, 11:35 [IST]
X
Desktop Bottom Promotion