For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ അകറ്റാന്‍ നാട്ടുവൈദ്യം

By Sruthi K M
|

മിക്കവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരന്‍. ചൊറിച്ചില്‍, മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകി വരുന്നത്, തലയോട്ടിലുണ്ടാകുന്ന കേട്പാടുകള്‍ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങള്‍. സ്ത്രീ പുരുഷ ഭേദമന്യേ മുടി പോയാല്‍ വലിയ പ്രശ്‌നം തന്നെയാണ്.

<strong>ആവണക്കെണ്ണ നിങ്ങളുടെ മുടിക്ക്..?</strong>ആവണക്കെണ്ണ നിങ്ങളുടെ മുടിക്ക്..?

സൗന്ദര്യത്തിനും ആത്മവിശ്വാസത്തിനും ഒരു പോലെ കോട്ടം തട്ടിക്കും. തല വൃത്തിയായി സൂക്ഷിക്കാത്തതാണ് താരന്റെ പ്രധാന കാരണം. ചിലതരം എണ്ണകളുടെയും ക്രീമുകളുടെയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. താരന്‍ വന്നു കഴിഞ്ഞാല്‍ മുടി പെട്ടെന്ന് കൊഴിഞ്ഞുപോകും. താരന്‍ മാറ്റാന്‍ ചില നാട്ടു മരുന്നുകള്‍ പറഞ്ഞുതരാം..

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

ചെറുപയര്‍ പൊടി താളിയാക്കി ഉപയോഗിച്ച് കുളിക്കുന്നതും താരന്‍ മാറ്റാന്‍ സഹായിക്കും.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ കലക്കി തല കഴുകുന്നതും താരന്‍ മാറ്റും.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

പാളയംകോടന്‍ പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താമരയുടെ ഇല താളിയാക്കി തലയില്‍ തേക്കുന്നതും താരന്‍ അകറ്റും.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

ഉള്ളി നീര് തലയില്‍ പുരട്ടി കഴുകുന്നതും താരന്‍ അകറ്റും

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

ഉലുവ തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നതും താരന്‍ അകറ്റും.

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

താരന്‍ മാറ്റാന്‍ നാട്ടുവൈദ്യം

ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന്‍ മാറ്റിതരും.

English summary

some best tips to cure dandruff

Dandruff can be controlled by following a healthy hair care routine. You can also try some simple natural home remedies
X
Desktop Bottom Promotion