For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ വീട്ടുവിദ്യകള്‍

By Super
|

നിങ്ങള്‍ വസ്ത്രങ്ങളും, മറ്റ് സാമഗ്രികളും, ഷൂസും അനുയോജ്യമായ തരത്തില്‍ തെരഞ്ഞെടുക്കുന്നു. അതേ പോലെ മേക്കപ്പിലും ഹെയര്‍ സ്റ്റൈലിലും ശ്രദ്ധിക്കും. എന്നാല്‍ ഇവയേക്കാള്‍ ശ്രദ്ധയോടെ പരിഗണിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

നിങ്ങളുടെ ആകാര ഭംഗി തികഞ്ഞ പ്രത്യക്ഷപ്പെടലിനെ മൊത്തത്തില്‍ നശിപ്പിക്കാനാവുന്ന ഒന്നാണ് ശരീര ദുര്‍ഗന്ധം അല്ലെങ്കില്‍ തലമുടിയുടെ ദുര്‍ഗന്ധം. ഇവ പൊതു സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് ശല്യമാകും.

ഇത് പരിഹരിക്കാനുള്ള രാസവസ്തുക്കളാല്‍ നിര്‍മ്മിതമായ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നിങ്ങള്‍ക്ക് വാങ്ങാനാവും. എന്നാല്‍ ഇവയില്‍ മിക്കവയും ദോഷ ഫലങ്ങളുമുണ്ടാക്കുന്നവയാണ്.

തലമുടിയിലെ ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കുന്ന നിരവധി വസ്തുക്കള്‍ നിങ്ങള്‍ക്ക് വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും അടുക്കളയില്‍ നിന്നും കണ്ടെടുക്കാനാവും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഇവിടെ പറയുന്ന ആറ് പരിഹാരങ്ങളില്‍ ഏറ്റവും ഫലപ്രദമായതാണ് ഇത്. ഇത് തലയോട്ടിയിലെ എണ്ണമയം കുറയ്ക്കുന്നതിനൊപ്പം മുടിയുടെ ദുര്‍ഗന്ധവും അകറ്റും. ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് 5 മിനുട്ടിന് ശേഷം കഴുകിക്കളയുക.

റ്റീ ട്രീ ഓയില്‍

റ്റീ ട്രീ ഓയില്‍

ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ മുടിയിലെ ദുര്‍ഗന്ധം അകറ്റും. താരന്‍ അകറ്റാന്‍ ഏറെ ഫലപ്രദമായ റ്റീ ട്രീ ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് ദുര്‍ഗന്ധമുണ്ടാകില്ല. ഏതാനും തുള്ളി ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.

തക്കാളി പേസ്റ്റ്

തക്കാളി പേസ്റ്റ്

തലമുടിയിലെ ദുര്‍ഗന്ധം അകറ്റാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. തക്കാളി അത്തരത്തിലൊന്നാണ്. തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് 30 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. തക്കാളി മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

മുടിയുടെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഇത് വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. ലാവെണ്ടറോ, റോസ് ഓയിലോ ഇതില്‍ ചേര്‍ക്കാം.

ലാവെണ്ടര്‍ ഓയില്‍

ലാവെണ്ടര്‍ ഓയില്‍

സുഗന്ധ തൈലങ്ങള്‍ മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നവയാണ്. ലാവെണ്ടര്‍ ഓയിലില്‍ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങളുണ്ട്. ഇത് ഏത് തരത്തിലുമുള്ള വീക്കങ്ങളും തലയോട്ടിയിലെ അണുബാധയും തടയും. കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച ശേഷം പൂര്‍ണ്ണമായും ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് ഏതാനും തുള്ളി ലാവെണ്ടര്‍ ഓയില്‍ കയ്യിലെടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് പല തരത്തില്‍ തലമുടി സംരക്ഷണത്തിന് ഉപയോഗിക്കാം. മുടിക്ക് സുഗന്ധം നല്കാന്‍ ഉത്തമമാണ് ഓറ‍ഞ്ച് തൊലി. ഉണക്കി പൊടിച്ച തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് ഉപയോഗിച്ച് മുടി കഴുകാം.

English summary

Home Remedies For Smelly Hair

Want to get rid of the smelly hair? Then, here are the best solution to treat smelly hair. Read to know the best ways to get rid of smelly hair.
X
Desktop Bottom Promotion