For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേശസംരക്ഷണത്തിന്‌ കറിവേപ്പില

By Super
|

ശരിയായ കേശ സംരക്ഷണ രീതികള്‍ പിന്തുടരുകയാണെങ്കില്‍ തിളങ്ങുന്ന , ഭംഗിയുള്ള മുടി നേടിയെടുക്കുക എന്നത്‌ അത്ര പ്രയാസമുള്ള കാര്യമല്ല. നിങ്ങള്‍ക്ക്‌ ചെലവേറിയ ഷാമ്പുവിന്റെയും കണ്ടീഷണറിന്റേയും ആവശ്യവും വരില്ല. മുടിയുടെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗമാണ്‌ കറിവേപ്പില.

കറിവേപ്പിലയുടെ കേശസംരക്ഷണ ഗുണങ്ങള്‍

Curry Leaves

അകാല നര തടയും

ഇന്ന്‌ ഇരുപതുകളില്‍ എത്തുമ്പോഴെ പലരുടേയും മുടി നരയ്‌ക്കാറുണ്ട്‌. കേശ സംരക്ഷണ കുറവ്‌, സമ്മര്‍ദ്ദം, ജനിതക കാരണങ്ങള്‍, പുകവലി, മദ്യപാനം എന്നിവയാണ്‌ ഇതിന്‌ കാരണം. എന്നാല്‍, കറിവേപ്പില ഇതിനെ പ്രതിരോധിക്കും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ സ്വാഭാവിക നിറം നിലനില്‍ക്കാനും പോഷകങ്ങള്‍ നല്‍കി വേര്‌ മുതല്‍ മുടിയെ ബലപ്പെടുത്താനും സഹായിക്കും. നല്ല നിറമുള്ള പുതിയ മുടി വളരാനും ഇത്‌ സഹായിക്കും. ഇത്‌ നല്ല കറുത്ത തിളങ്ങുന്ന മുടി നല്‍കും.

മുടി കൊഴിച്ചില്‍ അകറ്റും

മലിനീകരണം, അനാരോഗ്യകരമായ ജീവിത രീതി, സമ്മര്‍ദ്ദം എന്നിവ മുടിയുടെ കട്ടി കുറയാനും മുടി കൊഴിച്ചിലിനും കാരണമാകും. കറിവേപ്പിലയില്‍ ധാരാളം ബീറ്റ കരോട്ടീനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുടിക്ക്‌ ബലം നല്‍കുകയും വീണ്ടും വളരാന്‍ സഹായിക്കുകയും ചെയ്യും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും അമിനോ ആസിഡുകളും മുടി കൊഴിച്ചില്‍ തടയും.

രോമകൂപങ്ങളുടെ തകരാറ്‌ പരിഹരിക്കും

രോമകൂപങ്ങളില്‍ നിന്നാണ്‌ നമ്മുടെ മുടി ഉണ്ടാകുന്നത്‌. മുടി വളര്‍ച്ച നിലനിര്‍ത്തുന്നതിനായി ഏതാനം ദിവസങ്ങള്‍ക്കിടയില്‍ ഇവ നശിക്കുകയും പുതിയവ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അവശ്യ പോഷകങ്ങളുടെ ആഭാവം മൂലം ഇവയുടെ ആരോഗ്യം നശിക്കുകയും തകരാറിലാവുകയും ചെയ്യും.കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള അവശ്യപോഷകങ്ങള്‍ രോമകൂപങ്ങള്‍ക്ക്‌ ബലം നല്‍കുകയും കൂടുതല്‍ നശിക്കാതെ സംരക്ഷിക്കുകയും ചെയ്യും. രോമകൂപങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കാനും ക്രമേണ നന്നായി മുടി വളരാനും ഇത്‌ സഹായിക്കും.

മുടിയിഴകള്‍ക്ക്‌ ബലം നല്‍കും

ദുര്‍ബലമായ മുടി ഇഴകള്‍ മുടി കൊഴിച്ചിലിനും മറ്റ്‌ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 ഹോര്‍മോണുകളെ പോലെ പ്രവര്‍ത്തിച്ച്‌ മുടി കൊഴിച്ചില്‍ നിയന്ത്രിക്കും. മുടി ഇഴകള്‍ക്കും വേരുകള്‍ക്കും ബലം നല്‍കി മുടി വളര്‍ച്ച ശക്തമാക്കും.

കറിവേപ്പില കൊണ്ട്‌ കേശ ലേപനങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ:

ഒരു കപ്പ്‌ തൈര്‌ എടുത്ത്‌ കറി വേപ്പില അതില്‍ ചേര്‍ക്കുക.നന്നായി ഇളക്കിയതിന്‌ ശേഷം തലമുടിയില്‍ ഇത്‌ പുരട്ടുക. പതിനഞ്ച്‌ മിനുട്ടുകള്‍ക്ക്‌ ശേഷം വെള്ളവും ഷാമ്പുവും ഉപയോഗിച്ച്‌ കഴുകി കളയുക.

പ്രകൃതിദത്ത ഹെയര്‍ടോണിക്‌ ഉണ്ടാക്കുന്നതിന്‌ , തലയില്‍ തേയ്‌ക്കുന്ന ഏതെങ്കിലും എണ്ണയില്‍ കറിവേപ്പില ഇട്ട്‌ തിളപ്പിയ്‌ക്കുക. അതിന്‌ ശേഷം തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. രക്തയോട്ടം മെച്ചപ്പെടാന്‍ നന്നായി തടവുക. മുടി വളര്‍ച്ചയ്‌ക്ക്‌ ആഴ്‌ചയില്‍ രണ്ട്‌ പ്രാവശ്യം ഇത്‌ ചെയ്യുക.

ഭക്ഷണത്തിനൊപ്പം കറിവേപ്പില കഴിക്കുകയും ചെയ്യുക. മോര്‌, ഉപ്പുമാവ്‌, പുലാവ്‌ എന്നിവയില്‍ ചേര്‍ത്ത്‌ കഴിക്കുക. കറികളിലും പരിപ്പുകളിലും ഇതിന്റെ പൊടി ചേര്‍ത്തും കഴിക്കാം. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം

English summary

Hair Care Benefits Of Curry Leaves

Beautiful, shiny hair is not something unattainable if you follow the right haircare regimen. You also do not need expensive shampoos and conditioners. One natural way to prevent hair problems is by using curry leaves or kadi patta. Here’s how it benefits your mane.
Story first published: Wednesday, February 25, 2015, 15:38 [IST]
X
Desktop Bottom Promotion