For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടി മിനുസമാക്കാന്‍..

By Sruthi K M
|

എല്ലാവരും ഇഷ്ടപ്പെടുന്നത് മിനുസവും തിളക്കമുള്ളതുമായ മുടിയാണ്. എന്നാല്‍ ഈ ഭാഗ്യം എല്ലാവര്‍ക്കും കിട്ടണമെന്നില്ല. സാധാരണ ജന്മനാ തന്നെ ചിലര്‍ക്ക് വരണ്ട മുടി ഉണ്ടാകുന്നുണ്ട്. ചിലര്‍ മുടിക്ക് വേണ്ട പരിചരണം കൊടുക്കാതെ വരണ്ടതാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നും എങ്ങനെ മുക്തിനേടാം എന്നതിനെപ്പറ്റിയാണ് ഇനി ചിന്തിക്കേണ്ടത്.

<strong>മുടിയുടെ വളര്‍ച്ചയ്ക്ക് 31 വീട്ടുവൈദ്യം </strong>മുടിയുടെ വളര്‍ച്ചയ്ക്ക് 31 വീട്ടുവൈദ്യം

ചിലര്‍ക്ക് നല്ല ഭംഗിയുള്ള മുടി ലഭിച്ചിട്ടും വെയിലും പൊടിയും കെമിക്കല്‍ ചികിത്സകളും കൊണ്ട് അത് നഷ്ടപ്പെടുന്നു. നിങ്ങളുടെ മുടി വരണ്ടതാണോ? വരണ്ട മുടി പ്രകൃതിദത്തമായി തന്നെ മാറ്റിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെ അടുക്കയില്‍ ഒന്നു ചെന്നു നോക്കൂ. അതിനുള്ള വഴികള്‍ അവിടെത്തന്നെ ഉണ്ട്.

ചൂടാക്കിയ എണ്ണ ചികിത്സ

ചൂടാക്കിയ എണ്ണ ചികിത്സ

അടുക്കളയില്‍ നിന്നും എണ്ണ ചൂടാക്കിയെടുക്കാം. പലതരം എണ്ണകളും യോജിപ്പിച്ചുവേണം ചൂടാക്കാന്‍. ബദാം ഓയില്‍, ഓലിവ് ഓയില്‍, ജൊജൊബോ ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ എടുത്ത് ചൂടാക്കുക. ചെറിയ ചൂടുമാത്രം മതി. ഇതുപയോഗിച്ച് തല നന്നായി മസാജ് ചെയ്യാം.30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം. ഒരാഴ്ച കൊണ്ട് നിങ്ങളുടെ മുടി മിനുസമുള്ളതാകും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

വരണ്ട മുടി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണിത്. മുട്ടയുടെ വെള്ള വെള്ളം ഉപയോഗിച്ച് പേസ്റ്റാക്കിയെടുക്കുക. ഇത് മുപ്പത് മിനിട്ട് തലയില്‍ തേച്ച് വയ്ക്കാം.

മുട്ടയും തൈരും

മുട്ടയും തൈരും

രണ്ട് മുട്ട നന്നായി ഉടച്ചെടുക്കുക. ഇതില്‍ രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഈ പേസ്റ്റ് തലയില്‍ പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

തേനും വെജിറ്റബിള്‍ ഓയിലും

തേനും വെജിറ്റബിള്‍ ഓയിലും

രണ്ട് സ്പൂണ്‍ തേനും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ തലയോട്ടിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

റൈസ് മില്‍ക്കും തേനും

റൈസ് മില്‍ക്കും തേനും

ഒരു കപ്പ് റൈസ് മില്‍ക്കും അതില്‍ രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് തലയില്‍ പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് കഴുകാം.

അവൊക്കാഡോയും നേന്ത്രപഴവും

അവൊക്കാഡോയും നേന്ത്രപഴവും

ഒരു നേന്ത്രപ്പഴം പേസ്റ്റാക്കിയെടുക്കാം. അവൊക്കാഡോ പേസ്റ്റും ചേര്‍ത്ത് തലയില്‍ തേക്കാം. 20 മിനിട്ടിനുശേഷം കഴുകാം.

മയോണീസ് മസാജ്

മയോണീസ് മസാജ്

ഒരു ടീസ്പൂണ്‍ മയോണീസ് കൊണ്ട് മുടി നന്നായി മസാജ് ചെയ്യുക. എന്നിട്ട് ഒരു പ്ലാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച് തല മൂടിവയ്ക്കാം. അരമണിക്കൂറിനുശേഷം കഴുകാം.

ബിയര്‍ സ്‌പ്രെ

ബിയര്‍ സ്‌പ്രെ

നിങ്ങളുടെ സ്‌പ്രെയില്‍ ബിയര്‍ അല്‍പം ഒഴിക്കാം. ഇത് മുടിയില്‍ ഉപയോഗിക്കാം. മുടി മൃദുലമാകാന്‍ സഹായിക്കുന്നതാണ് ബിയര്‍. തല കുളിച്ച് കഴിഞ്ഞ് ഈ സ്‌പ്രെ തലയില്‍ അടിക്കാം.

വിനാഗര്‍ മാജിക്

വിനാഗര്‍ മാജിക്

ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും.

തേന്‍

തേന്‍

തേനും ഹെയര്‍ ഓയിലും യോജിപ്പിച്ച് മുടിയില്‍ തേക്കാം. 20 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മൂന്ന് ടീസ്പൂണ്‍ തൈര്, നാല് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, രണ്ട് ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉപയോഗിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം.

ആപ്പിള്‍ വിനാഗിരി

ആപ്പിള്‍ വിനാഗിരി

അരകപ്പ് ആപ്പിള്‍ വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഇത് ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യാം. നല്ലൊരു മോയിചറൈസര്‍ ആണിത്. മുടി സില്‍ക് പോലെയിരിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

കാല്‍ കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേക്കുക. എന്നിട്ട് മുടി ചീര്‍പ്പ് കൊണ്ട് ചീകുക. അതിനുശേഷം കവുകി കളയാം.

English summary

home remedies for your dry hair

If you have dry hair, you may have been trying to find out the best ways to treat dryness and restore its natural moisture.
Story first published: Tuesday, April 21, 2015, 17:14 [IST]
X
Desktop Bottom Promotion