For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിനു പിന്നിലെ രഹസ്യം

|

മുടിയഴകിന് നിരവധി പരീക്ഷണങ്ങള്‍ നടത്താന്‍ നാം നിര്‍ബന്ധിതരാവാറുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പല പരീക്ഷണങ്ങളും അവസാനിക്കുന്നത് പലപ്പോഴും ദുരന്തത്തിലായിരിക്കും. എന്നാല്‍ ഇനി അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ മുടിയുടെ ഘടന തന്നെ മാറ്റാവുന്നതാണ്. മുടിയുടെ തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിയ്ക്കാം

എന്നാല്‍ പലപ്പോഴും സമയക്കുറവ് നമ്മുടെ മുടിയ്ക്ക് വില്ലനാവുന്നുണ്ട്. തിരക്കുള്ള ജീവിതത്തില്‍ അല്‍പസമയം മുടിയ്ക്കായി നീക്കിവെച്ചാല്‍ അതിന്റെ ഗുണം അത്ഭുതാവഹമായിരിക്കും. എന്തൊക്കെ കാര്യങ്ങളാണ് മുടി സംരക്ഷണത്തില്‍ സ്ഥിരമായി ശ്രദ്ധിക്കേണ്ടവ എന്നു നോക്കാം. മുടിയുടെ കാര്യത്തില്‍ വേവലാതി വേണ്ട

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

പലരും ഷാമ്പൂ ഉപയോഗിക്കുന്നതിലുള്ള അശ്രദ്ധ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിയ്ക്കുന്നു. ഓരോ പ്രാവശ്യവും വ്യത്യസ്ത രീതിയിലുള്ള ഷാമ്പൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. അതുകൊണ്ടു തന്നെ ഒരേ തരത്തിലുള്ള ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രമിക്കുക.

കണ്ടീഷണര്‍ ഉപയോഗിക്കുക

കണ്ടീഷണര്‍ ഉപയോഗിക്കുക

ഷാമ്പൂ പോലെ തന്നെ മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതാണ് കണ്ടീഷണര്‍. മുടിയുടെ ഘടന അനുസരിച്ചായിരിക്കണം കണ്ടീഷണര്‍ ഉപയോഗിക്കേണ്ടത്.

എണ്ണ തേയ്ക്കണം

എണ്ണ തേയ്ക്കണം

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും മുടിയില്‍ എണ്ണ തേയ്ക്കണം. ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ബലമുള്ളതാക്കുകയും ചെയ്യുന്നു.

തല കഴുകാന്‍ തണുത്ത വെള്ളം

തല കഴുകാന്‍ തണുത്ത വെള്ളം

തല കഴുകുന്നതിനായി തണുത്തവെള്ളം മാത്രമേ ഉപയോഗിക്കാവൂ. ചൂടുവെള്ളത്തില്‍ തല കഴുകുന്നത് മുടിയുടെ വേരിന്റെ ബലം കുറയാന്‍ കാരണമാകുന്നു.

പ്ലാസ്റ്റിക് ചീപ്പിനു പകരം മരം കൊണ്ടുള്ള ചീപ്പ്

പ്ലാസ്റ്റിക് ചീപ്പിനു പകരം മരം കൊണ്ടുള്ള ചീപ്പ്

മുടി ചീകുന്നതിന് പ്ലാസ്റ്റിക് ചീപ്പ് ഉപയോഗിക്കുന്നതിനു പകരം മരം കൊണ്ടുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. കാരണം ഇത് മുടിയിലുള്ള ഈര്‍പ്പത്തെ ഇല്ലാതാക്കുന്നു.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കുറച്ച്

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കുറച്ച്

മുടിയില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളായ ഹെയര്‍ വാക്‌സ്, സ്‌പ്രേ തുടങ്ങിയവ ഉപയോഗിക്കുന്നത് കുറയ്ക്കുക.

മുടി ഉണക്കുന്നതില്‍ നിയന്ത്രണം

മുടി ഉണക്കുന്നതില്‍ നിയന്ത്രണം

മുടി ഹെയര്‍ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്നതിന് നിയന്ത്രണം വേണം. ഇത്തരത്തിലുള്ള മുടിയുണക്കല്‍ മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകും.

ഭക്ഷണവും വെള്ളവും ധാരാളം

ഭക്ഷണവും വെള്ളവും ധാരാളം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും നന്നായി വെള്ളം കുടിയ്ക്കുകയും ചെയ്യേണ്ടത് മുടിയുടെ ആരോഗ്യത്തിന് വളരെ വലുതാണ്. കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മുടിയെ ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നു.

പുകവലി കുറയ്ക്കുക

പുകവലി കുറയ്ക്കുക

ചെറിയൊരു ശതമാനം സ്ത്രീകളാണ് പുകവലിക്കാരെങ്കിലും ഇത് മുടി വളര്‍ച്ചയെ വളരെയധികം സ്വാധീനിയ്ക്കുന്നുണ്ട്. നിക്കോട്ടിന്‍ തലയോട്ടിയിലെ രക്തയോട്ടം കുറയ്ക്കുന്നു. കൂടാതെ ഓക്‌സിജന്റെ അളവിലും കാര്യമായ മാറ്റം സൃഷ്ടിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.

English summary

9 Tricks For Growing Your Hair Faster

Don't you just hate it when your hair is a big mess? Well here are some tips that will help you get lovely and silky hair every day.
Story first published: Monday, October 5, 2015, 13:19 [IST]
X
Desktop Bottom Promotion