For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലിന് പരിഹാരം യോഗ!!

By Super
|

യോഗ, ധ്യാനം മുതലായവ ശരീരത്തിനും മനസ്സിനും പുതുജീവന്‍ നല്‍കുമെന്ന്‌ മാത്രമല്ല മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന്‌ ആശ്വാസമേകുകയും ചെയ്യും.

തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും യോഗ സഹായിക്കും. മാനസിക സംഘര്‍ഷവും ഉത്‌കണ്‌ഠയും അകറ്റാനും യോഗ ഉത്തമമാണ്‌. യോഗ എങ്ങനെയാണ്‌ മുടികൊഴിച്ചില്‍ തടയുന്നതെന്ന്‌ ഇനി പറയേണ്ടതില്ലല്ലോ?

കറ്റാര്‍ വാഴയും മുടിയും തമ്മില്‍

മുന്നിലേക്ക്‌ കുനിഞ്ഞ്‌ ചെയ്യുന്ന എല്ലാ യോഗാസനങ്ങളും തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. തന്മൂലം രോമകൂപങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും മുടികൊഴിച്ചില്‍ കുറയുകയും ചെയ്യും. പതിവായി ചെയ്‌താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം അനുഭവിച്ചറിയാനാകും. വീട്ടില്‍ നിങ്ങള്‍ക്ക്‌ ചെയ്യാവുന്ന ഇത്തരം ചില യോഗാസനങ്ങള്‍ പരിചയപ്പെടാം.

1. അധോമുഖ ശവാസനം

1. അധോമുഖ ശവാസനം

കൈകള്‍ തറയില്‍ കുത്തിനിന്ന്‌ ചെയ്യുന്ന യോഗാസനമാണിത്‌. ഈ ആസനം തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. സൈനസിന്‌ ഗുണകരമായ ഈ ആസനം പനിയില്‍ നിന്ന്‌ ആശ്വാസം നല്‍കും. ഉത്സാഹമില്ലായ്‌മ, വിഷാദം, ഉറക്കമില്ലായ്‌മ എന്നീ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഈ ആസനം ഉത്തമമാണ്‌.

2. ഉത്താനാസനം

2. ഉത്താനാസനം

തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന്‌ പുറമെ, മുന്നോട്ട്‌ ആഞ്ഞുനില്‍ക്കുന്ന നില ക്ഷീണം അകറ്റാനും സഹായിക്കും. ആര്‍ത്തവവിരാമത്തോട്‌ അനുബന്ധിച്ചുണ്ടാകുന്ന ലക്ഷണങ്ങളില്‍ നിന്ന്‌ മോചനം നേടാനും ദഹനം മെച്ചപ്പെടുത്താനും ഈ ആസനം സഹായിക്കും.

3. വജ്രാസനം

3. വജ്രാസനം

ഡയമണ്ട്‌ പോസ്‌ എന്നും ഈ ആസനം അറിയപ്പെടുന്നു. മറ്റ്‌ ആസനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ആഹാരം കഴിച്ചുടന്‍ ഇത്‌ ചെയ്യാവുന്നതാണ്‌. മുന്നിലേക്ക്‌ കുനിഞ്ഞ്‌ ചെയ്യുന്നതിനാല്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കും. മൂത്രാശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്‌ക്ക്‌ ഇത്‌ ഉത്തമമാണ്‌. വജ്രാസനം പതിവായി ചെയ്‌താല്‍ ദഹനം മെച്ചപ്പെടും. മാത്രമല്ല ശരീരഭാരം കുറയുകയും ഗ്യാസ്‌ മുലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന്‌ ആശ്വാസം ലഭിക്കുകയും ചെയ്യും.

4. കപാല്‍ഫട്ടി പ്രാണായാമം

4. കപാല്‍ഫട്ടി പ്രാണായാമം

ഈ പ്രാണായാമം തലച്ചോറിലെ കോശങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കും. ഇത്‌ നാഡീവ്യവസ്ഥയ്‌ക്കും വളരെ നല്ലതാണ്‌. ശരീരത്തില്‍ നിന്നുള്ള വിഷവസ്‌തുക്കളെ ഒഴിവാക്കാനും പ്രാണായാമം സഹായിക്കും. പൊണ്ണത്തടി, പ്രമേഹം എന്നിവയെ നിയന്ത്രിക്കാനും ഈ യോഗാസനം ഗുണകരമാണ്‌. കപാല്‍ഫട്ടി പ്രാണായാമം ശരീരത്തിന്റെ സംതുലനാവസ്ഥ വീണ്ടെടുക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.

5. പവന്‍മുക്താസനം

5. പവന്‍മുക്താസനം

ഇത്‌ ഗ്യാസ്‌ കുറയ്‌ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. അടിവയറിലെയും പിന്‍ഭാഗത്തെയും കൊഴുപ്പ്‌ കുറച്ച്‌ പേശികള്‍ക്ക്‌ ശക്തി പകരാനും ഈ ആസനത്തിന്‌ കഴിയും. ദഹനം മെച്ചപ്പെടുന്നത്‌ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

6. സര്‍വാംഗാസനം

6. സര്‍വാംഗാസനം

സര്‍വാംഗാസനം തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതോടെ ശ്വസന-ദഹനേന്ദ്രിയ-നാഡീവ്യവസ്ഥകളുടെ പ്രവര്‍ത്തനവും പ്രത്യുദ്‌പാദന അവയവങ്ങളുടെ ആരോഗ്യവും വര്‍ദ്ധിക്കും.

Read more about: hair yoga മുടി യോഗ
English summary

Yoga Poses To Beat Hair Loss

In essence yoga helps enhance circulation of blood in the scalp, improve digestion and reduces anxiety and stress which in turn reduces hair loss,
X
Desktop Bottom Promotion