For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ തടയാന്‍ എന്ത്‌ കഴിക്കണം?

By Super
|

വളരെ സാധാരണവും അതേസമയം ഏറെ വിഷമിപ്പിക്കുന്നതുമായ പ്രശ്‌നമാണ്‌ മുടികൊഴിച്ചില്‍. ഇതിന്‌ പരിഹാരം കാണുന്നതിന്‌ മരുന്നുകള്‍, കേശ സംരക്ഷണ ഉത്‌പന്നങ്ങള്‍ എന്നിവയെ കുറിച്ചായിരിക്കും നമ്മള്‍ പെട്ടന്ന്‌ ചിന്തിക്കുക. എന്നാല്‍, ശ്രദ്ധ നല്‍കേണ്ടത്‌ ദിവസേനയുള്ള ആഹാരക്രമത്തിനാണ്‌.

മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനും മുടിയുടെ വളര്‍ച്ചയും ഉള്ളും മെച്ചപ്പെടുത്താനും സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ ദിവസേനയുള്ള ആഹാരത്തില്‍ അടങ്ങിയിരിക്കണം.

മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍.

സാല്‍മണ്‍

സാല്‍മണ്‍

വിറ്റാമിന്‍ ഡി , പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള സാല്‍മണ്‍ മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ ഫാറ്റി ആസിഡിന്റെ സ്രോതസ്സാണ്‌. മുടിയിഴയ്‌ക്ക്‌ ആവശ്യമായ ഫാറ്റി ആസിഡിന്റെ ഏറിയ പങ്കും സാല്‍മണ്‍ ലഭ്യമാക്കും.സാല്‍മണിലും മറ്റ്‌ സമുദ്രോത്‌പന്നങ്ങളിലും സിങ്ക്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌ . ഇത്‌ സാധാരണ പ്രശ്‌നങ്ങളായ വരണ്ട മുടി, താരന്‍, മുടി കൊഴിച്ചില്‍ എന്നിവയില്‍ നിന്നും മുടിയെ സംരക്ഷിക്കുകയും മുടിയിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

സോയ

സോയ

ഹീമോഗ്ലോമിന്‍ ഉണ്ടാകുന്നതിനാവശ്യമായ ചെമ്പ്‌ സോയ ലഭ്യമാക്കും. ഇതിന്റെ ആഭാവം മുടി പിളരുന്നതിനും കൊഴിയുന്നതിനും കാരണമാകും. ദിവസവും ഒരു ഗ്ലാസ്സ്‌ സോയ പാല്‍, തൈര്‌, സോയ്‌ പ്രോട്ടീന്‍ എന്നിവ കഴിക്കുന്നത്‌ നല്ലതാണ്‌.

ബ്ലൂബെറി

ബ്ലൂബെറി

ആരോഗ്യമുള്ള മുടിക്ക്‌ ആവശ്യമായ ഏറ്റവും പ്രധാന ചേരുവകളില്‍ ഒന്നാണ്‌ വിറ്റാമിന്‍ സി. കേശ കോശങ്ങളെ ഒരുമിച്ച്‌ നിര്‍ത്താന്‍ ഇവ സഹാിക്കും. വിറ്റാമിന്‍ സിയുടെ ആഭാവം ദുര്‍ബലവും വരണ്ടതുമായ മുടിക്ക്‌ കാരണമാകും. മുടിയുടെ അറ്റം പിളരുന്നതിനും മുടി പൊട്ടി പോകുന്നതിനും ഇത്‌ കാരണമാകും. ബ്ലൂബെറിയില്‍ വിറ്റാമിന്‍ സി മാത്രമല്ല അടങ്ങിയിട്ടുള്ളത്‌. ഇവ ശരീരത്തിന്‌ നിരവധി ആന്റി ഓക്‌സിഡന്റുകളും ലഭ്യമാക്കും. സാലഡിലും മറ്റുമായി ദിവസവും ഇവ കഴിക്കുക.

വാള്‍നട്ട്‌

വാള്‍നട്ട്‌

ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതിന്‌ ഏറെ ആവശ്യമായ ബയോട്ടിന്‍, ഒമേഗ 3 ഫാറ്റി ആസിഡ്‌, വിറ്റാമിന്‍ ഇ ചെമ്പ്‌ എന്നിവ വാള്‍നട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുകയും സൂര്യാപ്രകാശം ഏറ്റ്‌ നശിക്കുന്നത്‌ തടയുകയുകയും മുടിയുടെ തിളക്കം നിലനിര്‍ത്തുകയും ചെയ്യും. ദിവസവും അല്‍പം വാള്‍നട്ട്‌ കഴിക്കുന്നത്‌ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

മുട്ട

മുട്ട

പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത്‌ മുടിയുടെ പ്രശ്‌നങ്ങള്‍ പരമാവധി കുറയ്‌ക്കാന്‍ സഹായിക്കും. തലയോട്ടിയിലെ കോശങ്ങളുടെ നിര്‍മാണഘടകങ്ങളായ പ്രോട്ടീന്‍ മുടി ഉണ്ടാകുന്നതിനും നഷ്ടപ്പെട്ടത്‌ വീണ്ടും വളരുന്നതിനും ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്‌ക്കും സഹായിക്കും. വെണ്ണ, മത്സ്യം, മാംസം എന്നിവയിലൂടെ മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ കഴിക്കുന്നതും നല്ലതാണ്‌.

ചീര

ചീര

ഇരുമ്പിന്റെ അംശം അകത്തേയ്‌ക്ക്‌ ചെല്ലാതെ നിങ്ങളുടെ ആഹാരക്രമം പൂര്‍ത്തിയാകില്ല. ഹീമോഗ്ലോബിന്‍ ഉണ്ടാകുന്നതിനും തലയോട്ടിയ്‌ക്ക്‌ ഓക്‌സിജനും രക്തവും ലഭ്യമാക്കുന്നതിനും ഇരുമ്പ്‌ ആവശ്യമാണ്‌. പയര്‍, പരിപ്പ്‌ തുടങ്ങിയവ ധാരാളം കഴിക്കുന്നത്‌ ഇരുമ്പിന്റെ അളവ്‌ ഉയര്‍ത്തും. ആര്‍ത്തവ കാലത്ത്‌ രക്തവും ഇരുമ്പും നഷ്ടമാകുന്നതിനാല്‍ സ്‌ത്രീകള്‍ ഇരുമ്പടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൂട്ടണം.

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌

ശരീരത്തില്‍ വിറ്റാമിന്‍ എ ഉത്‌പാദിപ്പിക്കുന്ന ബീറ്റ കരോട്ടീന്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്‌. തലയോട്ടിക്ക്‌ ആവശ്യമായ എണ്ണകള്‍ ഉത്‌പാദിപ്പിക്കുന്നതിന്‌ ഈ വിറ്റാമിന്‍ ആവശ്യമാണ്‌. ഈ എണ്ണകള്‍ തലയോട്ടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യും. ഈ എണ്ണകളുടെ ആഭാവം തലയോട്ടിയില്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. മധുരക്കിഴങ്ങ്‌ വേവിച്ച്‌ കഴിക്കുന്നത്‌ നല്ലതാണ്‌, സ്വാദിനായി അല്‍പം നാരങ്ങയും ചേര്‍ക്കാം.

ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

English summary

What You Should Eat To Prevent Hair Loss

Foods are helpful for preventing hairloss. Here are some foods which helps to reduce hairloss,
Story first published: Saturday, September 6, 2014, 13:25 [IST]
X
Desktop Bottom Promotion