For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ കളയാന്‍ ഉള്ളി നീര്‌

By Super
|

മുതിര്‍ന്നവരേയും ചെറുപ്പക്കാരേയും ഒരുപോലെ ശല്യപ്പെടുത്തുന്ന പ്രശ്‌നമാണ്‌ താരന്‍. ഏത്‌ പ്രായത്തിലും താരന്‍ ഉണ്ടാകാം.താരന്‍ മുടിയിലും തലയോട്ടിയിലും കാണപ്പെടുകയും വസ്‌ത്രങ്ങളിലേക്ക്‌ വീഴുകയും ചെയ്യുന്നത്‌ ലജ്ജിപ്പിക്കുന്ന അവസ്ഥയാണ്‌. തലയോട്ടിയില്‍ പുകച്ചില്‍, ചൊറിച്ചില്‍, ചര്‍മ്മശകലങ്ങള്‍ ഇളകി വീഴല്‍ എന്നതാണ്‌ പ്രധാന ലക്ഷണങ്ങള്‍.

യുവത്വത്തിന്റെ രഹസ്യംയുവത്വത്തിന്റെ രഹസ്യം

താരന്‍ പരിഹരിക്കാന്‍ വളരെ നല്ലൊരു വീട്ടു മരുന്നാണ്‌ ഉള്ളി നീര്‌. താരന്‌ പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഇപ്പോള്‍ ലഭ്യമാകുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച പ്രകൃതിദത്ത മരുന്നാണിത്‌.

ഉലുവ

ഉലുവ

ഉലുവ താരന്‌ നല്ലൊരു പ്രതിവിധിയാണ്‌. രണ്ട്‌ ടീ സ്‌പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. ഇത്‌ രാവിലെ നന്നായി അരച്ചതിന്‌ ശേഷം ഉള്ളി നീര്‌ ചേര്‍ത്ത്‌ ഇളക്കുക. കുഴമ്പ്‌ രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ നീരും ഉള്ളിനീരും ചേര്‍ത്തിളക്കിയ മിശ്രിതം തലയില്‍ തേച്ച്‌ പിടിപ്പിക്കുക. തലയോട്ടിയുടെ ചൊറിച്ചില്‍ ഭേദപ്പെടുത്താന്‍ ഇത്‌ സഹായിക്കും പത്ത്‌ മിനുട്ടിന്‌ ശേഷം കഴുകി കളയുക.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടിയും ഉള്ളിനീരും ചേര്‍ത്തിളക്കിയ മിശ്രിതം ആഴ്‌ചയില്‍ രണ്ട്‌ തവണ തലയില്‍ തേയ്‌ക്കുന്നത്‌ മികച്ച ഫലം നല്‍കും.

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌

താരന്‍ ചികിത്സിക്കാന്‍ മധുര കിഴങ്ങും വളരെ നല്ലതാണ്‌. ഇവ വെള്ളത്തിലിട്ട്‌ വേവിച്ചതിന്‌ ശേഷം തണുപ്പിച്ച്‌ ഉള്ളി നീര്‌ ചേര്‍ത്ത്‌ ഇളക്കുക. ഈ മിശ്രിതം ഉറങ്ങുന്നതിന്‌ മുമ്പ്‌ വിരലുകള്‍ കൊണ്ട്‌ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക.

പടവലങ്ങ

പടവലങ്ങ

പടവലങ്ങ നീരും താരനില്‍ നിന്നും രക്ഷ നല്‍കാന്‍ നല്ലതാണ്‌.പടവലങ്ങ നീരും ഉള്ളി നീരും ചേര്‍ത്തിളക്കിയ നീര്‌ തലയോട്ടിയില്‍ പുരട്ടുന്നത്‌ മികച്ച ഫലം നല്‍കും.

സവാളനീര്‌

സവാളനീര്‌

താരനും മുടികൊഴിച്ചിലിനും ആധികാരികമായി ഉപയോഗിച്ച്‌ വരുന്ന പ്രതിവിധിയാണ്‌ ഉള്ളി. ഉള്ളി നീര്‌ തലയോട്ടിയിലെ ബാക്ടീരിയകളെയും വെളുത്ത ചര്‍മ്മ ശകലങ്ങളെയും ഇല്ലാതാക്കും. കൂടാതെ തലമുടിയുടെ വേരുകള്‍ക്ക്‌ ആവശ്യമായ പോഷകങ്ങള്‍ നല്‍കി ബലപ്പെടുത്തുകയും രക്തയോട്ടം ഉത്തേജിപ്പിക്കുകയും ചെയ്യും. മുടികൊഴിച്ചിലിനും മികച്ച പരിഹാരമാണ്‌ ഉള്ളി നീര്‌. ഉള്ളി വലിയ കഷ്‌ണങ്ങളായി അരിഞ്ഞ്‌ കുഴമ്പ്‌ രൂപത്തില്‍ അരച്ച്‌ എടുക്കുക. ഇത്‌ തലയോട്ടിയില്‍ തേച്ച്‌ അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക.

നാരങ്ങ

നാരങ്ങ

താരനില്‍ നിന്നും രക്ഷ നേടുന്നതിന്‌ ഉള്ളി നീരും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം വളരെ നല്ലതാണ്‌.ഉള്ളിയുടെ ചീത്ത മണം മാറാന്‍ ഇത്‌ സഹായിക്കും. ഈ മിശ്രിതം സ്ഥിരമായി ഉപയോഗിച്ചാല്‍ താരന്‍ അകറ്റാന്‍ സഹായിക്കുന്നതിന്‌ പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന്‌ ആശ്വാസവും നല്‍കും.

തേന്‍

തേന്‍

ഉള്ളി നീരിന്‌ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്‌, ഇത്‌ തലയോട്ടിയെ വൃത്തിയാക്കാനും താരനും തലയോട്ടിയിലെ മറ്റ്‌ അണുബാധകളും അകറ്റാനും സഹായിക്കും. കൂടാതെ മുടിയുടെ ബലവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യും. ഒരു ടേബിള്‍ സ്‌പൂണ്‍ തേനില്‍ ഉള്ളി നീര്‌ ചേര്‍ത്തിളക്കി തലയില്‍ തേയ്‌ക്കുന്നത്‌ താരന്‍ പ്രകൃതിദത്തമായി ചികിത്സിക്കാന്‍ സഹായിക്കും.

ഒലീവ്‌ എണ്ണ

ഒലീവ്‌ എണ്ണ

ഒരു ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ എണ്ണയും 3 ടേബിള്‍ സ്‌പൂണ്‍ ഉള്ളി നീരും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ തേയ്‌ക്കുക. അതിന്‌ ശേഷം ചൂടുള്ള ടൗവല്‍ കൊണ്ട്‌ അരമണിക്കൂര്‍ തലമുടി മൂടിവയ്‌ക്കുക. അതിന്‌ ശേഷം നേര്‍ത്ത ഏതെങ്കിലും ഷാമ്പു ഉപയോഗിച്ച്‌ മുടി കഴുകുക. താരന്‍ അകറ്റാന്‍ ഇത്‌ വളരെ ഫലപ്രദമാണ്‌.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരു ടീ സ്‌പൂണ്‍ നാരങ്ങ നീരും 5 ടീ സ്‌പൂണ്‍ വെളിച്ചെണ്ണയും 3 ടേബിള്‍ സ്‌പൂണ്‍ ഉള്ളി നീരും

ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ പുരട്ടിയതിന്‌ ശേഷം 20-20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. താരന്‍ അകറ്റാന്‍ ഇത്‌ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

പൊട്ടാസ്യം നിറഞ്ഞ വിനാഗിരി താരന്‍ അകറ്റാന്‍ വളരെ ഉപകാരപ്രദമാണ്‌. ആപ്പിള്‍ സിഡെര്‍

വിനഗറും ഉള്ളിനീരും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ 5-7 മിനുട്ട്‌ നേരത്തേക്ക്‌ തേച്ച്‌ പിടിപ്പിക്കുക.

മുട്ട

മുട്ട

രണ്ട്‌ മുട്ട പൊട്ടിച്ചതില്‍ ഉള്ളി നീര്‌ ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ പതുക്കെ തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക. താരന്‌ കാരണമാകുന്ന വരണ്ട മുടിയ്‌ക്ക്‌ മുട്ട വളരെ മികച്ച കണ്ടീഷണറാണ്‌.

ആപ്പിള്‍ നീര്‌

ആപ്പിള്‍ നീര്‌

2 ടേബിള്‍ സ്‌പൂണ്‍ ആപ്പിള്‍ നീരും 2 ടേബിള്‍ സ്‌പൂണ്‍ ഉള്ളി നീരും ചേര്‍ത്ത മിശ്രിതം തലയേട്ടിയില്‍ തേച്ച്‌ 15-20 മിനുട്ട്‌ കഴിഞ്ഞ്‌ കഴുകി കളയു.

Read more about: dandruff താരന്‍
English summary

Ways To Use Onion Juice For Dandruff

Here we are going to discuss about onion juice as one of the effective home treatments to curb the problem of dandruff. Yes, onion for dandruff is the most wonderful natural remedy you can rely upon.
X
Desktop Bottom Promotion