For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാന്‍ സിംപിള്‍ വഴികള്‍

|

അഴകും ആരോഗ്യവുമുള്ള മുടി ചിലരുടെ മാത്രം ഭാഗ്യവും മിക്കവാറും പേരുടെ സ്വപ്‌നവുമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ.

പഴയ തലമുറയില്‍ പെട്ട മിക്കവാറും സ്ത്രീകളും തികച്ചും സ്വാഭാവിക മുടി സംരക്ഷണ മാര്‍ഗങ്ങളാണ് പിന്‍തുടര്‍ന്നു വന്നിരുന്നത്. ഇതിന്റെ ഗുണം ലഭിയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജീവിത, ഭക്ഷണരീതികളും മുടിയിലെ കെമിക്കല്‍ പരീക്ഷണങ്ങളുമെല്ലാം മുടിയുടെ ആരോഗ്യം നശിപ്പിച്ചുവെന്നു വേണമെങ്കില്‍ പറയാം.

പ്രകൃതിദത്ത രീതിയില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാംപ്രകൃതിദത്ത രീതിയില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാം

മുടി വളരാന്‍ സഹായിക്കുന്ന ചില പരമ്പരാഗത വഴികളെക്കുറിച്ചറിയൂ, ഇവ ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ലളിതമായ വഴികളുമാണ്.

മസാജ്

മസാജ്

വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍ വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്‌സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.

മയിലാഞ്ചി

മയിലാഞ്ചി

നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും.

ചെമ്പരത്തിപ്പൂ

ചെമ്പരത്തിപ്പൂ

വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.

മുട്ട

മുട്ട

ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

നാരങ്ങ

നാരങ്ങ

മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

ബദാം ഓയിലും ഒലീവ് ഓയിലും

ബദാം ഓയിലും ഒലീവ് ഓയിലും

വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്‍പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.

ചീകുക

ചീകുക

മുടി ദിവസവും പല തവണ ചീകുക. ഇങ്ങനെ ചെയ്യുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് മുടിവളര്‍ച്ചെയ ത്വരിതപ്പെടുത്തുകയും ചെയ്യും.

English summary

Simple Tricks For Hair Growth

There are simple tricks for hair growth. Most of them are natural ways too. Know these simple tricks for hair growth,
Story first published: Thursday, April 24, 2014, 13:27 [IST]
X
Desktop Bottom Promotion