For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയില്‍ എള്ളെണ്ണ പുരട്ടിയാലോ?

|

തലയില്‍ എള്ളെണ്ണ തേയ്ക്കുന്നവര്‍ അധികമുണ്ടാകില്ല. ഇതിന്റെ കൊഴുപ്പും പശപശപ്പുമാണ് ഇതിനുള്ള കാരണം. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ, ഒലീവ് ഓയില്‍ തുടങ്ങിയവയും മുടിയ്ക്കായുള്ള ഹെയര്‍ ഓയിലുകളും ഉപയോഗിയ്ക്കുന്നവരാണ് ഭൂരിഭാഗവും.

എന്നാല്‍ എള്ളെണ്ണ തലയില്‍ തേയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങളുമുണ്ട്.

എള്ളെണ്ണ ഏതെല്ലാം വിധത്തിലാണ് മുടിയ്ക്കു ഗുണം ചെയ്യുകയെന്നറിയൂ,

തിളക്കം

തിളക്കം

മുടിയ്ക്ക് തല്‍ക്കാലത്തേയ്ക്ക് തിളക്കം ലഭിയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഒരു തുള്ളി എള്ളെണ്ണ തലയില്‍ പുരട്ടി ചീകിനോക്കൂ.

മുടിവളര്‍ച്ച

മുടിവളര്‍ച്ച

മുടിവളര്‍ച്ച ത്വരിതപ്പെടുത്താന്‍ എള്ളെണ്ണ സഹായിക്കും. എള്ളെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുക.

തണുപ്പു കിട്ടാന്‍

തണുപ്പു കിട്ടാന്‍

തലയോടിന് തണുപ്പു കിട്ടാന്‍ എള്ളെണ്ണ തലയില്‍ തേയ്ക്കുന്നത് നല്ലതാണ്.

വരണ്ട മുടി

വരണ്ട മുടി

വരണ്ട മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാന്‍ എള്ളെണ്ണ തനല്ലതാണ്.

മുടിയൊതുക്കാനുളള വഴി

മുടിയൊതുക്കാനുളള വഴി

പാറിപ്പറന്ന് ജീവനില്ലാതെ കിടക്കുന്ന മുടിയൊതുക്കാനുളള നല്ലൊരു വഴിയാണ് അല്‍പം എള്ളെണ്ണ പുരട്ടുകയെന്നത്.

അന്തരീക്ഷമലിനീകരണം

അന്തരീക്ഷമലിനീകരണം

അന്തരീക്ഷമലിനീകരണം മുടിയ്ക്കും നല്ലതല്ല. പുകയും കടുത്ത സൂര്യപ്രകാശവുമെല്ലാം മുടിയ്ക്കു ദോഷം ചെയ്യും. ഇതില്‍ നിന്നും മുടിയ്ക്ക് നല്ല ആവരണം നല്‍കാന്‍ എള്ളെണ്ണ നല്ലതാണ്.

താരന്‍

താരന്‍

താരന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് മുടിയില്‍ എള്ളെണ്ണ പുരട്ടുന്നത്.

പ്രകൃതിദത്ത മോയിസ്ചറൈസര്‍

പ്രകൃതിദത്ത മോയിസ്ചറൈസര്‍

മുടിയ്ക്കു ചേര്‍ന്ന ഒരു പ്രകൃതിദത്ത മോയിസ്ചറൈസറാണിത്.

അകാല നര

അകാല നര

അകാല നര തടയുവാന്‍ എള്ളെണ്ണ പുരട്ടുന്നത് ഗുണം നല്‍കും.

English summary

Seasame Oil Benefits For Hair

Black sesame seeds oil benefits for hair are tremendous making this oil a boon for the hair.
Story first published: Monday, June 30, 2014, 13:41 [IST]
X
Desktop Bottom Promotion