For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിന്‌ ഉരുളക്കിഴങ്ങ്‌!

By Super
|

എല്ലാവരുടെയും ആഹാരശീലങ്ങളില്‍ ഉരുളക്കിഴങ്ങിന്‌ വലിയ സ്ഥാനമുണ്ട്‌. ലോകമെമ്പാടുമുള്ള അടുക്കളകളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പച്ചക്കറിയെന്ന സവിശേഷതയും ഉരുളക്കിഴങ്ങിന്‌ സ്വന്തം. ലോകത്തിന്‌ ഏറ്റവുമധികം പോഷകം പ്രദാനം ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍ നാലാം സ്ഥാനവും ഇതിനുണ്ട്‌. അരി, ഗോതമ്പ്‌, ചോളം എന്നിവയാണ്‌ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍.

സൗന്ദര്യവര്‍ദ്ധക വസ്‌തുവെന്ന നിലയില്‍ ഉരുളക്കിഴങ്ങ്‌ ഉപയോഗിക്കുന്നതായി നിങ്ങള്‍ക്ക്‌ അറിയാമോ? അതെ, സൗന്ദര്യ വര്‍ദ്ധനവിന്‌ ഇത്‌ ഉപയോഗിക്കാം. മുടിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ്‌ ഉപയോഗിച്ച്‌ ചെയ്യാവുന്ന ചില പൊടിക്കൈകളെ കുറിച്ച്‌ സംസാരിക്കാം.

Potato

1. ഒരു ഉരുളക്കിഴങ്ങെടുത്ത്‌ നന്നായി ചതച്ച്‌ നീരെടുക്കുക. ഇതൊരു പാത്രത്തിലെടുത്ത്‌ അതില്‍ ഒരുമുട്ട, തൈര്‌ എന്നിവ ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഇത്‌ മുടിയിഴകളിലും രോമകൂപങ്ങളിലും പുരട്ടുക. 20 മിനിറ്റിന്‌ ശേഷം ഇളംചൂട്‌ വെള്ളമോ സാധാരണ ഷാംപൂവോ ഉപയോഗിച്ച്‌ തല നന്നായി കഴുകുക. മികച്ച ഫലം ലഭിക്കാന്‍ കുറഞ്ഞത്‌ 20 ദിവസത്തിലൊരിക്കല്‍ ഇത്‌ ചെയ്യുക. ഇത്‌ മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കും.

2. ഉരുളക്കിഴങ്ങിന്റെ തൊലി ചുരണ്ടിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന്‌ വെള്ളമെടുത്ത്‌ അതില്‍ ഈ തൊലിയിട്ട്‌ തിളപ്പിക്കുക. 20 മിനിറ്റ്‌ തിളപ്പിച്ചതിന്‌ ശേഷം വെള്ളം വാര്‍ത്തെടുത്ത്‌ ഗ്ലാസിലോ പാത്രത്തിലോ സൂക്ഷിക്കുക. മുടി സാധാരണ ഷാംപൂ ഉപയോഗിച്ച്‌ കഴുകിയതിന്‌ ശേഷം ഈ വെള്ളം തേച്ചുപിടിപ്പിക്കുക. മുടിക്ക്‌ സ്വാഭാവികമായ കറുപ്പുനിറം നല്‍കാന്‍ ഇതിന്‌ കഴിയും. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇത്‌ ചെയ്യേണ്ടതാണ്‌. നരയ്‌ക്കുള്ള പ്രകൃതിദത്ത ചികിത്സയാണിത്‌.

3. മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിന്‌ വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ കഴിയും. 3 ടീസ്‌പൂണ്‍ ഉരുളക്കിഴങ്ങ്‌ നീര്‌, 3 ടീസ്‌പൂണ്‍ കറ്റാര്‍വാഴ നീര്‌, 2 ടീസ്‌പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത്‌ മുടിയിഴകളില്‍ പുരട്ടുക. രണ്ട്‌ മണിക്കൂറിന്‌ ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയുക. മികച്ച ഫലത്തിന്‌ ആഴ്‌ചയില്‍ രണ്ട്‌ തവണയെങ്കിലും ഇത്‌ ചെയ്യുക.

English summary

Potato Tips For Hair Problem

Potato can be used for haircare. Here are some tips how to use potato for hair care,
Story first published: Thursday, September 11, 2014, 14:49 [IST]
X
Desktop Bottom Promotion