For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ കട്ടി കുറയുന്നുവോ?

|

ഭംഗിയുള്ള മുടിയെങ്കില്‍ മുടിയുടെ ഉള്ള് അഥവാ കട്ടിയും പ്രധാനമാണ്. കട്ടി കൂടിയ മുടിയാകട്ടെ, ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന സൗഭാഗ്യവും.

മുടികൊഴിച്ചിലാണ് പലപ്പോഴും കട്ടി കുറഞ്ഞ മുടിയ്ക്കുള്ള ഒരു പ്രധാന കാരണം. ഇതിനാകട്ടെ, പോഷകക്കുറവ്, സ്‌ട്രെസ്, മുടിയിലെ അമിത കെമിക്കല്‍ പരീക്ഷണങ്ങള്‍, മുടിസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക തുടങ്ങിയ ധാരാളം ഘടകങ്ങള്‍ കാരണവുമാകുന്നുണ്ട്.

സ്‌ത്രീകളിലെ മുടി കൊഴിച്ചില്‍-10 കാരണങ്ങള്‍സ്‌ത്രീകളിലെ മുടി കൊഴിച്ചില്‍-10 കാരണങ്ങള്‍

മുടിയുടെ കട്ടി കുറയുന്നതിന് ഏറ്റവും നല്ല പരിഹാരം പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. മുടിയുടെ കട്ടി കുറയുന്നതിനുളള ചില വഴികളെക്കുറിച്ചറിയൂ,

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക മുടിയ്ക്ക് കട്ടി വയ്ക്കാനുള്ള മികച്ചൊരു വഴിയാണ്. നെല്ലിക്കാനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി തലയോടില്‍ മസാജ് ചെയ്യുക. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

സവാളനീര്

സവാളനീര്

മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത വഴിയാണ് സവാളനീര്. ഇത് തലയോടില്‍ പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അ്‌ല്ലെങ്കില്‍ മുറിച്ച സവാള കൊണ്ട് തലയോടില്‍ മസാജ് ചെയ്യാം.

മുറുക്കി കെട്ടി വയ്ക്കരുത്

മുറുക്കി കെട്ടി വയ്ക്കരുത്

മുടി വല്ലാതെ മുറുക്കി കെട്ടി വയ്ക്കരുത്. ഇത് മുടികൊഴിച്ചിലിന് ഇട വരുത്തും. മുടി കൊഴിയാന്‍ ഇടയാക്കും.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ കൊണ്ട് തലയോട് മസാജ് ചെയ്യുന്നത് മുടിയുടെ ഉള്ളു വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയാം.

ചീപ്പ്

ചീപ്പ്

മുടി ചീകാന്‍ അകലമുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിയ്ക്കുക. ഇത് മുടി പൊട്ടിപ്പോകുന്നതു തടയും.

ആവണക്കെണ്ണ

ആവണക്കെണ്ണ

മുടിയുടെ ഉള്ളു വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് ആവണക്കെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത്. ഇതും വെളിച്ചെണ്ണയും മിക്‌സ് ചെയ്തുപയോഗിയ്ക്കാം.

ഹെയര്‍ ഡ്രയര്‍

ഹെയര്‍ ഡ്രയര്‍

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടിയുണക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മുടി തനിയെ ഉണങ്ങാന്‍ അനുവദിയ്ക്കുക.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം ശരീരത്തിനെന്നപോലെ മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായകമാണ്. നല്ല ഭക്ഷണം കഴിയ്ക്കുക.

English summary

Natural Ways To Treat Thinning Of Hair

Try the best ways to treat thinning hair naturally and promote hair growth. This prevents hair loss and ensures hair care.
Story first published: Friday, April 11, 2014, 15:24 [IST]
X
Desktop Bottom Promotion