For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരുവാന്‍ ചില വഴികള്‍

|

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല്‍ ഈ ഭാഗ്യം ലഭിയ്ക്കുന്നവര്‍ ചുരുക്കം.

എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

മുടി വളരാന്‍

മുടി വളരാന്‍

മുടിത്തുമ്പ് രണ്ടു മാസത്തിലൊരിക്കല്‍ മുറിയ്ക്കുക. ഇത് മുടിയുടെ സൗന്ദര്യത്തിനു പ്രധാനം. മുടിയുടെ അറ്റം പിളരാതിരിയ്ക്കാന്‍ ഇത് സഹായിക്കും.

മുടി വളരാന്‍

മുടി വളരാന്‍

ഹോട്ട് ഓയില്‍ മസാജ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇളം ചൂടുള്ള ഏതെങ്കിലും ഓയില്‍, ഒലീവ് ഓയില്‍, ബദാം, വെളിച്ചെണ്ണ എന്നിവ കലര്‍ത്തിയത് ഏറ്റവും നല്ലത്, തലയില്‍ തേച്ചു പിടിപ്പിയ്ക്കാം.

മുടി വളരാന്‍

മുടി വളരാന്‍

മുടിവളര്‍ച്ചയ്ക്കും മുടിയുടെ സൗന്ദര്യത്തിനും മുട്ട ഏറെ പ്രധാനമാണ്. മുട്ട തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി വളരാന്‍

മുടി വളരാന്‍

മുടി ചീകുന്നതിലും കാര്യമുണ്ട്. വളരെ മൃദുവായി, മുടി ജട പിടിയ്ക്കാതെ ചീകുക. അല്ലെങ്കില്‍ മുടി പൊട്ടിപ്പോകും.

മുടി വളരാന്‍

മുടി വളരാന്‍

ഹെയര്‍ ഡ്രയര്‍ ഉപയോഗിയ്ക്കുന്നതു നല്ലതല്ല. ഇത് മുടിയുടെ സ്വാഭാവികതയെ നശിപ്പിയ്ക്കും. സാധാരണ കാറ്റേറ്റു മുടിയുണങ്ങട്ടെ.

മുടി വളരാന്‍

മുടി വളരാന്‍

ഉരുളക്കിഴങ്ങ് പുഴുങ്ങിയ വെള്ളം തണുത്ത ശേഷം തലയിലൊഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കും. ഇതിലെ നാച്വറല്‍ സ്റ്റാര്‍ച്ചാണ് ഇതിനു സഹായിക്കുക.

മുടി വളരാന്‍

മുടി വളരാന്‍

സവാളയിട്ടു തിളപ്പിച്ച വെള്ളവും സവാള നീരും മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. താരന്‍ കളയാന്‍, മുടി വളരാന്‍, നര മാറ്റാന്‍ എ്ല്ലാം ഇത് ഉപയോഗപ്രദമാണ്.

മുടി വളരാന്‍

മുടി വളരാന്‍

ബിയര്‍ മുടിയ്ക്കു നല്ലതാണ്. ഇത് മുടിയ്ക്കു ചേര്‍ന്ന നല്ലൊരു കണ്ടീഷണറാണ്. മുടിയ്ക്കു മൃദുത്വവും തിളക്കവും നല്‍കും.

മുടി വളരാന്‍

മുടി വളരാന്‍

അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടിയില്‍ തേയ്ക്കുന്നതും മുടിവളര്‍ച്ചയ്ക്കും മുടിയുടെ സൗന്ദര്യത്തിനും സഹായിക്കും.

മുടി വളരാന്‍

മുടി വളരാന്‍

ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ കണ്ടീഷണര്‍ പുരട്ടേണ്ടത് അത്യാവശ്യം. എന്നാല്‍ തലയോടില്‍ കണ്ടീഷണറാകരുത്. ഇങ്ങനെ സംഭവിച്ചാല്‍ മുടിവേരുകള്‍ ദുര്‍ബലമാകും.

മുടി വളരാന്‍

മുടി വളരാന്‍

ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും.

മുടി വളരാന്‍

മുടി വളരാന്‍

മുടിയ്ക്ക് കടുത്ത സൂര്യപ്രകാശം നല്ലതല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുടിയെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിയ്ക്കുക.

മുടി വളരാന്‍

മുടി വളരാന്‍

നനഞ്ഞ മുടി ചീകരുത്. ഇത് മുടി ജട പിടിയ്ക്കാനും മുടിത്തുമ്പു പിളരാനും ഇട വരുത്തും.

മുടി വളരാന്‍

മുടി വളരാന്‍

്‌സ്‌ട്രെസ് മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ നിന്നും അകലം പാലിയ്ക്കുക.

മുടി വളരാന്‍

മുടി വളരാന്‍

സില്‍ക് കൊണ്ടുള്ള തലയിണക്കവറുകള്‍ ഉപയോഗിയ്ക്കുന്നതാണ് രാത്രി കിടക്കുമ്പോള്‍ മുടിയ്ക്കു നല്ലത്. കോട്ടന്‍ തലയിണക്കവറുകള്‍ മുടിയുടെ മൃദുത്വത്തെ ബാധിയ്ക്കും.

മുടി വളരാന്‍

മുടി വളരാന്‍

നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മുടിവളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇവ കൃത്യമായി പാലിയ്ക്കുക. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം

English summary

Natural Ways To Grow Your Hair Faster

Take a look at these remedies to make your hair grow faster and thicker naturally. A must read for those who have scanty hair!
Story first published: Wednesday, December 10, 2014, 10:37 [IST]
X
Desktop Bottom Promotion