For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നിവര്‍ത്താന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

By Super
|

മുടി നിവര്‍ത്തല്‍ ഇന്നത്തെ സ്റ്റൈലുകളില്‍ പ്രധാനപ്പെട്ടതാണ്. ഇതിനായുള്ള ഉത്പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. ഈ രാസവസ്തുക്കള്‍ മുടിയെ നിവര്‍ത്താനും മിനുസമാക്കാനുമാണ് ഉപയോഗിക്കുക. എന്നാല്‍ അതോടൊപ്പം ഇവ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നെയ്യ്‌!!

ഈ സാഹചര്യത്തില്‍ പ്രകൃതിദത്തമായ മുടി നിവര്‍ത്തലിനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യമേറിയിട്ടുണ്ട്. അതിന് സഹായിക്കുന്ന നിരവധി സാധനങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്. പതിവായി ഇവ ഉപയോഗിക്കുന്നത് വഴി മുടിക്ക് മൃദുലതയും, മിനുസവും ലഭിക്കുകയും നിവരാന്‍ സഹായിക്കുകയും ചെയ്യും.

അത്തരം ചില സാധനങ്ങളെ പരിചയപ്പെടാം.

1. തേങ്ങാപ്പാലും നാരങ്ങ നീരും

1. തേങ്ങാപ്പാലും നാരങ്ങ നീരും

ഒരു തേങ്ങ ചിരകി അതിന്‍റെ പാലെടുക്കുക. ഇതിലെ ചില ഘടകങ്ങള്‍ക്ക് മുടിയെ സ്ഥിരമായി നിവര്‍ത്തുന്നതിനുള്ള കഴിവുണ്ട്. തേങ്ങാപ്പാലിലേക്ക് അല്പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍ കൂടുതല്‍ ഫലം ലഭിക്കും. ഇത് ഏതാനും മണിക്കൂര്‍ നേരത്തേക്ക് തണുപ്പിക്കുക. ഒരു ക്രീം പോലെ ഇതിന് മുകളില്‍ രൂപപ്പെട്ടുവരും. ഇത് തലമുടിയില്‍ തേച്ച് ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിയുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി മുടി പൂര്‍ണ്ണമായും ഉണക്കുക. മുടിയുടെ മൃദുലത വര്‍ദ്ധിച്ചതായി നിങ്ങള്‍ക്ക് അറിയാനാവും. ഇതോടൊപ്പം മുടിയുടെ ചുരുളലും കൈകാര്യം ചെയ്യാവുന്നവിധം മാറിയിരിക്കും.

2. ചൂടുള്ള എണ്ണ

2. ചൂടുള്ള എണ്ണ

ന്യൂട്രീഷന്‍ മുടിക്ക് നല്കുന്നതല്ലാതെ പതിവായി എണ്ണ ഉപയോഗിക്കുന്നത് മുടി നിവരാന്‍ സഹായിക്കുമെന്ന് ഏറിയ പങ്ക് ആളുകള്‍ക്കും അറിയില്ല. വെളിച്ചെണ്ണ ഒലിവ് ഓയിലുമായി കലര്‍ത്തുക. ഏതാനും ദിവസത്തിന് ശേഷം ഒലിവ് ഓയിലിന് പകരം ബദാം ഓയില്‍ ഉപയോഗിക്കുക. ഇത് തലയോട്ടിയിലും തലമുടിയിലും തേച്ച് പിടിപ്പിക്കുക. ശേഷം ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച് തലമുടി മൂടുക. 45 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക.

3. പ്രകൃതിദത്ത കണ്ടീഷനിംഗ്

3. പ്രകൃതിദത്ത കണ്ടീഷനിംഗ്

ഹെയര്‍ കണ്ടീഷണര്‍ പതിവായി ഉപയോഗിക്കുന്നത് മുടിക്ക് മൃദുലതയും വഴക്കവും നല്കും. ടീ ലിക്വര്‍ ഒരു പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറായി ഉപയോഗിക്കാം.

4. പാല്‍

4. പാല്‍

മുടി നിവര്‍ത്താന്‍ പാല്‍ സഹായകരമാണ്. പാല്‍ ഒരു സ്പ്രേ ബോട്ടിലില്‍ ഒഴിച്ച് തലമുടിയില്‍ സ്പ്രേ ചെയ്യുക. പാല്‍ മുടിയിലേക്ക് ആഗിരണം ചെയ്യുന്നതിനായി അര മണിക്കൂര്‍ കാത്തിരിക്കുക. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ മുടിക്ക് വന്ന മാറ്റം തിരിച്ചറിയാനാകും.

5. പാലും തേനും

5. പാലും തേനും

അല്പം പാലും തേനുമെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. കൂടുതല്‍ മികച്ച ഫലം ലഭിക്കാന്‍ വാഴപ്പഴം അല്ലെങ്കില്‍ സ്ട്രോബെറി അരച്ച് ഇവയില്‍ ചേര്‍ക്കുക. ഇത് മുടിയില്‍ തേക്കുക. ഉണങ്ങാന്‍ അല്പം സമയമെടുക്കും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയുക.

6. ഒലിവ് ഓയിലും മുട്ടയും

6. ഒലിവ് ഓയിലും മുട്ടയും

മുടി സംരക്ഷണത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ചേര്‍ന്നവയാണ് ഇവ രണ്ടും. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് മികച്ച ഫലങ്ങള്‍ നല്കുമെന്ന് പലര്‍ക്കും അറിയില്ല. രണ്ട് മുട്ടയും ആവശ്യത്തിന് എണ്ണയും കൂട്ടിക്കലര്‍ത്തി തലയില്‍ തേക്കുക. ഒരു മണിക്കൂറിന് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.

English summary

Natural Hair Straightening Products That Work Wonders

There are many such products present in your kitchen, regular use of these products make your hair smoother, softer and straighter. Let’s look at a few natural hair straightening ingredients that will help you in straightening hair at home:
X
Desktop Bottom Promotion