For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാന്‍ കയ്യോന്നി!!

By Super
|

എല്ലാ ദിവസവും കുറച്ച്‌ മുടിയിഴകള്‍ കൊഴിയുന്നതായി അനുഭവപ്പെടാറുണ്ടോ, നിങ്ങള്‍ ഇക്കാര്യത്തില്‍ തനിച്ചല്ല. ത്വക്ക്‌ രോഗ വിദഗ്‌ധര്‍ പറയുന്നത്‌ ദിവസം ഒരാളുടെ തലയില്‍ നിന്നും ശരാശരി 50 മുതല്‍ 100 വരെ മുടിയിഴകള്‍ പൊഴിയാറുണ്ടെന്നാണ്‌. ഇത്‌ സാധാരണമാണ്‌ കാരണം പഴയതിന്‌ പകരമായാണ്‌ പുതിയത്‌ വളര്‍ന്നു വരുന്നത്‌. എന്നാല്‍ കൂടുതല്‍ സമയം ചൂട്‌, രാസവസ്‌തുക്കള്‍ എന്നിവ ഏല്‍ക്കുന്നത്‌ മുടി കൂടുതല്‍ പൊഴിയാന്‍ കാരണമാകും. മുടി വളര്‍ച്ചയെ സഹായിക്കുന്ന ഔഷധമായ കയ്യോന്നി ഇത്തരം സന്ദര്‍ഭങ്ങളില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌.

എന്താണ്‌ കയ്യോന്നി എണ്ണ?

എക്ലിപ്‌റ്റ ആല്‍ബ എന്ന ഔഷധ സസ്യമായ കയ്യോന്നി ആയുര്‍വേദത്തില്‍ രസായനമായാണ്‌ കരുതപ്പെടുന്നത്‌. പുനരുജ്ജീവനിയായി പ്രവര്‍ത്തിച്ച്‌ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുന്ന പദാര്‍ത്ഥമാണ്‌ രസായനം. കേശ സംരക്ഷണത്തിന്‌ ഏറ്റവും ഫലപ്രദമായ ഔഷധമാണ്‌ കയ്യോന്നി. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള വിവിധ ഉത്‌പന്നങ്ങളിലെ പ്രധാന ചേരുവകളില്‍ ഒന്നാണിത്‌. കയ്യോന്നി സത്തയും വെളിച്ചെണ്ണ അല്ലെങ്കില്‍ എള്ളണ്ണയും ചേര്‍ത്താണ്‌ കയ്യോന്നി എണ്ണ തയ്യാറാക്കുന്നത്‌.


കയ്യോന്നി എണ്ണ നല്‍കുന്ന ചില പ്രധാന ഗുണങ്ങള്‍

മുടി വളര്‍ച്ച

ആയുര്‍വേദമനുസരിച്ച്‌ മുടി കൊഴിച്ചിലും തലമുടിയുമായി ബന്ധപ്പെട്ടുള്ള മറ്റ്‌ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്‌ പിത്തം അധികമാവുമ്പോഴാണ്‌. കയ്യോന്നി ഇത്‌ ശമിപ്പിച്ച്‌ മുടി വളര്‍ച്ചയെ സഹായിക്കുന്നു. സ്ഥിരമായി കയ്യോന്നി എണ്ണ തലയില്‍ തേച്ച്‌ പിടിപ്പക്കുന്നത്‌ തലയോട്ടിയിലെ രക്തയോട്ടം ഉയര്‍ത്തും. രോമകൂപങ്ങളെ സജീവമാക്കി മുടിവളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യും. കയ്യോന്നി എണ്ണയില്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ എള്ളെണ്ണ എന്നിവയ്‌ക്കൊപ്പം നെല്ലിക്ക, ചീവക്ക തുടങ്ങിയ ഔഷധങ്ങളും അടങ്ങിയിട്ടുണ്ട്‌. ഈ ചേരുവകളെല്ലാം മുടി ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കുന്നവയാണ്‌.


താരനും നരയും അകറ്റും

പതിവായി കയ്യോന്നി എണ്ണ തേയ്‌ക്കുന്നത്‌ തലയോട്ടിയില്‍ അണുബാധ ഉണ്ടാകുന്നത്‌ തടയുകയും താരന്‍ വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ നരയ്‌ക്കുന്നത്‌ ഒഴിവാക്കി മുടിയുടെ സ്വാഭാവികത നിലനിര്‍ത്തും.

Stress

സമ്മര്‍ദ്ദം കുറയ്‌ക്കും

പിത്തത്തിലുണ്ടാകുന്ന അസന്തുലിത ശരീരത്തിന്റെയും മനസ്സിന്റെയും സമ്മര്‍ദ്ദം ഉയര്‍ത്തുമെന്നാണ്‌ ആയുര്‍വേദം പറയുന്നത്‌. കയ്യോന്നി എണ്ണ പതിവായി ഉപയോഗിക്കുന്നത്‌ ദുഷിച്ച പിത്തം ശമിപ്പിക്കുകയും സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. സമ്മര്‍ദ്ദത്തിന്റെ ഫലമായി മുടി കൊഴിയുന്നവര്‍ക്ക്‌ ഇത്‌ വളരെ ആശ്വാസം നല്‍കും. കയ്യോന്നി എണ്ണ കൊണ്ട്‌ മസ്സാജ്‌ ചെയ്യുന്നത്‌ ഉത്‌കണ്‌ഠയും തലവേദനയും കുറയാന്‍ സഹായിക്കും.

കോയ്യോന്നി എണ്ണ ഉപയോഗിക്കേണ്ടത്‌ എങ്ങനെ?

കയ്യോന്നി സത്ത ചേര്‍ത്ത വിവിധ എണ്ണകള്‍ വാങ്ങാന്‍ കിട്ടും. ഇതിന്‌ പുറമെ കയ്യോന്നി പൊടിയും ലഭ്യമാണ്‌, ഇത്‌ നിങ്ങള്‍ക്കിഷ്ടമുള്ള എണ്ണയില്‍ ചേര്‍ത്ത്‌ ഉപയോഗിക്കാം. കയ്യോന്നി എണ്ണ തേച്ച്‌ തല മസ്സാജ്‌ ചെയ്‌ത്‌ എതാനം മണിക്കൂറുകള്‍ ഇരിക്കുക. അതിന്‌ ശേഷം വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച്‌ മുടി കഴുകുക. ചീവക്ക, സാബൂന്‍കായ(ഉറുഞ്ചിക്കായ) പൊടി എന്നിവ കൊണ്ടും തല കഴുകുന്നത്‌ നല്ലതാണ്‌.

കയ്യോന്നി എണ്ണ പ്രകൃതിദത്ത ഉത്‌പന്നമായതിനാല്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാകില്ല. നന്നായി തണുപ്പ്‌ നല്‍കുന്നതിനാല്‍ ഇത്‌ രാത്രിയില്‍ തലയില്‍ തേച്ച്‌ കിടക്കരുത്‌. തണുപ്പുകാലത്ത്‌ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക്‌ പനിവരാനുള്ള സാധ്യത ഉണ്ട്‌.

English summary

How Brinjal Oil Can Banish Your Hair Problem

Dermatologists agree that on an average, people lose between 50 to 100 hair strands each day. Bhringraj oil is a herbal remedy that promotes hair growth and therefore, is worth trying in such situations.
X
Desktop Bottom Promotion