For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍ ഉപയോഗിച്ചു മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാം

|

പാല്‍ ആരോഗ്യത്തിനു നല്ലതാണ്. സൗന്ദര്യസംരക്ഷണത്തിനും ഇതു ഗുണം ചെയ്യും.

മുടിയിലും പാല്‍ ഉപയോഗിയ്ക്കാമെന്നറിയാമോ, പ്രത്യേകിച്ചു മുടി നീട്ടുന്നതിന്. ബ്യൂട്ടിപാര്‍ലറില്‍ പോയി ആയിരങ്ങള്‍ ചെലവാക്കേണ്ട്. കെമിക്കലുകള്‍ മുടിയെ ബാധിയ്ക്കുമെന്ന പേടിയും വേണ്ട്.

പാല്‍ ഉപയോഗിച്ചു മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നതെങ്ങനെയെന്നറിയൂ,

ചൂടില്ലാത്ത പാലാണ് മുടി നീട്ടാന്‍ എടുക്കേണ്ടത്. തിളപ്പിച്ചൂ ചൂടാറ്റിയ പാലോ തിളപ്പിയ്ക്കാത്ത പാലോ ഉപയോഗിയ്ക്കാം. മുടി കഴുകി ഉണക്കുക. ഇതിനു ശേഷം വേണം മുടിയില്‍ പാല്‍ പുരട്ടാന്‍. ചെറിയ നനവുണ്ടെങ്കിലും കുഴപ്പമില്ല.

തലയോടില്‍ നിന്നും തുടങ്ങി മുടിയുടെ അറ്റം വരെ പാല്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഉണങ്ങട്ടെ.

ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പം പാല്‍ വീണ്ടു മുടിയില്‍ സ്േ്രപ ചെയ്യുക. പിന്നീട് മുടിയുടെ മുകളറ്റം മുതല്‍ കീഴറ്റം വരെ പതുക്കെ മസാജ് ചെയ്യുക. ഇത് 20 മിനിറ്റു മുടിയില്‍ വയ്ക്കുക.

പല്ലകലമുള്ള ഒരു ചീപ്പുപയോഗിച്ചു മുടി ജട പിടിക്കാതെ, പൊട്ടിപ്പോകാതെ സൂക്ഷിച്ചു നല്ലപോലെ ചീകുക.

മുടി തണുത്ത വെള്ളമുപയോഗിച്ചു കഴുകാം. പിന്നീട് ഷാംപൂ തേച്ചു കഴുകാം. ഇതിനു ശേഷം കണ്ടീഷണര്‍ ഉപയോഗിച്ചു കഴുകാം.

മുടി പിന്നീട് നല്ലപോലെ ഉണക്കുക. ബ്ലോ ഡ്രൈ ചെയ്താല്‍ മുടിയ്ക്കു നല്ല കട്ടി തോന്നിയ്ക്കും.

Coconut mIlk

തേങ്ങാപ്പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതവും മുടി നീട്ടാന്‍ ഉപയോഗിയ്ക്കാം. ഇവ കലര്‍ത്തി ആഴ്ചയില്‍ രണ്ടു തവണ മുടിയിലും തലയോടിലും പുരട്ടുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഇളംചൂടുള്ള വെള്ളമുപയോഗിച്ചു കഴുകിക്കളയുക. ഇതൊന്നും കുട്ടികളോടു പറയരുത്...

English summary

Hair Straightening Tips Using Milk

So, if you are game to use milk to straighten your hair naturally, then follow these tips.
 
X
Desktop Bottom Promotion