For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ തടയും ഹെയര്‍ മാസ്‌കുകള്‍

|

പലരേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഇതിന് സ്ത്രീ പുരുഷ വ്യത്യാസവുമില്ല.

മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതാണ്. പോഷകങ്ങളുടെ കുറവ്, മുടിയിലെ പരീക്ഷണങ്ങള്‍, കാലാവസ്ഥ, താരന്‍, സ്‌ട്രെസ്, വെള്ളം എന്നിങ്ങനെ പോകുന്നു ഇത്. ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

മുടി കൊഴിച്ചിലിനുള്ള പലതരം പരിഹാരങ്ങളില്‍ ഒന്നാണ് ഹെയര്‍ പായ്ക്കുകള്‍. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില ഹെയര്‍ പായ്ക്കുകളെക്കുറിച്ചറിയൂ, ഇവ പരീക്ഷിയ്ക്കൂ.

മുട്ട

മുട്ട

മുട്ട മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ ഒരു ഹെയര്‍ പായ്ക്കാണ്. ഒരു മുട്ട, ഒരു കപ്പു പാല്‍, രണ്ടു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയോടില്‍ പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയണം.

 പഴം

പഴം

രണ്ടു പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ, തേന്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയു്മ്പാള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.

തൈര്

തൈര്

ഒരു കപ്പു തൈര്, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടുക. ഇത് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

അവോക്കാഡോ

അവോക്കാഡോ

ഒരു അവോക്കാഡോ, അരക്കപ്പ് പാല്‍, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി, വെളിച്ചെണ്ണ, തേന്‍ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

കറിവേപ്പില

കറിവേപ്പില

വെളിച്ചെണ്ണയില്‍ കറിവേപ്പില അരച്ചു ചേര്‍ത്ത തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. കറിവേപ്പിലയിട്ടു വെളിച്ചെണ്ണ കാച്ചിത്തേയ്ക്കുന്നതും നല്ലതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

ണ്ടു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ടു ടേബിള്‍ സ്പൂണ്‍ ബ്രാണ്ടി, ഒരു മുട്ട എന്നിവ കലര്‍ത്തി തലയില്‍ പുരട്ടാം.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

രണ്ടു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളാം.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍, ആവണക്കെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.കൊതുകിനെ അകറ്റുന്ന 10 സസ്യങ്ങള്‍

English summary

Hair Masks To Avoid Hair Loss

Here are some effective hairmasks to avoid hairloss. Try these hairmasks,
X
Desktop Bottom Promotion