For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ത്രീകളിലെ മുടി കൊഴിച്ചില്‍-10 കാരണങ്ങള്‍

By Super
|

പുരുഷന്‍മാരെ മാത്രമല്ല സ്‌ത്രീകളെയും മുടി കൊഴിച്ചില്‍ ബാധിക്കാറുണ്ട്‌. പുരുഷന്‍മാരില്‍ വ്യത്യസ്‌ത ശൈലികളിലാണ്‌ മുടി കൊഴിയുന്നത്‌. അതേസമയം മുടിയുടെ ഉള്ളുകുറയുക, മുടിയിഴകള്‍ക്കിടയിലെ അകലം കൂടുക, കഷണ്ടിയുടെ ലക്ഷണങ്ങള്‍ എന്നിവയെല്ലാം സ്‌ത്രീകളില്‍ കണ്ടുവരാറുണ്ട്‌.

മുടി കൊഴിയുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയാല്‍ മാത്രമെ ശരിയായ പരിഹാരവും കണ്ടെത്താന്‍ കഴിയു.

പ്രശ്‌നം എത്ര സങ്കീര്‍ണമാണോ അതിനനുസരിച്ചുള്ള പ്രതിവിധി കണ്ടെത്തണം.

സ്‌ത്രീകളിലെ മുടി കൊഴിച്ചിലിനുള്ള 10 കാരണങ്ങള്‍.

തെറ്റായ കേശ സംരക്ഷണം

തെറ്റായ കേശ സംരക്ഷണം

മുടി ചുരുട്ടന്നതിനും ബലം നല്‍കുന്നതിനുമായുള്ള ഉപകരണങ്ങള്‍, ജെല്‍,സ്‌പ്രേ നിറം തുടങ്ങിയ ഉത്‌പന്നങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം മുടിയിഴകളെ നശിപ്പിക്കും. കൂടാതെ ഇവയുടെ ദീര്‍ഘകാല ഉപയോഗം മുടിയുടെ വളര്‍ച്ച കുറയ്‌ക്കും. മുറുക്കി പിന്നല്‍, മോശം ചീപ്പ്‌, മുടി പിരിക്കല്‍ എന്നിവയും മുടി കൊഴിച്ചിലിന്‌ കാരണമാകും.

പിസിഒഎസ്‌

പിസിഒഎസ്‌

ഇത്തരം സന്ദര്‍ഭത്തില്‍ പുരുഷ ഹോര്‍മോണ്‍ അഥവ ആന്‍ഡ്രജന്‍ അധികമായി ഉത്‌പാദിപ്പിക്കപ്പെടുകയും ഇവ ദ്രവ രൂപത്തിലുള്ള സിസ്റ്റ്‌ എന്നറിയപ്പെടുന്ന നീര്‍സഞ്ചികള്‍ ഗര്‍ഭാശയത്തില്‍ ഉണ്ടാക്കുകയും ചെയ്യും. ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതയാണ്‌ ഇതിന്‌ പ്രധാന കാരണം. ഇത്‌ മുടി വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. ശരീരത്തില്‍ അമിതമായി രോമം വളരുകയും തലയിലെ മുടി കൊഴിയുന്നത്‌ കൂടുകയും ചെയ്യും.

വിളര്‍ച്ച

വിളര്‍ച്ച

ആഹാരത്തിലൂടെയുള്ള ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ ഫലമാണ്‌ വിളര്‍ച്ച അഥവ രക്തക്കുറവ്‌. അമിത രക്തസ്രാവം മൂലവും ശരീരത്തിലെ ഫോലിക്‌ ആസിഡിന്റെ അപര്യാപ്‌തതയും സ്‌ത്രീകളിലെ വിളര്‍ച്ചയ്‌ക്ക്‌ കാരണമാകാറുണ്ട്‌. ഇത്‌ മൂലം ഹീമോഗ്ലോബിന്റെ ഉത്‌പാദനം കുറയുകയും അവയവങ്ങളിലേക്ക്‌ ഓക്‌സിജന്‍ എത്തുന്നതിന്റെ അളവ്‌ കുറയുകയും ചെയ്യും. മുടിയിഴകളിലേക്ക്‌ ഓക്‌സിജന്‍ എത്തിയില്ല എങ്കില്‍ ഇവ ദുര്‍ബലമാവുകയും പൊട്ടി പോവുകയും ചെയ്യും. ഇത്‌ മുടി കൊഴിച്ചിലിന്‌ കാരണമാകും.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമത്തോടെ സ്‌ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകും. അതിലൊന്നാണ്‌ മുടി കൊഴിച്ചില്‍. ഇസ്‌ട്രൊജന്‍ ഹോര്‍മോണിന്റെ അളവ്‌ കുറയുന്നതാണ്‌ ഇതിന്‌ കാരണം. അതിനാല്‍, ശ്രദ്ധ നല്‍കിയില്ലെങ്കില്‍ മുടി വരളുകയും കൊഴിയുകയും ചെയ്യും. ശരിയായ ആഹാരം കഴിക്കുന്നതിന്‌ പുറമെ നേര്‍ത്ത ഷാമ്പുവും കണ്ടീഷണറുമുപയോഗിച്ച്‌ മുടി സംരക്ഷിക്കണം.

പ്രസവം

പ്രസവം

പ്രസവത്തെ തുടര്‍ന്ന്‌ പല സ്‌ത്രീകളുടെയും മുടി കൊഴിയാറുണ്ട്‌. ഗര്‍ഭ കാലത്ത്‌ ഇസ്‌ട്രൊജന്‍ ഹോര്‍മോണിന്റെ അളവ്‌ വളറെ കൂടുതലായിരിക്കും അതിനാല്‍ തലനിറയെ മുടി കാണും. എന്നാല്‍, കുഞ്ഞ്‌ ജനിക്കുന്നതോടെ ഹോര്‍മോണിന്റെ അളവ്‌ സാധാരണ നിലയിലേക്ക്‌ മടങ്ങും ഇത്‌ മുടി കൊഴിയാന്‍ കാരണമാകും. എന്നാലിത്‌ താത്‌കാലികം മാത്രമാണ്‌. ആഴ്‌ചകള്‍ക്കുള്ളില്‍ മുടി വളര്‍ച്ച സാധാരണ നിലയിലേക്ക്‌ എത്തും.

പ്രോട്ടീന്റെ ആഭാവം

പ്രോട്ടീന്റെ ആഭാവം

കെരാറ്റിന്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍ കൊണ്ടാണ്‌ നമ്മുടെ മുടി ഉണ്ടാക്കിയിരിക്കുന്നത.്‌ പ്രോട്ടീന്‍ നിറഞ്ഞ ആഹാരം കഴിക്കുന്നത്‌ കുറഞ്ഞാല്‍ ശരീരത്തിലെ പ്രോട്ടീന്റെ അളവ്‌ കുറയുകയും മുടി പൊട്ടുകയും ചെയ്യും. മുടി ദുര്‍ബലമാകുന്നതോടെ കൊഴിഞ്ഞു പോകാന്‍ തുടങ്ങും.

മരുന്ന്‌

മരുന്ന്‌

ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുന്നവര്‍ പെട്ടന്ന്‌ അത്‌ നിര്‍ത്തുകയാണെങ്കില്‍ പാര്‍ശ്വഫലമായി മുടി കൊഴിയാറുണ്ട്‌. മറ്റ്‌ ഹോര്‍മോണ്‍ ഗുളികകളും മരുന്നുകളും സമാനമായ ഫലം നല്‍കാറുണ്ട്‌. കീമോ തെറാപ്പി മൂലവും മുടി കൊഴിച്ചില്‍ ഉണ്ടാകും.

ഭാരം കുറയുക

ഭാരം കുറയുക

പെട്ടന്നുള്ള ഭക്ഷണ നിയന്ത്രണം മൂലം ശരീര ഭാരത്തില്‍ അമിതമായ കുറവുണ്ടായാല്‍ മുടിയുടെ വളര്‍ച്ചയെ ദോഷമായി ബാധിക്കാറുണ്ട്‌. ശരീരത്തിലെ അവശ്യപോഷകങ്ങളുടെ അളവ്‌ കുറയുന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. ചില ഭക്ഷണങ്ങള്‍ വേണ്ട എന്നു വയ്‌ക്കുന്നതും മുടി വളര്‍ച്ച കുറയ്‌ക്കും.

രോഗങ്ങള്‍

രോഗങ്ങള്‍

തൈറോയ്‌ഡ്‌, പ്രതിരോധ ശേഷി രോഗങ്ങള്‍ എന്നിവയും മുടി കൊഴിച്ചിലിന്‌ കാരണമാകാറുണ്ട്‌. ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്‌ക്കും വികസനത്തിനും ആവശ്യമായ ട്രൈഡോതൈറോനിന്‍, തൈറോക്‌സിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറത്തുവിടുന്നതില്‍ തൈറോയിഡിന്‌ പങ്കുണ്ട്‌. എന്നാല്‍, ഹോപ്പോ അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡ്‌ രോഗം ബാധിച്ചവരില്‍ ഇവയുടെ ഉത്‌പാദനം കൂടുകയോ കുറയുകയോ ചെയ്യും ശരിയായ ചികിത്സ ലഭിച്ചെല്ലെങ്കില്‍ ഇത്‌ വിവിധ അപാകതകള്‍ക്ക്‌ കാരണമാകും. ഇത്‌ മൂലം ശരീരത്തിലുണ്ടാകുന്ന വിവിധ മാറ്റങ്ങളില്‍ ഒന്നാണ്‌ മുടി കൊഴിച്ചില്‍. പ്രതിരോധ ശേഷി രോഗങ്ങള്‍ മൂലം നമ്മുടെ ശരീരം കോശങ്ങള്‍ക്ക്‌ എതിരായി ആന്റി ബോഡികളെ ഉത്‌പാദിപ്പിക്കും. ഇവ മുടിയെയും ശരീരത്തിന്റെ മറ്റ്‌ അവയവങ്ങളെയും ബാധിക്കും. ഇത്‌ മുടി കൊഴിച്ചിലിന്‌ കാരണമാകും.

മാറാ രോഗങ്ങള്‍

മാറാ രോഗങ്ങള്‍

പ്രമേഹം,സോറിയാസിസ്‌ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളും മുടി കൊഴിച്ചിലിന്‌ കാരണമാകാറുണ്ട്‌. പ്രമേഹം ശരീരത്തിലെ രക്തചംക്രമണ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ശരീരത്തിന്റെ ഉയര്‍ന്ന ഭാഗളിലും താഴ്‌ന്ന ഭാഗങ്ങളിലും ഓക്‌സിജനും പോഷകങ്ങളും കുറഞ്ഞ അളവിലെ എത്തു. പ്രത്യേകിച്ച്‌ കാല്‍, തലയോട്ടി എന്നിവിടങ്ങളില്‍ .

English summary

Hair Loss In Women 10 Reasons

Depending on how serious the damage is, an appropriate solution can be found. We list 10 common reasons for hair loss in females.
X
Desktop Bottom Promotion