For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലുണ്ടാക്കും ശീലങ്ങള്‍ !

By Super
|

ഷര്‍ട്ടിന്‍റെ പുറകിലും, കോളറിലും, തലമുടി ചീകുന്ന ചീര്‍പ്പിലും, തലയിണയിലും, മേശപ്പുറത്തുമൊക്കെ നിങ്ങളുടെ തലമുടി പൊഴിഞ്ഞ് വീണ് കിടക്കുന്നത് കണ്ടിട്ടുണ്ടാവും. പാരമ്പര്യവും, തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ അപര്യാപ്തതയും മാറ്റി നിര്‍ത്തിയാല്‍ തലമുടി കൊഴിച്ചിലിന് ഇടയാക്കുന്ന ശീലങ്ങളെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതാണ്.

മുടികൊഴിച്ചിലിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

മുടി നിവര്‍ത്താന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

1. ചൂട് വെള്ളം ഉപയോഗിച്ച് മുടി കഴുകല്‍

ചൂട് വെള്ളത്തിലുള്ള കുളി ആഹ്ലാദകരമാണെങ്കിലും തലമുടി ചൂട് വെള്ളത്തില്‍ കഴുകുന്നത് നല്ലതല്ല. ഇത് വഴി നിര്‍ജ്ജലീകരണം സംഭവിക്കുകയും മുടി പൊട്ടിപ്പോവുകയും ചെയ്യും. എന്നാല്‍ തണുത്ത അന്തരീക്ഷത്തില്‍ ചൂട് വെള്ളം ഉപയോഗിക്കുന്നത് വലിയ ദോഷകരമാകില്ല. ചൂടുവെള്ളം തലയില്‍ ശക്തമായി പ്രവര്‍ത്തിക്കുകയും മുടിയിഴകളുടെ ചുവട്ടിലെ സ്വഭാവികമായ എണ്ണമയം നഷ്ടമാക്കുകയും ചെയ്യും.

2. അമിതമായ ചീകലും ഉണക്കലും

മുടി നനഞ്ഞിരിക്കുന്ന സമയത്ത് വേഗത്തില്‍ മുടി പൊട്ടല്‍ സംഭവിക്കും. നനഞ്ഞ മുടി അമര്‍ത്തി ചീകുന്നതും, ബ്രഷ് ചെയ്യുന്നതും മുടിയുടെ വേരുകള്‍ ദുര്‍ബലമാക്കുകയും മുടി കൊഴിച്ചിലിന് ഇടായാക്കുകയും ചെയ്യും. അമിതമായ ബ്രഷ് ചെയ്യലും, ചീകലും മുടിയെ പരുക്കനാക്കുകയും ചെയ്യും. മുടി ആരോഗ്യത്തോടെ നിലനിര്‍‌ത്താന്‍ സ്വഭാവികമായി ഉണങ്ങാന്‍ അനുവദിക്കുക.

3. മുറുക്കമുള്ള ഹെയര്‍ സ്റ്റൈലുകള്‍

മുടി കെട്ടുന്നതിന് ആകര്‍ഷകമായ പല രീതികളും ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. മുടി മുറുകിയ വിധത്തില്‍ പിന്നിയിടുന്നത് മുടി നാരുകളേയും വേരിനെയും ദുര്‍ബലമാക്കും. മുടി മുറുക്കി കെട്ടുന്നത് തകരാറുണ്ടാക്കുമെന്നതിനാല്‍ അത് ഒഴിവാക്കുക. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഹെയര്‍‌ ടൈ ഉപയോഗിച്ച് മുറുക്കി കെട്ടാതിരിക്കുക.

4. ചൂട് നല്കുന്ന ഉപകരണങ്ങളുടെ ഉപയോഗം

ഡ്രൈയറോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് പതിവായി ചൂട് തലമുടിയിലേല്‍പ്പിക്കുന്നത് ആരോഗ്യകരമല്ല. മുടി സ്വഭാവികമായി ഉണങ്ങാനനുവദിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും മുടി ഉണക്കാന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാല്‍ മുടിക്ക് ദോഷകരമാകാതെ നോക്കുക. മുടിയില്‍ ഇത്തരത്തില്‍ ചൂടേല്‍പ്പിക്കുന്നത് മുടിവേരുകളെ ദുര്‍ബലപ്പെടുത്തും.

5. കേശ സംരക്ഷണോത്പന്നങ്ങളുടെ അമിതോപയോഗം

ഏറെ സമയം ഭംഗിയായിരിക്കാനായി ജെല്ലുകളും സ്പ്രേകളും ഉപയോഗിക്കുന്നത് മുടിയെ പശിമയുള്ളതും പരുക്കനുമാക്കും. ഇവ ഉപയോഗിച്ചതിന് ശേഷം മുടി ചീകുമ്പോള്‍ മുടി പൊട്ടിപ്പോകാന്‍ സാധ്യത കൂടുതലാണ്. മുടിനാരുകളില്‍ നിന്ന് ജലാംശം ഇല്ലാതാവുകയും ചീകുമ്പോളും ബ്രഷ് ചെയ്യുമ്പോളും പൊട്ടല്‍ സംഭവിക്കുകയും ചെയ്യും.

6. എണ്ണകള്‍ ഉപയോഗിക്കാതിരിക്കല്‍

ഗന്ധം ഇഷ്ടമല്ലാത്തതിനാലും മറ്റും പ്രകൃതിദത്തമായ എണ്ണകള്‍ പലരും തലമുടിയില്‍ തേക്കാറില്ല. എന്നാല്‍ പ്രകൃതിദത്തമായ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ ഇത്തരം എണ്ണകള്‍ ഉപയോഗിക്കണം. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, നെല്ലിക്ക തുടങ്ങിയവ മുടിനാരുകള്‍ക്ക് പുഷ്ടി നല്കും. ആഴ്ചയില്‍ രണ്ട് തവണ ഇവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

7. ഭക്ഷണം ഒഴിവാക്കല്‍

Habits That Cause Hair Loss

ജീവിതത്തിരക്കുകള്‍ പലപ്പോഴും ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ കാരണമാകും. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തെ ദേഷകരമായി ബാധിക്കും. തലമുടി ഒരുതരം പ്രോട്ടീനിനാല്‍ നിര്‍‌മ്മിക്കപ്പെട്ടതായതിനാല്‍ പ്രോട്ടീനുകള്‍ ലഭ്യമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ മത്സ്യം, പയര്‍, മുട്ട തുടങ്ങിയവയൊക്കെ നിങ്ങളുടെ ആഹാരത്തിന്‍റെ ഭാഗമാക്കുക.

Read more about: hair മുടി
English summary

Habits That Cause Hair Loss

There are a lot of causes for hairloss. Some of our habits are also causes hair loss. Know about such causes,
X
Desktop Bottom Promotion