For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നര: സത്യവും മിഥ്യയും

By Super
|

നരയുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണാജനകമായ പല കാര്യങ്ങളും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അവയ്‌ക്ക്‌ പിന്നിലെ സത്യം അറിയാന്‍ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ? ഇനി പറയുന്ന കാര്യങ്ങള്‍ നരയുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ നല്‍കുകയും നര കുറയ്‌ക്കാനുള്ള പൊടിക്കൈകള്‍ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുകയും ചെയ്യും.

സുന്ദരമായ മുടിയിഴകള്‍ ദൈവത്തിന്റെ വരദാനമാണ്‌. അവ എപ്പോഴും കറുത്ത്‌ തിളക്കമുള്ളതായിരിക്കണം എന്നാകും നമ്മുടെയെല്ലാം ആഗ്രഹം. എന്നാല്‍ അകടകരമായ രാസവസ്‌തുക്കളുമായുള്ള സമ്പര്‍ക്കം, തെറ്റായ ആഹാരശീലങ്ങള്‍, മാനസികപിരിമുറുക്കം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പ്രായമാകും മുമ്പ്‌ തന്നെ മുടി നരയ്‌ക്കാന്‍ തുടങ്ങും. അകാലനരയെ കുറിച്ച്‌ തലമുറകളായി കൈമാറിവരുന്ന പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. അവയില്‍ ചിലത്‌ ഭാഗികമായി ശരിയായിരിക്കാം. കേശസംരക്ഷണ കാര്യത്തില്‍ നിങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാന്‍ തെറ്റായ വിവരങ്ങള്‍ക്ക്‌ കഴിയും. അതിനാല്‍ നരയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മനസ്സിലാക്കി തലമുടി സംരക്ഷിക്കുക.

1. നരച്ചമുടി പിഴുതാല്‍ നര കൂടും

1. നരച്ചമുടി പിഴുതാല്‍ നര കൂടും

സത്യം: ഇത്‌ തികച്ചും തെറ്റാണ്‌. നിങ്ങള്‍ പതിവായി നരച്ചമുടി പിഴുത്‌ കളഞ്ഞാല്‍ ഒരുഘട്ടം കഴിഞ്ഞാല്‍ നിങ്ങളുടെ തലയില്‍ മുടിയുണ്ടാകില്ല. നിങ്ങള്‍ കഷണ്ടിയായി മാറും. അല്ലാതെ നര കൂടില്ല. ഒരു രോമകൂപത്തില്‍ നിന്ന്‌ ഒരുമുടിയിഴ മാത്രമേ വളരൂ. അതില്‍ നിന്ന്‌ ഒന്നില്‍ക്കൂടുതല്‍ മുടിയിഴകള്‍ വളരുക അസംഭവ്യമാണ്‌.

2. നരമാറ്റാന്‍ കളര്‍ ട്രീറ്റ്‌മെന്റ്

2. നരമാറ്റാന്‍ കളര്‍ ട്രീറ്റ്‌മെന്റ്

സത്യം: ഇതും പരിപൂര്‍ണ്ണമായും ശരിയല്ല. നിങ്ങളുടെ തലമുടി എത്രമാത്രം നരച്ചുവെന്നതിന്‌ അടിസ്ഥാനമാക്കിയാണ്‌ ഇത്തരം ചികിത്സകള്‍ തിരഞ്ഞെടുക്കേണ്ടത്‌. കുറച്ചുമാത്രമേ നരച്ചിട്ടുള്ളൂവെങ്കില്‍ കഠിനമായ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടില്ലാത്ത സെമി- പെര്‍മനന്റ്‌ അല്ലെങ്കില്‍ ഡെമി- പെര്‍മനന്റ്‌ ബ്ലെന്‍ഡുകള്‍ മികച്ച ഫലം തരും.

3. പുകവലിച്ചാല്‍ മുടി നരയ്‌ക്കും

3. പുകവലിച്ചാല്‍ മുടി നരയ്‌ക്കും

സത്യം: ഇത്‌ വളരെ ശരിയായ കാര്യമാണ്‌. പുകവലിക്കുന്നവരില്‍ തലമുടി നരയ്‌ക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ നാലുമടങ്ങ്‌ കൂടുതലാണെന്ന്‌ ലങ്കാഷെയറിലെ ലെയ്‌ ചികിത്സാകേന്ദ്രത്തിലെ ജെ. ജി. മോസ്ലി കണ്ടെത്തിയിട്ടുണ്ട്‌. പുകവലിക്കുന്നവരില്‍ നരച്ചുകഴിഞ്ഞാല്‍ പിന്നെ മുടി കൊഴിഞ്ഞുതുടങ്ങും. അതുകൊണ്ട്‌ പുകവലി ഉപേക്ഷിക്കൂ, മുടിയുടെ നിറവും ആരോഗ്യവും സംരക്ഷിക്കൂ.

4. നരച്ചമുടി മാറി കറുത്തമുടി വരും

4. നരച്ചമുടി മാറി കറുത്തമുടി വരും

സത്യം: ഇത്‌ ഭാഗികമായി ശരിയാണ്‌. ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ മുടി നരയ്‌ക്കുന്നത്‌ തടയുകയും നരച്ചമുടി മാറി കറുത്തമുടി വരുകയും ചെയ്യുമെന്ന്‌ പറയപ്പെടുന്നു. എന്നാല്‍ ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ധാരാളം കാരറ്റ്‌ ജ്യൂസ്‌ കുടിക്കുന്ന ചിലരില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടത്രേ.

5. പേടിച്ചാല്‍ മുടി നരയ്‌ക്കും

5. പേടിച്ചാല്‍ മുടി നരയ്‌ക്കും

സത്യം: ഇതൊരു പച്ചക്കള്ളമാണ്‌! ഇത്‌ ശാസ്‌ത്രത്തിന്റെ പിന്‍ബലമില്ലാത്ത ഒരു വിശ്വാസമാണ്‌. പേടിക്കുകയോ വലിയ വിഷമം ഉണ്ടാവുകയോ ചെയ്‌തെന്ന്‌ കരുതി മുടി നരയ്‌ക്കില്ല.

6. ജെല്‍ കൂടുതലായാല്‍ മുടി നരയ്‌ക്കും

6. ജെല്‍ കൂടുതലായാല്‍ മുടി നരയ്‌ക്കും

സത്യം: ഇതിലും ഒരു സത്യവുമില്ല. മുടി നല്ല സ്‌റ്റൈലായി ചീകിവയ്‌ക്കാന്‍ പതിവായി ജെല്‍ ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട്‌. അതുകൊണ്ട്‌ തന്നെ ജെല്‍ ഉപയോഗം നിര്‍ത്തേണ്ടതില്ല. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക, നല്ല ഗുണമേന്മയുള്ള ബ്രാന്‍ഡഡ്‌ ജെല്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ മുടി കൊഴിഞ്ഞ്‌ കഷണ്ടി ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

7. വെയിലേല്‍ക്കരുത്‌, നരയ്‌ക്കും

7. വെയിലേല്‍ക്കരുത്‌, നരയ്‌ക്കും

സത്യം: ഇതില്‍ കുറച്ച്‌ സത്യമുണ്ട്‌. അധികമായി സൂര്യപ്രകാശമേറ്റാല്‍ ചെമ്പിച്ച മുടിയിഴകളുടെ തിളക്കം കുറയും. അവയുടെ നിറവും കുറയും. എന്നാല്‍ ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചെമ്പിച്ച മുടിയിഴകളുടെ നിറം മങ്ങുന്നത്‌ തടയാനായി മുടിയില്‍ വിനാഗിരി തേച്ചുകഴുകുക അല്ലെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി ധരിക്കുക.

8. നരച്ചമുടി ചീകിവയ്‌ക്കാന്‍ പ്രയാസമാണ്‌

8. നരച്ചമുടി ചീകിവയ്‌ക്കാന്‍ പ്രയാസമാണ്‌

സത്യം: ഇത്‌ പൂര്‍ണ്ണമായും തെറ്റായ കാര്യമാണ്‌. കറുത്തമുടിയും നരച്ചമുടിയും തമ്മില്‍ നിറത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. അതുകൊണ്ട്‌ തന്നെ നരച്ചമുടി കമ്പി പോലെ എഴുന്നേറ്റ്‌ നില്‍ക്കുമെന്നും ചീകിവയ്‌ക്കാന്‍ കഴിയില്ലെന്നും പറയുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ഇത്‌ വിശ്വസിക്കരുത്‌.

9. ഹെയര്‍കളര്‍ മുടിക്ക്‌ ദോഷം

9. ഹെയര്‍കളര്‍ മുടിക്ക്‌ ദോഷം

സത്യം: ഹെയര്‍കളറുകള്‍ മുടിയിഴകളുടെ ആരോഗ്യം നശിപ്പിക്കുമെന്ന്‌ പറയുന്നത്‌ വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല. സത്യത്തിന്റെ കണികപോലും ഇല്ലാത്തൊരു വിസ്വാസമാണിത്‌. ഹെയര്‍കളറുകളുടെ ഉപയോഗിച്ചാല്‍ മുടിയിഴകള്‍ ആരോഗ്യത്തോടെ കാണപ്പെടും. മാത്രമല്ല ഹെയര്‍കളറുകള്‍ മുടിയിഴകള്‍ക്ക്‌ എണ്ണമയം പ്രദാനം ചെയ്യുകയും അവയ്‌ക്ക്‌ നിറവും തിളക്കവും നല്‍കുകയും ചെയ്യും.

10.അകാലനര തടയാനുള്ള ചില പൊടിക്കൈകള്‍

10.അകാലനര തടയാനുള്ള ചില പൊടിക്കൈകള്‍

മൈലാഞ്ചിയും നെല്ലിക്കയും ചേര്‍ത്ത്‌ വീട്ടില്‍ ഹെയര്‍പായ്‌ക്ക്‌ തയ്യാറാക്കുക. ഇത്‌ തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ നരച്ചമുടി കറുക്കും.

ഒരു പാത്രം വെള്ളത്തില്‍ ഒരു കരണ്ടി തേയില ഇട്ട്‌ തിളപ്പിക്കുക. തണുത്തശേഷം ഇത്‌ മുടിയില്‍ പുരട്ടുക. അല്‍പ്പസമയം കഴിഞ്ഞ്‌ തണുത്തവെള്ളം ഉപയോഗിച്ച്‌ മുടി കഴുകുക.

അകാലനര തടയാനുള്ള ചില പൊടിക്കൈകള്‍

അകാലനര തടയാനുള്ള ചില പൊടിക്കൈകള്‍

നെല്ലിക്കയിട്ട്‌ കാച്ചിയ വെളിച്ചെണ്ണ ആഴ്‌ചയില്‍ രണ്ട്‌ ദിവസം മുടിയില്‍ തേയ്‌ക്കുക. മുടിയിഴകള്‍ക്ക്‌ നിറവും ബലവും ലഭിക്കും.ആഹാരത്തില്‍ ധാരാളം കറിവേപ്പില ചേര്‍ക്കുക അല്ലെങ്കില്‍ കറിവേപ്പില ചമ്മന്തിയുണ്ടാക്കി കഴിക്കുക. നരച്ചമുടിയിഴകള്‍ സാവധാനം അപ്രത്യക്ഷമാകും.

'ബന്‍ പുഷ്‌പ്‌' എന്ന്‌ അറിയപ്പെടുന്ന ഔഷധസസ്യം മുടിയിഴകള്‍ക്ക്‌ കറുപ്പ്‌ നിറം നല്‍കും. ഇതിന്റെ നീര്‌ തലയില്‍ പുരട്ടുക. നരച്ചമുടിക്ക്‌ കറുപ്പ്‌ നിറം ലഭിക്കും.

ബദാം ഓയിലില്‍ നെല്ലിക്ക ചേര്‍ത്ത്‌ തലയോട്ടില്‍ തേച്ചുപിടിപ്പിക്കുക. നരകുറയാന്‍ ഇത്‌ സഹായിക്കും.നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം

അകാലനര തടയാനുള്ള ചില പൊടിക്കൈകള്‍

അകാലനര തടയാനുള്ള ചില പൊടിക്കൈകള്‍

നെല്ലിക്കയിട്ട്‌ കാച്ചിയ വെളിച്ചെണ്ണ ആഴ്‌ചയില്‍ രണ്ട്‌ ദിവസം മുടിയില്‍ തേയ്‌ക്കുക. മുടിയിഴകള്‍ക്ക്‌ നിറവും ബലവും ലഭിക്കും.ആഹാരത്തില്‍ ധാരാളം കറിവേപ്പില ചേര്‍ക്കുക അല്ലെങ്കില്‍ കറിവേപ്പില ചമ്മന്തിയുണ്ടാക്കി കഴിക്കുക. നരച്ചമുടിയിഴകള്‍ സാവധാനം അപ്രത്യക്ഷമാകും.

അകാല നര തടയാം

അകാല നര തടയാം

'ബന്‍ പുഷ്‌പ്‌' എന്ന്‌ അറിയപ്പെടുന്ന ഔഷധസസ്യം മുടിയിഴകള്‍ക്ക്‌ കറുപ്പ്‌ നിറം നല്‍കും. ഇതിന്റെ നീര്‌ തലയില്‍ പുരട്ടുക. നരച്ചമുടിക്ക്‌ കറുപ്പ്‌ നിറം ലഭിക്കും.

ബദാം ഓയിലില്‍ നെല്ലിക്ക ചേര്‍ത്ത്‌ തലയോട്ടില്‍ തേച്ചുപിടിപ്പിക്കുക. നരകുറയാന്‍ ഇത്‌ സഹായിക്കും.നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം

English summary

Gray Hair Myths And Facts

Find out the “Truth” of every “Myth” about the hair graying as described below and take good care of your hair.
X
Desktop Bottom Promotion