For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ത്രീകളിലെ കഷണ്ടി: കാരണങ്ങളും ചികിത്സയും

By Super
|

സ്‌ത്രീകളില്‍ വളരെ സാധാരണയായി കാണപ്പെടുന്ന തരം മുടികൊഴിച്ചിലാണ്‌ കഷണ്ടി എന്ന്‌ അറിയപ്പെടുന്നത്‌. മുടിയിഴകള്‍ ചുരുങ്ങുന്നത്‌ മൂലമാണ്‌ കഷണ്ടി ഉണ്ടാകുന്നതെന്ന്‌ പഠനങ്ങള്‍ പറയുന്നു. രോമകൂപങ്ങള്‍ ചുരുങ്ങുന്നതോടെ നീളവും കട്ടിയുമുള്ള മുടിയിഴകളുടെ നീളം കട്ടയും കുറയും. കാലക്രമേണ ഇത്‌ കഷണ്ടിയായി മാറും. രോമകൂപങ്ങളുടെ ആരോഗ്യം നശിക്കുന്നതോടെ അവയില്‍ പുതിയ മുടിയിഴകള്‍ വളരാത്ത സ്ഥിതിവരും.

മുടി രണ്ടായി പകുത്ത്‌ ചീകിവയ്‌ക്കുന്ന ഭാഗത്താണ്‌ ആദ്യമായി മുടിയിഴകള്‍ നേര്‍ത്തതാകുന്നത്‌. തുടര്‍ന്ന്‌ വലിയതോതില്‍ മുടികൊഴിച്ചിലും അനുഭവപ്പെടും.

സ്‌ത്രീകളിലെ കഷണ്ടിയുടെ കാരണങ്ങള്‍


Hairloss

1. പാരമ്പര്യം/ കുടുംബപരം

2. പ്രായാധിക്യം

3. ശസ്‌ത്രക്രിയകള്‍, മരുന്നുകളുടെ പാര്‍ശ്വഫലം മുതലായവ

4. ആര്‍ത്തവവിരാമം

വലിയതോതില്‍ മുടി കൊഴിയുകയും കഷണ്ടിയുടെ ലക്ഷണം കണ്ടുതുടങ്ങുകയും ചെയ്‌താല്‍ ശരിയായ കാരണം കണ്ടെത്തുന്നതിനായി ഒരു ചര്‍മ്മരോഗവിദഗ്‌ദ്ധന്റെ ഉപദേശം തേടുക. ശരിയായ ചികിത്സ തിരഞ്ഞെടുക്കാനും അദ്ദേഹം നിങ്ങളെ സഹായിക്കും. ഈ മേഖലയില്‍ അനുഭവപരിചയമുള്ള ഡോക്ടറുടെ സേവനം തേടുന്നതാണ്‌ അഭികാമ്യം. സ്‌ത്രീകളിലും പുരുഷന്മാരിലും കഷണ്ടി കാണാറുണ്ടെങ്കിലും മുടി ആദ്യം നഷ്ടമായി തുടങ്ങുന്ന സ്ഥലങ്ങള്‍ രണ്ടുകൂട്ടരിലും വ്യത്യസ്‌തമാണ്‌. പുരുഷന്മാരില്‍ നെറ്റിയുടെ ഇരുവശങ്ങളില്‍ നിന്ന്‌ മുകളിലോട്ടാണ്‌ സാധാരണഗതിയില്‍ മുടി നഷ്ടപ്പെട്ട്‌ തുടങ്ങുന്നത്‌. സ്‌ത്രീകളിലാണെങ്കില്‍ മുടി പകുത്ത്‌ വയ്‌ക്കുന്ന ഭാഗത്തും. മുടി നഷ്ടപ്പെടുന്നതിന്‌ അനുസരിച്ച്‌ പലരിലും മാനസികപ്രയാസങ്ങളും വിഷമവും ഉണ്ടാകാറുണ്ട്‌.

സ്‌ത്രീകളിലെ കഷണ്ടിക്കുള്ള പ്രതിവിധികള്‍

1. ലോഷനുകളും മുടിക്ക്‌ കട്ടിയും ഉള്ളും തോന്നിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളും ഉപയോഗിക്കുക.

2. സ്‌ത്രീകളിലെ കഷണ്ടി ചികിത്സയെ കുറിച്ച്‌ അറിയാന്‍ വിദഗ്‌ദ്ധാഭിപ്രായം തേടുക.

3. മുടി വച്ചുപിടിപ്പിക്കുക. ഇത്‌ സാധാരണമുടി പോലെ തോന്നിക്കും. ഇതേക്കുറിച്ച്‌ അറിയാന്‍ ഈ മേഖലയിലെ വിദഗ്‌ദ്ധരെ സന്ദര്‍ശിക്കുക.

4. മുടി വച്ചുപിടിപ്പിക്കല്‍ ശസ്‌ത്രക്രിയയാണ്‌ മറ്റൊരു പ്രതിവിധി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ചെയ്യുന്ന മുടി വച്ചുപിടിപ്പിക്കല്‍ വളരെ ഫലപ്രദമാണ്‌.

English summary

Female Pattern Baldness Reasons And How To Treat

In females, pattern baldness takes place with the gradual thinning at the part line. This will be backed with increase in diffuse hair loss.
Story first published: Thursday, October 23, 2014, 13:51 [IST]
X
Desktop Bottom Promotion