For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനകറ്റാന്‍ കറ്റാര്‍വാഴ

By Super
|

തലയോട്ടിയില്‍ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് താരന്‍. ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുണ്ടാകുന്നതാണിത്. താരന്‍ ചൊറിച്ചിലിനും, ചര്‍മ്മപാളികള്‍ ഉണങ്ങി അടരുകളായി രൂപപ്പെടുന്നതിനും കാരണമാകും.

വിദ്യാബാലന്റെ സൗന്ദര്യ രഹസ്യങ്ങള്‍

കറ്റാര്‍ വാഴയിലെ പെക്ടിന്‍ എന്ന ഘടകം മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കാനും, മുടി പൊട്ടുന്നത് തടയാനും, പുതിയ കോശങ്ങള്‍ രൂപപ്പെടാനും സഹായിക്കുന്നതാണ്. പോഷകങ്ങളെ തലമുടിക്കുള്ളിലേക്ക് സ്വീകരിച്ച് ആരോഗ്യമുള്ളതാക്കാന്‍ ഇത് സഹായിക്കും. സീബം, മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് താരനെ ഇല്ലാതാക്കും. ആരോഗ്യമുള്ള പുതിയ കോശങ്ങള്‍ തലയോട്ടിക്ക് ആരോഗ്യവും പുതുമയും നല്കും.

കറ്റാര്‍വാഴസത്തടങ്ങിയ കട്ടി കുറഞ്ഞ ഷാംപൂ തലമുടിയില്‍ തേക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. കറ്റാര്‍വാഴസത്ത് അടങ്ങിയ ഷാംപൂ അല്ലെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ സോഡിയം ലോറില്‍ സള്‍ഫേറ്റ് പോലുള്ള കടുപ്പമേറിയ സള്‍ഫേറ്റുകള്‍ അടങ്ങാത്തവ വേണം ഉപയോഗിക്കാന്‍.

കറ്റാര്‍വാഴ ഉപയോഗിച്ച് താരനെയകറ്റാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

Eliminating Dandruff Using Aloe Vera

1. കറ്റാര്‍വാഴ നേരിട്ട് ഉപയോഗിക്കല്‍ -
കറ്റാര്‍വാഴ ജെല്‍ അല്ലെങ്കില്‍ നീര് നേരിട്ട് തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് കുളിക്കാം. പതിനഞ്ച് ദിവസത്തേക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക. അല്ലെങ്കില്‍ പ്രശ്നം മാറുന്നത് വരെ ഉപയോഗിക്കുക. ചൊറിച്ചിലുള്ള, വീക്കമുള്ള ചര്‍മ്മത്തിനും, സൂര്യപ്രകാശമേറ്റുള്ള തകരാറുകള്‍ക്കും കറ്റാര്‍വാഴയുടെ നീര് തണുപ്പും സൗഖ്യവും നല്കും.
Eliminating Dandruff Using Aloe Vera

2. കറ്റാര്‍വാഴയും ഉലുവയും - ഉലുവ തലേരാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി കറ്റാര്‍വാഴ സത്ത് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് തലയിലെ അധികമായ എണ്ണമയത്തെയും ഫംഗസുകളെയും നീക്കം ചെയ്യും. പെട്ടന്ന് തന്നെ ഫലം ലഭിക്കില്ലെങ്കിലും അധികം വൈകാതെ ഫലം കണ്ടുതുടങ്ങും.

Eliminating Dandruff Using Aloe Vera

3. കറ്റാര്‍വാഴയും യൂക്കാലിപ്റ്റസ് ഓയിലും - യൂക്കാലിപ്റ്റസ് ഓയിലും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ തേച്ച് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകുക. ഇവയില്‍ രണ്ടിലുമുള്ള ഔഷധഘടകങ്ങള്‍ മുടി വൃത്തിയാക്കും. അതിനാല്‍ തന്നെ തുടര്‍ന്ന് ഷാംപൂ ഉപയോഗിക്കേണ്ടതില്ല.

Eliminating Dandruff Using Aloe Vera

4. കറ്റാര്‍വാഴയും നാരങ്ങ നീരും - തരനെ ചെറുക്കാന്‍ നാരങ്ങനീര് തനിയെ ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ നാരങ്ങ നീരില്‍ കറ്റാര്‍വാഴ ജെല്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കട്ടികുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

Eliminating Dandruff Using Aloe Vera

5. പ്രി-ഷാംപൂ ചികിത്സ - ഷാംപൂ തേക്കുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെല്‍ തേക്കുന്നത് താരനെ അകറ്റും. ഇതിലെ പ്രകൃതിദത്ത എന്‍സൈമുകള്‍ മൃതകോശങ്ങളെ നീക്കം ചെയ്യും. അതേ സമയം ഇത് തലമുടിയിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. കറ്റാര്‍വാഴയുടെ നീര് തലയോട്ടിയിലെ പി.എച്ച് നിലനിര്‍ത്തുകയും താരന്‍ വീണ്ടും ഉണ്ടാവുന്നത് തടയുകയും ചെയ്യും. തലയില്‍ കറ്റാര്‍വാഴ ജെല്‍ മസാജ് ചെയ്ത് പത്ത് മിനുറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.

Eliminating Dandruff Using Aloe Vera

6. രാത്രിയിലെ മുടി പരിപാലനം - അര കപ്പ് കറ്റാര്‍വാഴ ജെല്‍ എടുത്ത് രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടീസ്പൂണ്‍ ഉലുവ പൊടി, ഒരു ടീസ്പൂണ്‍ തുളസിപൊടി എന്നിവ ചേര്‍ക്കുക. ഇത് മിക്സറിലടിച്ച് തലമുടിയിലും തലയോട്ടിയിലും മാസ്ക് ഇടുക.ഒരു ഷവര്‍ ക്യാപ്പ് ധരിച്ച് രാത്രി ഉറങ്ങുക. രാവിലെ ഒരു കടുപ്പം കുറഞ്ഞ ഷാംപൂവും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകി ഇത് നീക്കം ചെയ്യുക. താരനകറ്റാനും, മുടി കണ്ടീഷന്‍ ചെയ്യാനും, ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ മാസ്ക് ഉത്തമമാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇത് ചെയ്യുക.

English summary

Eliminating Dandruff Using Aloe Vera

Aloe vera consists of pectin that carries unique qualities to stimulate, break down and then develop new tissues and cells. It allows nutrients to penetrate inside the hair making the hair health.
X
Desktop Bottom Promotion