For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തേക്ക് ചില കേശാലങ്കാരങ്ങള്‍

By Super
|

മഴക്കാലം സജീവമാകുന്ന ഈ സമയമാണിത്. ചിലര്‍ക്ക് മഴക്കാലം സന്തോഷമാണ് നല്കുന്നതെങ്കില്‍ ചിലര്‍ക്ക് ഇത് അത്ര സന്തോഷപ്രദമായിരിക്കില്ല.

എളുപ്പത്തില്‍ മുടിയൊരുക്കാം !

എല്ലാവരുടെയും ചര്‍മ്മവും, തലമുടിയും മഴക്കാലത്തിന് അനുയോജ്യമായിരിക്കില്ല. നിങ്ങള്‍ ആ കൂട്ടത്തില്‍ പെട്ട ആളാണെങ്കില്‍ നിങ്ങളുടെ തലമുടിയെ വരുതിക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ചില ടിപ്സുകളാണ് ഇവിടെ പറയുന്നത്.

1. ബണ്‍

1. ബണ്‍

ബണ്ണുപയോഗിക്കുന്നത് ലളിതവും എളുപ്പവുമുള്ളതാണ്. മുടി മുഴുവനായും ബണ്ണില്‍ പൊതിഞ്ഞ് പിന്‍ ചെയ്യാം. എവിടെ,എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് മുടി മുറുക്കിയോ അയച്ചോ കെട്ടാം. ഫോര്‍മല്‍, കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ബണ്‍ ഉപയോഗിക്കാം. കേശാലങ്കാര വിദഗ്ദയായ മിഥില ദേശായിയുടെ അഭിപ്രായത്തില്‍ ബണ്‍ ഉപയോഗിച്ച് അയഞ്ഞ് കിടക്കുന്ന വിധത്തിലോ, മുറുക്കിയോ, വശങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിധത്തിലോ, പിരിഞ്ഞ തരത്തിലോ ഒക്കെ ബണ്ണുപയോഗിച്ച മുടി അലങ്കരിക്കാനാവും. മുടി ചുരുളാതെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ബണ്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

2. ഫിഷ്‍ടെയില്‍

2. ഫിഷ്‍ടെയില്‍

മുടി പിന്നിയിടുന്നത് ഒരേ സമയം തന്നെ പ്രായോഗികവും, ആകര്‍ഷകവുമാണ്. തലമുടി വേഗത്തില്‍ ഒതുക്കിവെയ്ക്കാന്‍ ഈ രീതി സഹായിക്കും. കൂടാതെ പല തരത്തില്‍ ഇത് ചെയ്യാനുമാവും. ഫ്രഞ്ച് പിന്നല്‍ മുതല്‍ ഫിഷ്‍ടെയില്‍ വരെ പല വ്യത്യസ്ഥമായ രീതികള്‍ സ്ത്രീകള്‍ ചെയ്തുവരുന്നുണ്ട്.

3. പോണിടെയില്‍

3. പോണിടെയില്‍

എറ്റവും എളുപ്പവും പ്രസിദ്ധവുമായ കേശാലങ്കാര രീതിയാണ് പോണിടെയില്‍. സമയപരിമിതിയുണ്ടെങ്കില്‍ മുടി മുഴുവനായി വലിയ ഒരു പോണിടെയിലായി മുറുക്കി കെട്ടിവെയ്ക്കാം. മുടി ഒതുക്കമില്ലാതെ കിടക്കുന്ന സമയത്ത് പുറമേയുള്ള മഴയില്‍ നിന്നും കാറ്റില്‍ നിന്നും അതിജീവിക്കാന്‍ മുടി വലിയ പോണി ടെയിലായി കെട്ടിവെയ്ക്കാമെന്ന് കേശാലങ്കാര വിദഗ്ദയായ റിയ സോണ്‍സ് പറയുന്നു. പല പ്രമുഖ മോഡലുകളും ഫാഷന്‍ പരിപാടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ ഈ ട്രെന്‍ഡിയായ രീതി പരീക്ഷിക്കാറുണ്ട്.

4. അ‍യഞ്ഞ രീതി

4. അ‍യഞ്ഞ രീതി

ചുരുണ്ടതോ, ഏറെ നീളമുള്ളതോ ആയ മുടിയാണ് നിങ്ങളുടേതെങ്കില്‍ ചെവിക്ക് പുറകില്‍ കെട്ടിവെയ്ക്കാറാവും പതിവ്. എന്നാല്‍ മഴക്കാലം മുടിയുടെ ഭംഗിയൊക്കെ കെടുത്തും. മുടി ചുരുട്ടുന്നതിനെക്കുറിച്ചോ നിവര്‍ത്തുന്നതിനേക്കുറിച്ചോ അലോസരപ്പെടേണ്ടതില്ല. മറ്റ് കാലങ്ങളില്‍ കാറ്റ് മുടിയില്‍ നല്ലതോ പോലെ ഏല്‍ക്കും. മുടിക്ക് കാറ്റ് കിട്ടാനുള്ള സാഹചര്യം വേണമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

5. മുടി വശത്തേക്കിടുക

5. മുടി വശത്തേക്കിടുക

വളരെ നല്ല കാഴ്ചയുള്ള, വിന്‍റേജ് പ്രതീതി നല്കുന്ന ഒരു രീതിയാണിത്. മുടി മുഴുവനായും ഒരു വശത്തേക്ക് ഒതുക്കാം. അല്പം മുടി അയച്ച് സ്ഥാനം മാറ്റിയിടുന്നതും ആകര്‍ഷകമാകും. തലമുടിയിലൂടെ വിരലോടിക്കുന്നത് സ്വഭാവികമായ കാഴ്ച കിട്ടുന്നതിനും മുടിയിഴകള്‍ അടുത്ത് കിടക്കാനും സഹായിക്കും.

English summary

Easy To Do Hairstyles For Rainy Days

The rains are here and we couldn't be happier. The monsoons bring with them a cheer to beat the summer heat, but not everyone's skin and hair is compatible with this season.
X
Desktop Bottom Promotion