For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ മാറ്റാന്‍ എളുപ്പവഴികള്‍

|

പലരുടേയും മുടിയുടെ ആരോഗ്യത്തെ ബാധിയ്‌ക്കുന്ന ഒന്നാണ്‌ താരന്‍. മുടി കൊഴിച്ചിലിനും തലയോടിലെ ചൊറിച്ചിലിനുമെല്ലാം വഴിയൊരുക്കുന്ന ഒരു പ്രധാന കാരണം.

താരന്‌ ഭക്ഷണശീലങ്ങള്‍, മുടിസംരക്ഷണത്തിലെ പോരായ്‌മ, തലയോടിലെ ഈര്‍പ്പക്കുറവ്‌ എന്നിങ്ങനെ പല കാരണങ്ങളുണ്ടാകാം.

താരനുള്ള ചില മറുമരുന്നുകള്‍ ഏതെന്നറിയൂ,

ഉലുവ

ഉലുവ

അല്‍പം ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്‌ക്കുക. ഇത്‌ അര മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയാം.

ബദാം ഓയില്‍, വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍

ബദാം ഓയില്‍, വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍

ബദാം ഓയില്‍, വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത്‌ ചെറുതായി ചൂടാക്കി തലയോടില്‍ തേച്ചു പിടിപ്പിച്ച്‌ അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീര്‌

ചെറുനാരങ്ങാനീര്‌

1 സ്‌പൂണ്‍ ചെറുനാരങ്ങാനീര്‌, നാലു സ്‌പൂണ്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഇത്‌ തലയോടില്‍ തേച്ചു പിടിപ്പിയ്‌ക്കുക. ഗുണമുണ്ടാകും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ തലയില്‍ അരച്ചു പുരട്ടുക. ഇത്‌ താരന്‍ ശമിപ്പിയ്‌ക്കാന്‍ നല്ലതാണ്‌.

ആര്യവേപ്പില, കറിവേപ്പില

ആര്യവേപ്പില, കറിവേപ്പില

ആര്യവേപ്പില, കറിവേപ്പില എന്നിവ അരച്ചു തലയില്‍ പുരട്ടുക.

ആപ്പിള്‍, ഓറഞ്ച്‌

ആപ്പിള്‍, ഓറഞ്ച്‌

ആപ്പിള്‍, ഓറഞ്ച്‌ എന്നിവ തുല്യ അളവിലെടുത്ത്‌ അരച്ച്‌ തലയോടില്‍ തേച്ചു പിടിപ്പിയ്‌ക്കുക.

തുളസി, നെല്ലിക്ക

തുളസി, നെല്ലിക്ക

തുളസി, നെല്ലിക്ക എന്നിവ ഒരുമിച്ചരച്ച്‌ തലയില്‍ തേച്ചു പിടിപ്പിയ്‌ക്കുക. ഇത്‌ അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അരച്ച്‌ ചെറുനാരങ്ങാനീരില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കുന്നത്‌ നല്ലതാണ്‌.

സവാള

സവാള

സവാള അരച്ച്‌ തലയോടില്‍ തേച്ചു പിടിപ്പിച്ച്‌ അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ഇഞ്ചി, ബീറ്റ്‌റൂട്ട്‌

ഇഞ്ചി, ബീറ്റ്‌റൂട്ട്‌

ഇഞ്ചി, ബീറ്റ്‌റൂട്ട്‌ എന്നിവ ചേര്‍ത്തരച്ച്‌ തലയോടില്‍ തേച്ചു പിടിപ്പിയ്‌ക്കുന്നത്‌ ഗുണം ചെയ്യും.

ബേക്കിംഗ്‌ സോഡ

ബേക്കിംഗ്‌ സോഡ

ബേക്കിംഗ്‌ സോഡയില്‍ അല്‍പം വെള്ളം ചേര്‍ത്ത്‌ തലയോടില്‍ പുരട്ടുന്നതും താരന്‍ കളയാന്‍ നല്ലതാണ്‌.

കടലമാവ്‌

കടലമാവ്‌

കടലമാവ്‌ തൈരില്‍ കലര്‍ത്തി തലയോടില്‍ ചേര്‍ത്തു പിടിപ്പിയ്‌ക്കുക.

വിനെഗര്‍, വെള്ളം

വിനെഗര്‍, വെള്ളം

വിനെഗര്‍, വെള്ളം എന്നിവ തുല്യഅളവിലടങ്ങിയ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിയ്‌ക്കുക.

പുളിയുള്ള തൈര്‌

പുളിയുള്ള തൈര്‌

തലയില്‍ അല്‍പം പുളിയുള്ള തൈര്‌ തേച്ചു പിടിപ്പിയ്‌ക്കുക. ഇത്‌ അരമണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

രണ്ടോ മൂന്നോ ചെറുനാരങ്ങയുടെ തൊണ്ട്‌ നാലു കപ്പ്‌ വെള്ളത്തിലിട്ടു തിളപ്പിയ്‌ക്കുക. ഇത്‌ തണുത്തു കഴിയുമ്പോള്‍ തല കഴുകാം. ആഴ്‌ചയില്‍ ഒരു ദിവസം ഇങ്ങനെ ചെയ്യുന്നത്‌ ഗുണം ചെയ്യും. ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: dandruff താരന്‍
English summary

Easy Tips To Clear Dandruff

Here are some easy tips to clear dandruff. Try these home remedies,
Story first published: Saturday, September 27, 2014, 12:26 [IST]
X
Desktop Bottom Promotion