For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഭക്ഷണങ്ങള്‍

By Super
|

താരന്‍, സൂര്യപ്രകാശം അമിതമായേല്‍ക്കല്‍ പോലുള്ള കാര്യങ്ങള്‍ മാത്രമല്ല മുടികൊഴിച്ചിലിന് കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം മുടികൊഴിച്ചിലിന് പിന്നിലെ ഒരു പ്രധാന കാരണമാണ്.

മുടിവളര്‍ച്ചക്ക് അനിവാര്യമായ പോഷകങ്ങള്‍ അപര്യാപ്തമാകുമ്പോള്‍ മുടികൊഴിച്ചിലുണ്ടാകും. ഏറെക്കാലത്തേക്ക് ഇക്കാര്യത്തില്‍ നടപടിയൊന്നുമെടുത്തില്ലെങ്കില്‍ മുടികൊഴിച്ചില്‍ അതിരൂക്ഷമാകാനിടയാകും. ഈ അവസ്ഥ പരിഹരിക്കാന്‍, പോഷകസമൃദ്ധമായ ഒരു ആഹാരശീലം പിന്തുടരണം.

ഹെര്‍ബല്‍ ഷാംപൂ ഉപയോഗിയ്ക്കുമ്പോള്‍ഹെര്‍ബല്‍ ഷാംപൂ ഉപയോഗിയ്ക്കുമ്പോള്‍

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം.

വിറ്റാമിന്‍ ബി കോംപ്ലക്സ് -

വിറ്റാമിന്‍ ബി കോംപ്ലക്സ് -

തലയോട്ടിയിലേക്കും, മുടിയിഴകളിലേക്കും ഓക്സിജന്‍ എത്തുന്നതിന് ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഓക്സിജന്‍ കുടുതലായെത്തുന്നത് കൂടുതല്‍ ആരോഗ്യം നല്കും. വിറ്റാമിന്‍ ബി കോംപ്ലക്സിന്‍റെ കുറവ് മുടി ദുര്‍ബലമാകാനും, വരണ്ടതും തകരാറുള്ളതുമാക്കാനും ഇടയാക്കും. കോഴിയിറച്ചി, ചൂര, കോര തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെയോ, വിറ്റാമിന്‍ ടാബ്ലെറ്റുകള്‍ കഴിക്കുന്നത് വഴിയോ വിറ്റാമിന്‍ ബി കോപ്ലക്സിന്‍റെ അപര്യാപ്തത പരിഹരിക്കാം.

സിങ്ക്

സിങ്ക്

നമ്മുടെ തലയോട്ടിയില്‍ എണ്ണ ഗ്രന്ഥികളുണ്ട്. ഇവയാണ് തലമുടിക്കാവശ്യമായ എണ്ണമയം നല്കുന്നത്. ഇവയുടെ തകരാറ് മുടി വരണ്ടതാകാന്‍ കാരണമാകും. ഇത് താരനും, മുടി കൊഴിച്ചിലിനും കാരണമാകും. അണ്ടി വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പയര്‍, മാംസം, മത്സ്യങ്ങള്‍ എന്നിവ കഴിക്കുന്നത് ആവശ്യമായ അളവില്‍ സിങ്ക് ലഭ്യമാക്കാന്‍ സഹായിക്കും.

കോപ്പര്‍

കോപ്പര്‍

തലമുടിയടക്കമുള്ള അവയവങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജനും, രക്തവും ലഭ്യമാക്കുന്നത് ഹീമോഗ്ലോബിന്‍ വഴിയാണ്. കോപ്പര്‍ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കോപ്പറിന്‍റെ കുറവ് മുടി ദുര്‍ബലമാകാനും, കൊഴിയാനും, പൊട്ടിപ്പോകാനും ഇടയാക്കും. എള്ള്, സോയ, കശുവണ്ടി, മാംസം, മത്സ്യങ്ങള്‍ എന്നിവ കോപ്പര്‍ ധാരാളമായി അടങ്ങിയവയാണ്.

ഇരുമ്പ്

ഇരുമ്പ്

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആവശ്യമായ ഒന്നാണ് ഇരുമ്പ്. എന്നാല്‍ സ്ത്രീകളില്‍ ആര്‍ത്തവസമയത്തെ രക്തനഷ്ടം ഇരുമ്പ് കൂടുതലായി ആവശ്യമായി വരുന്നതിന് കാരണമാകും. ഗര്‍ഭിണികളും, മുലയൂട്ടുന്നവരുമായ സ്ത്രീകള്‍ക്കും ഇരുമ്പ് അത്യാവശ്യമാണ്. കാരണം ഇരുമ്പ് ഹീമോഗ്ലാബിന്‍റെ ഉത്പാദനത്തിന് സഹായിക്കും. ഇരുമ്പിന്‍റെ അപര്യാപ്തത മുടിയുടെ വേരുമുതലുള്ള ഭാഗത്തെ ദോഷകരമായി ബാധിക്കുകയും പെട്ടന്ന് പൊട്ടിപ്പോകാനിടയാകുകയും ചെയ്യും. ഒരു ദിവസം നൂറിലേറെ മുടിയിഴകള്‍ പൊഴിയുന്നത് മുടികൊഴിച്ചിലിന്‍റെ വ്യക്തമായ സൂചനയാണ്. ചീര, സോയബീന്‍, പരിപ്പ്, കോഴിയിറച്ചി, മാംസം, മുട്ട, മീന്‍ എന്നിവയൊക്കെ ഇരുമ്പ് സമൃദ്ധമായി അടങ്ങിയതാണ്. മാംസത്തില്‍ നിന്നുള്ള ഇരുമ്പിന്‍റെ അംശം ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

തലമുടിയുടെ കോശങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സിയുടെ അപര്യാപ്തത മുടിയുടെ അഗ്രം പിളരാനും, മുടി കൊഴിയാനും, പൊട്ടിപ്പോകാനും ഇടയാക്കും. ഓറഞ്ച്, നാരങ്ങ, ബെറി, മധുര നാരങ്ങ, തണ്ണിമത്തന്‍, തക്കാളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ കൂടുതല്‍ വിറ്റാമിന്‍ സി കഴിക്കേണ്ടതുണ്ട്. പുകവലി കുറയ്ക്കുകയും പഴവര്‍ഗ്ഗങ്ങള്‍ കൂടുതലായി കഴിക്കുകയും ചെയ്യുക.

പ്രോട്ടീന്‍

പ്രോട്ടീന്‍

മുടി, തലയോട്ടി തുടങ്ങി ശരീരത്തിലെ കോശങ്ങളെയെല്ലാം ശക്തിപ്പെടുത്തുന്നതാണ് പ്രോട്ടീനുകള്‍. നഷ്ടപ്പെട്ട മുടിയിഴകള്‍ക്ക് പകരം പുതിയവ വളരാന്‍ പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രോട്ടീന്‍റെ കുറവ് മുടിയുടെ കട്ടി കുറയാനും, വരള്‍ച്ചക്കും, മുടി പൊട്ടിപ്പോകാനും, പൊഴിച്ചിലിനും കാരണമാകും. വാഴപ്പഴം, ധാന്യങ്ങള്‍, പാല്‍, വെണ്ണ, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവ കഴിക്കുന്നത് വഴി പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കാനാവും.

 ആരോഗ്യം

ആരോഗ്യം

ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടുത്തുകയും അത് വഴി മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യാം. ഷാംപൂവിലും,മറ്റ് ഉത്പന്നങ്ങളിലും ആശ്രയം കണ്ടെത്തുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ ശരിയായ അളവില്‍ പോഷകങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

English summary

Control Hair Loss With Diet Tips

Follow these diet tips to control hair loss,
X
Desktop Bottom Promotion