For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴക്‌ വിരിയട്ടെ

By Super
|

മുടിക്ക്‌ നല്ലരീതിയിലുള്ള പരിചരണം നല്‍കണമെന്ന്‌ ഇനി നിങ്ങള്‍ക്ക്‌ തോന്നുമ്പോള്‍ പ്രകൃതിദത്തമായ ഹെയര്‍ മാസ്‌ക്‌ ഉപയോഗിക്കുക.

ഓരോ മുടിയിഴകളിലും എത്തുകയും അവയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു മാസ്‌കിന്‌ നിങ്ങളുടെ കേശസൗന്ദര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ദശാബ്ദങ്ങളായി, പ്രശസ്‌ത ബ്രാന്‍ഡുകള്‍ വിപണയില്‍ എത്തുന്നതിന്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുതല്‍, സ്‌ത്രീകള്‍ അവരുടെ മുടി പരിപാലിക്കുന്നുണ്ട്‌. മിനുസമുള്ളതും തിളങ്ങുന്നതുമായ മുടിയിഴകള്‍ക്ക്‌ വേണ്ടി അവര്‍ എന്തൊക്കെയാവും ചെയ്‌തിട്ടുണ്ടാവുക?

Haircare

സുന്ദരമായ കാര്‍കൂന്തല്‍ നിങ്ങള്‍ക്ക്‌ സമ്മാനിക്കാന്‍ കഴിയുന്ന നിരവധി വസ്‌തുക്കള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്‌. അവതിലൊന്ന്‌ നിങ്ങളെ അത്ഭുതപ്പെടുത്താന്‍ പോന്നതാണ്‌, വാഴപ്പഴം. വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം എന്നിവ ധാരാളമടങ്ങിയ വാഴപ്പഴം മുടിയിഴകളുടെ ആരോഗ്യ സംരക്ഷണത്തിന്‌ ഉത്തമമാണ്‌.

പഴത്തിന്റെ മാര്‍ദ്ദവമുള്ള ഭാഗം ഒരു കിണ്ണിത്തിലെടുത്ത്‌ ഉടച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഇതിനായി ഫുഡ്‌ പ്രോസസറും ഉപയോഗിക്കാവുന്നതാണ്‌. ചെറിയ കഷണങ്ങള്‍ പോലും അവശേഷിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം കഴുകി കളയുമ്പോള്‍ ബുദ്ധിമുട്ടേണ്ടിവരും.

അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന പരുവത്തിലായി കഴിഞ്ഞാല്‍ ഇത്‌ മുടിയില്‍ തേയ്‌ക്കുക. അതിന്‌ ശേഷം ഷവര്‍ ക്യാപോ പ്ലാസ്റ്റിക്‌ കവറോ ഉപയോഗിച്ച്‌ തല പൊതിയുക. ഇറ്റിറ്റ്‌ വീഴുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും. രോമകൂപങ്ങളെ ഉണര്‍ത്തി പോഷകാംശങ്ങള്‍ ആഗിരണം ചെയ്യിക്കണമെന്നുണ്ടെങ്കില്‍ പുരട്ടി 20 മിനിറ്റിന്‌ ശേഷം ഹെയര്‍ ഡ്രെയര്‍ ഉപയോഗിക്കുക. ഈ സമയം കൊണ്ടം പഴ തലമുടിയില്‍ നന്നായി പിടിച്ചിട്ടുണ്ടാകും.

ഇനി ഇത്‌ കഴുകി കളയുക. ഇതിനായി പതിവായി തേയ്‌ക്കുന്ന ഷാംപൂവും നല്ലൊരു ചീര്‍പ്പും ഉപയോഗിക്കുക.

വരണ്ട മുടിയാണ്‌ നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ഇത്‌ പരീക്ഷിക്കുക.

വരണ്ട മുടിയുടെ പരിചരണത്തിന്‌ ഉപയോഗിക്കാവുന്ന വളരെ വില കുറഞ്ഞതും എളുപ്പം ലഭിക്കുന്നതുമായ വസ്‌തുവാണ്‌ മയൊണൈസ്‌. വെളുത്ത നിറമുള്ള ഈ കൊഴുത്ത മിശ്രിതത്തില്‍ ധാരാളം എണ്ണ അടങ്ങിയിട്ടുണ്ട്‌. ഇത്‌ നിങ്ങളുടെ മുടിയിഴകള്‍ക്ക്‌ എണ്ണമയം നല്‍കും. ഇതിനായി ഒരു ടിന്‍ മയൊണൈസ്‌ വാങ്ങേണ്ട കാര്യമില്ല. കുറച്ച്‌ മാത്രം മതി.

കുറച്ച്‌ മയൊണൈസ്‌ കൈയ്യിലെടുത്ത്‌ രോമകൂപം മുതല്‍ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഇതിന്റെ ഗന്ധം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അല്‍പ്പം സുഗന്ധംദ്രവ്യം കൂടി കലര്‍ത്തി തേയ്‌ക്കുക.

ഒരു മണിക്കൂറിന്‌ ശേഷം ഷാംപൂ ഉപയോഗിച്ച്‌ മയൊണൈസ്‌ നന്നായി കഴുകി കളയുക. ഈ സമയം കൊണ്ട്‌ മയൊണൈസിലെ എണ്ണ മുടിയിഴകളില്‍ പിടിച്ചിരിക്കും.

എല്ലാ പഴയ ഹെയര്‍ മാസ്‌കുകളും മൃദുവും എണ്ണമയമുള്ളതുമായ വസ്‌തുക്കള്‍ കൊണ്ട്‌ ഉണ്ടാക്കിയവയല്ല. ഉദാഹരണത്തിന്‌ താരന്‍ മാറാന്‍ നാരങ്ങാനീരും ഒലിവെണ്ണയും ചേര്‍ത്ത്‌ ഉപയോഗിക്കാറുണ്ട്‌. സുഗന്ധദ്രവ്യങ്ങളൊന്നും ചേര്‍ക്കാത്ത എണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ശുദ്ധമായ നാരങ്ങാ നീര്‌ ഒരു കിണ്ണത്തില്‍ എടുക്കുക. അതിലേക്ക്‌ അത്ര തന്നെ ഒലിവെണ്ണ ഒഴിച്ച്‌ നന്നായി ഇളക്കി തലമുടിയില്‍ തേയ്‌ച്ചുപിടിപ്പിക്കുക. ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത ടവല്‍ കൊണ്ട്‌ തല പൊതിയുന്നത്‌ നല്ലതാണ്‌. അധികമുള്ള എണ്ണ ബാഷ്‌പീകരിച്ച്‌ പോകാതിരിക്കാന്‍ ഇത്‌ സഹായിക്കും. ഇതിന്റെ ഏറ്റവും വലിയ മേന്മ അനായാസം ഉണ്ടാക്കാമെന്നതാണ്‌. പഴം പോലെയോ മയൊണൈസ്‌ പോലെയോ കൈയ്യില്‍ പറ്റിപ്പിടിക്കുമെന്ന്‌ പേടിയും വേണ്ട. അതിനാല്‍ ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ ഇത്‌ തലയില്‍ തേയ്‌ക്കുക.

X
Desktop Bottom Promotion