For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നര തടയും ഭക്ഷണങ്ങള്‍

|

എന്തൊക്കെ ആദര്‍ശം പറഞ്ഞാലും മുടിയില്‍ ഒരു വെള്ളിനാരിഴ കണ്ടാല്‍ മതി, പലരും ഇടി വെട്ടു കൊണ്ട പോലാകും. പ്രായമാകുന്നതിന്റെ ലക്ഷണമാണ് മുടി നരയ്ക്കുന്നത് എന്നതാണിതിന്റെ പ്രധാന കാരണം.

പ്രായമാറുന്തോറും മുടി നരയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ അകാല നരയ്ക്ക് സ്‌ട്രെസ്, നല്ലതല്ലാത്ത വെള്ളം, മുടിപരിചരണത്തിന്റെ കുറവ്, ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിവിധ ഘടകങ്ങളുണ്ട്.

മുടി നരയ്ക്കുന്നതു തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയേതൊക്കെയാണെന്നറിയൂ,

ചീര

ചീര

ചീര മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇത് മുടിയ്ക്കു നിറം നല്‍കുന്ന ഒരു പിഗ്മെന്റിന്റെ ഉല്‍പാദനത്തിനു സഹായിക്കുന്നു.

ബീന്‍സ്, പയര്‍

ബീന്‍സ്, പയര്‍

പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനമാണ്. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഇതിന് ഏറെ സഹായകവുമാണ്.

 മുട്ട

മുട്ട

വൈറ്റമിന്‍ ബി 12 ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ അകറ്റുന്നു. മുടി നര കുറയ്ക്കുന്നു. മുട്ട വൈറ്റമിന്‍ ബി 12 അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില കഴിയ്ക്കുന്നതും മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

സിങ്ക

സിങ്ക

സിങ്ക മുടി നരയ്ക്കാതിരിയ്ക്കാന്‍ ആവശ്യമായ ഒരു പ്രധാന ഭക്ഷ്യവസ്തുവാണ്. കക്കയിറച്ചി ഇതുകൊണ്ടുതന്നെ ഗുണം ചെയ്യും.

അയേണ്‍

അയേണ്‍

അയേണ്‍ അഭാവം മുടി പെട്ടെന്നു നരയ്ക്കാന്‍ ഇടയാക്കും. ലിവര്‍ കഴിയ്ക്കുന്നത് അയേണ്‍ ശരീരത്തിന് ലഭ്യമാക്കും.

ബെറികള്‍

ബെറികള്‍

വൈറ്റമിന്‍ സി ധാരാളം അടങ്ങിയവയാണ് ബെറികള്‍. ഇവ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി നരയ്ക്കുന്നതു തടയും.

ക്യാരറ്റ് ഏറെ നല്ലതാണ്.

ക്യാരറ്റ് ഏറെ നല്ലതാണ്.

വൈറ്റമിന്‍ എ മുടിയ്ക്കു കറുപ്പു നിറം നല്‍കുന്ന മെലാനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുകൊണ്ടുതന്നെ മുടി നരയ്ക്കാതിരിയ്ക്കാന്‍ ഇത് പ്രധാനമാണ്. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

English summary

8 Foods To Prevent Grey Hair

Try these foods to avoid white hair in order to maintain your hair colour. You must make sure that you have these foods in the right proportion to get the best results.
Story first published: Tuesday, September 9, 2014, 12:35 [IST]
X
Desktop Bottom Promotion