For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിന് ആറ് പോഷകങ്ങള്‍ !

By Super
|

തലമുടിക്ക് തിളക്കവും, മനോഹാരിതയും ലഭിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ വെയ്ക്കണം. കരുത്തുള്ള, തിളക്കമാര്‍ന്ന തലമുടിക്ക് പിന്നില്‍ വിലയേറിയ ഷാംപൂവോ, സലൂണിലെ ഏതെങ്കിലും പരിചരണമോ അല്ല, നിങ്ങള്‍ പിന്തുടരുന്ന ആഹാരക്രമമാണ് പ്രവര്‍ത്തിക്കുക.

പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നത് നിങ്ങള്‍ക്ക് സ്വപനത്തില്‍ കണ്ട മുടിയഴക് നല്കാന്‍ സഹായിക്കും. മുടിയെ ആരോഗ്യത്തോടെ പരിപാലിക്കാന്‍ ഇനി പറയുന്ന പോഷകങ്ങള്‍ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

1. ഇരുമ്പും സിങ്കും

ക്ലീവ്‍ലാന്‍ഡിലെ ത്വക്‍രോഗവിദഗ്ദനായ വില്‍മ ബെര്‍ഗ്ഫെല്‍ഡ്, എം.ഡി അഭിപ്രായപ്പെടുന്നത്, ഇരുമ്പും സിങ്കും തലമുടി വളരാന്‍ സഹായിക്കുമെന്നാണ്. പോഷകസമ്പന്നമായ ചുവന്ന മാംസം ആഴ്ചയില്‍ രണ്ട് തവണ കഴിക്കണം. ഇതിനൊപ്പം മാംസേതര ഉറവിടങ്ങളായ സോയാബീന്‍ അല്ലെങ്കില്‍ പയര്‍ എന്നിവയും വിറ്റാമിന്‍ സി സമ്പുഷ്ടമായ ഓറഞ്ച് പോലുള്ളവയും കഴിക്കുന്നത് ഇരുമ്പ് ആഗിരണം ചെയ്യുന്നത് വര്‍ദ്ധിപ്പിക്കും.

2. വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി മുടിവളര്‍ച്ചക്ക് സഹായിക്കുമെന്ന് പല പഠനങ്ങളും കാണിക്കുന്നു. പ്രകൃതിദത്തമായ ചുരുക്കം ചില ഭക്ഷണങ്ങളില്‍ മാത്രമേ വിറ്റാമിന്‍ ഡി ഉള്‍പ്പെട്ടിട്ടുള്ളു. അല്പസമയം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ അധികമായ സൂര്യപ്രകാശം ഉപദ്രവകാരിയായ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കാന്‍ ഇടയാക്കുമെന്ന് പല വിദഗ്ദരും അഭിപ്രായപ്പെടുന്നു. പകരം നിങ്ങള്‍ക്ക് ദിവസേന 1000 ഐയു സപ്ലിമെന്‍റ് കഴിക്കാം.

3. പ്രോട്ടീന്‍

ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന ഘടകമായ പ്രോട്ടീന്‍ കോശങ്ങളുടെ വളര്‍ച്ചക്കും, കേടുപോക്കുന്നതിലും, തലമുടിക്ക് കരുത്ത് നല്കുന്നതിലും പ്രധാനപ്പെട്ടതാണ്. സ്ത്രീകള്‍ ഒരു ദിവസം കുറഞ്ഞത് 46 ഗ്രാം(മൂന്ന് ഔണ്‍സ് കോഴിയിറച്ചിയില്‍ 23ഗ്രാം) പ്രോട്ടീന്‍ കഴിക്കണം. ഈ കണക്കുപയോഗിച്ച് ഒരു ദിവസം എത്രത്തോളം പ്രോട്ടീന്‍ നിങ്ങള്‍ കഴിക്കുന്നുണ്ടെന്ന് മനസിലാക്കാം.

4. ഒമേഗ 3 ഫാറ്റി ആസിഡ്

കൊഴുപ്പടങ്ങിയ ചെമ്പല്ലി പോലുള്ള മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം കഴിക്കുന്നത് മുടിക്ക് നനവ് നല്കും. അല്ലെങ്കില്‍ ദിവസം ഒരു ഗ്രാം ഡിഎച്ച്എ, ഇപിഎ സപ്ലിമെന്‍റുകള്‍ കഴിക്കുക. തിളക്കമാര്‍ന്ന മുടി ലഭിക്കുന്നതിനൊപ്പം, സമ്മര്‍ദ്ദം കുറയ്ക്കാനും, ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.

5. ബയോട്ടിന്‍

6 Nutrients You Should Know For Healthy Hair

വളര്‍ച്ചക്കാവശ്യമായ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയതാണ് മുട്ട. (പ്രോട്ടീന്‍, കോലൈന്‍, വിറ്റാമിന്‍ ഡി എന്നിവയാലും ഇത് സമ്പന്നമാണ്). അഥവാ മുട്ട നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ 30 എംസിജി സപ്ലിമെന്‍റ് ദിവസവും കഴിക്കുക.

English summary

6 Nutrients You Should Know For Healthy Hair

Eating a variety of healthy foods will give you the mane you’ve always dreamed of. Fill up on these nutrients to begin growing your healthiest hair ever.
 
 
X
Desktop Bottom Promotion