For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് കരുത്തേകാന്‍ ഹെയര്‍പായ്ക്കുകള്‍

By Super
|

വരണ്ട് ശോഭ നശിച്ച മുടി നിങ്ങള്‍ക്ക് ഒരു പ്രശ്നമാണോ? പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നം തടയാനാവും.

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍പാക്കുകള്‍ വഴി തിളക്കവും ആരോഗ്യവും നിറഞ്ഞ മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാം. അത്തരം ചിലത് ഇവിടെ പരിചയപ്പെടാം.

മൈലാഞ്ചി

മൈലാഞ്ചി

രാത്രിയില്‍ മൈലാഞ്ചി കട്ടന്‍ ചായയുമായി ചേര്‍ത്ത് വെച്ച് രാവിലെ അതില്‍ രണ്ട് മുട്ട, നാല് സ്പൂണ്‍ തൈര്, പകുതി നാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. കഴുകുമ്പോള്‍ കടുപ്പം കുറഞ്ഞ ഷാംപൂവും ഉപയോഗിക്കാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, എന്നിവ ചേര്‍ത്ത് മുടി ആസകലം തേക്കുക. മുടിയില്‍ പ്ലാസ്റ്റിക് ഷവര്‍ ക്യാപ്പിട്ട് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിയുക. അര മണിക്കൂറിന് ശേഷം കഴുകി, വീണ്ടും ആപ്പിള്‍ സിഡെര്‍ വിനെഗറുമുപയോഗിച്ച് കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്താല്‍ മികച്ച ഫലം ലഭിക്കും.

വാഴപ്പഴം

വാഴപ്പഴം

നന്നായി പഴുത്ത രണ്ട് വാഴപ്പഴം അരച്ചെടുക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ മേനേസ്, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഇതില്‍ ചേര്‍ക്കുക. ഇത് തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് ചൂടില്ലാത്ത വെള്ളത്തില്‍ കഴുകുക. മുടിക്ക് മൃദുലത നല്കാന്‍ കഴിവുള്ളതാണ് വാഴപ്പഴം. പരുക്കനും ശോഭയില്ലാത്തതുമായ മുടിയുള്ള സ്ത്രീകള്‍ക്ക് ഈ ഹെയര്‍ പായ്ക്ക് ഏറെ ഗുണം ചെയ്യും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉരക്കുക. ഇതിന്‍റെ നീര് പാത്രത്തില്‍ ശേഖരിച്ച് അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കുക. ഈ ലായനി നല്ലത് പോലെ ഇളക്കുക. ഇത് തലയോട്ടിയില്‍ പതിനഞ്ച് മിനുട്ട് നേരം മസാജ് ചെയ്ത് രണ്ട് മണിക്കൂര്‍‌ കഴിഞ്ഞ് കഴുകാം. മുടികൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് സഹായിക്കും.

കോക്കനട്ട് ക്രീം

കോക്കനട്ട് ക്രീം

ഇളനീരിനുള്ളിലെ കാമ്പ് എടുത്ത് ഒരു പാത്രത്തിലാക്കി അല്പം ചൂടാക്കുക. ഇത് മുടിയുടെ ചുവട് മുതല്‍ അഗ്രം വരെ തേക്കുക. ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച് മുടി പൊതിഞ്ഞ് ഒരു മണിക്കൂര്‍ ഇരിക്കുക. കട്ടി കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുകയും തനിയെ ഉണങ്ങാന്‍ അനുവദിക്കുകയും ചെയ്യുക. പതിവായി ഇത് ചെയ്താല്‍ മുടിക്ക് തിളക്കവും ആരോഗ്യവും വീണ്ടുകിട്ടും.

അവൊക്കാഡോ

അവൊക്കാഡോ

അവൊക്കാഡോയുടെ കാമ്പ് എടുത്ത് അതില്‍ 1:2 എന്ന അനുപാതത്തില്‍ മേനേസ് ചേര്‍ക്കുക. കട്ടിയുള്ള ഘടനയുള്ള അവൊക്കാഡോ തിളക്കമില്ലാത്ത വരണ്ട മുടിയെ വേഗത്തില്‍ ആരോഗ്യം നേടാന്‍ സഹായിക്കുന്നതാണ്. ഈ മിശ്രിതം തലയില്‍ തേച്ചുപിടിപ്പിക്കുക. മുപ്പത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം.

താരനെ ചെറുക്കാന്‍ ഉലുവ

താരനെ ചെറുക്കാന്‍ ഉലുവ

ഒരു രാത്രി മുഴുവന്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയാം. ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം സാധാരണ വെള്ളത്തിലും മുടി കഴുകാം.

പയര്‍ പൊടി

പയര്‍ പൊടി

മൂന്ന് ടേബിള്‍ സ്പൂണ്‍ ഉഴുന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിറ്റേന്ന് അരച്ചെടുക്കുക. ഇതില്‍ ഒരു ഉടച്ച മുട്ട, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു കപ്പ് തൈര് എന്നിവ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

ചെമ്പരത്തി

ചെമ്പരത്തി

ഒരു കപ്പ് നിറയെ ചെമ്പരത്തിയിതളുകള്‍ എടുത്ത് ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി അല്പം ഒലിവ് ഓയിലും ചേര്‍ക്കുക. തലയോട്ടില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി വൃത്തിയാക്കുക.

English summary

10 Hair Masks For Dry And Dull Hair

If your hairs are extremely dry and rough than you must try out these natural hair masks.
X
Desktop Bottom Promotion