For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാലനര - പ്രശ്നവും പരിഹാരവും

By Super
|

ഇന്ന് ചെറുപ്പകാരുടെയിടയില്‍ വ്യാപകമായി കാണുന്ന ഒരു പ്രശ്നമാണ് അകാലനര. കൗമാരക്കാരുടെയിടയില്‍ പോലും അകാലനര ഇന്ന് കാണപ്പെടുന്നുണ്ട്. തെറ്റായ ജീവിത ശൈലിയും, മാനസിക സമ്മര്‍ദ്ധവുമാണ് ഈ പ്രശ്നത്തിന് പിന്നിലെ അടിസ്ഥാനപരമായ കാരണങ്ങള്‍.

എന്നാല്‍ ഇവയ്ക്ക് പുറമേ മറ്റ് നിരവധി കാരണങ്ങളും കണ്ടെത്താനാവും.

തുടക്കം

തുടക്കം

ഇടതൂര്‍ന്ന മുടിയിഴകള്‍ക്കിടയില്‍ വെളുപ്പ് രാശി പടര്‍ന്നുതുടങ്ങുന്നത് ശ്രദ്ധയില്‍ പെടുന്നത് അല്പം വൈകിയാവും. മിക്കവാറും മാസങ്ങള്‍ കൊണ്ടാവും ഇത് ശ്രദ്ധയില്‍ പെടുക. എന്നാല്‍ പെട്ടന്ന് തന്നെ നര പ്രത്യക്ഷപ്പെടുന്ന കേസുകളുമുണ്ട്.

പുരുഷന്മാരില്‍, സ്ത്രീകളില്‍

പുരുഷന്മാരില്‍, സ്ത്രീകളില്‍

സ്വഭാവികമായ മുടി നരയ്ക്കലിന് അതിന്‍റേതായ ഒരു ക്രമമുണ്ട്. പുരുഷന്മാരില്‍ താടിയില്‍ തുടങ്ങി മീശയിലേക്കും തലയുടെ ഇരുവശങ്ങളിലേക്കും പടര്‍ന്ന് ഒടുവില്‍ തലയില്‍ മുഴുവന്‍ ബാധിക്കുന്ന തരത്തിലാണ് നര വരാറുള്ളത്. നെഞ്ചിലെ രോമങ്ങള്‍ നരയ്ക്കുന്നത് പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാവും. സ്ത്രീകളിലാകട്ടെ തലയുടെ ഇരുവശത്തുനിന്നുമാവും നര ആരംഭിക്കുക.

കാരണങ്ങള്‍ ?

കാരണങ്ങള്‍ ?

ചെറുപ്പക്കാരായ ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും അകാലനര പ്രശ്നമാകാറുണ്ട്. ഹോര്‍മോണ്‍ തകരാറ്, ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം, പോഷകക്കുറവ്, ഗുരുതരമായ അനീമിയ, ഇലക്ട്രിക് ഡ്രയറുകള്‍ മുടിയുണക്കാന്‍ ഉപയോഗിക്കുക, ഹെയര്‍‌ ഡൈകളുടെ ഉപയോഗം, ജനിതക തകരാറുകള്‍, കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയവയൊക്കെ മുടി നരയ്ക്കുന്നതിന് കാരണമാകാം. ചിലപ്പോള്‍ എട്ടാം വയസില്‍ പോലും കുട്ടികളില്‍ ഈ പ്രശ്നം ആരംഭിക്കുകയും ക്രമേണ വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നതായി കാണപ്പെടുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

സ്ത്രീകളില്‍ 25 വയസിന് താഴെയുള്ളവരിലും അകാലനര കാണാറുണ്ട്. രണ്ട് പ്രധാന കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഭക്ഷണത്തിന്‍റെ തകരാറും, മാനസിക സമ്മര്‍ദ്ധവും. വിറ്റാമിന്‍ ബിയുടെ കുറവ്, ഇരുമ്പ്, കോപ്പര്‍, അയഡിന്‍ എന്നിവ ദൈനംദിന ആഹാരക്രമത്തിലില്ലാതാവുക എന്നീ കാരണങ്ങളാല്‍ നര ഉണ്ടാവും. അധികരിച്ച മാനസിക സമ്മര്‍ദ്ധം തലയോട്ടിയിലെ ചര്‍മ്മത്തില്‍ പ്രതിഫലിക്കുകയും മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ ലഭ്യത തടസപ്പെടുകയും ചെയ്യും. അനീമിയ, തലയോട്ടിയിലെ വൃത്തിയില്ലായ്മ, മുടിയിലെ ചില ദോഷകരമായ പ്രവൃത്തികള്‍, ജനിതക പ്രശ്നങ്ങള്‍ എന്നിവയും അകാലനരയ്ക്ക് കാരണമാകുന്നു.

പരിഹാരമാര്‍ഗ്ഗങ്ങള്‍

പരിഹാരമാര്‍ഗ്ഗങ്ങള്‍

നര വ്യാപിക്കുന്നത് പോഷകങ്ങളുടെ കുറവ് മൂലമാണെങ്കില്‍ ആവശ്യമായ പോഷകങ്ങള്‍ നല്കി നര തടയാന്‍ ശ്രമിക്കാം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

പോഷകസമ്പന്നമായ ആഹാരക്രമം, തലമുടിയും തലയോട്ടിയും ശുചിത്വത്തോടെ സംരക്ഷിക്കല്‍, മാനസിക സമ്മര്‍ദ്ധം ഒഴിവാക്കല്‍ എന്നിവ അനിവാര്യമാണ്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

വിപണിയില്‍ ലഭ്യമായ ഹെയര്‍ഡൈകള്‍ വാങ്ങുമ്പോള്‍ അമോണിയ അടങ്ങാത്തവ വാങ്ങാന്‍ ശ്രദ്ധിക്കണം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

തലയോട്ടിയില്‍ കയ്യോന്നി എണ്ണ തേക്കുന്നതും, കാപ്പിക്ക് പകരം ഗ്രീന്‍ ടീ ഉപയോഗിക്കുന്നതും, ഫോളിക് ആസിഡ് സമൃദ്ധമായി അടങ്ങിയ പച്ചക്കറികള്‍ ഉപയോഗിക്കുന്നതും നര തടയും. പുകവലി അവസാനിപ്പിക്കുകയും, മാനസിക സമ്മര്‍ദ്ധത്തെ അകറ്റി നിര്‍ത്തുകയും, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താല്‍ അകാലനരയ്ക്ക് ഒരു പരിധി വരെ പരിഹാരം ലഭിക്കും.

മുടിസംരക്ഷണത്തെക്കുറിച്ച് കൂടുതറിയൂ

English summary

Why More Youngsters Developing Grey Hair

The age group of those embracing early or premature greying arising out of a number of reasons, is on the rise in India too.
 
 
X
Desktop Bottom Promotion