For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴക് കാത്തുസൂക്ഷിക്കാം

By Super
|

മുടിയുടെ അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കപ്പെടണമെങ്കില്‍ സ്വാഭാവികമായ ചുറ്റുപാട് വേണം.

അമിതമായ ചൂട്, അന്തരീക്ഷ മലിനീകരണം, ഓഫീസിലെയും വീട്ടിലെയും എയര്‍കണ്ടീഷനറുകള്‍ തുടങ്ങിമുടിക്ക് കേടുവരുത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. മുടിയുടെ സമ്മര്‍ദമകറ്റി ആരോഗ്യമുള്ളതാക്കാന്‍ ചില വഴികള്‍

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം

മുടിയുടെ ഭംഗി പ്രധാനമായും അതിന്‍റ ഇഴയടുപ്പമാണ്. അന്തരീക്ഷ മലിനീകരണം ഈ ഇഴയടുപ്പത്തിന് വലിയതോതില്‍ ഭീഷണിയാണ്.

പൊടിയും രാസവസ്തുക്കളുമെല്ലാം മുടിയില്‍ പറ്റിപിടിച്ചിരിക്കുന്നത് മുടി കേടുവരുത്തുന്നു. വേനല്‍ക്കാലത്ത് തല സ്കാര്‍ഫിട്ട് മൂടിപോകുന്ന ശീലം സ്ത്രീകളുടെ മുടിയെ നശിപ്പിക്കും. അമിതമായ വിയര്‍പ്പും ശരീരസ്രവങ്ങളുടെ ഉല്‍പ്പാദനവും നിമിത്തം മുടി എളുപ്പം എണ്ണമയമുള്ളതാകും.

കാലാവസ്ഥ

കാലാവസ്ഥ

കാലാവസ്ഥയിലെ മാറ്റമാണ് മുടിയെ ദുര്‍ബലപ്പെടുത്തുന്ന മറ്റൊരു ഘടകം. അധികം തണുപ്പുള്ളതോ ചൂടേറിയതോ ആയ കാലാവസ്ഥ മുടിക്ക് ദോഷകരമാണ്.

മുടി ചീകുക

മുടി ചീകുക

മുടി എത്ര ചീകിയാലും മതിവരാത്ത ചിലരുണ്ട്. ഇതുവഴി മുടിനാരുകളുടെ അറ്റം പിളരാനും പൊട്ടിപ്പോകാനും കാരണമാകും.ഓരോ തവണ മുടി ചീകുമ്പോഴും ഇത് മനസില്‍ ഓര്‍ക്കുക.

പോണിടെയില്‍

പോണിടെയില്‍

സ്റ്റൈലിഷാകാന്‍ മുടി പോണിടെയില്‍ കെട്ടുന്നവരും മെടഞ്ഞിടുന്നവരും ഉണ്ട്. ഇത് മുടിക്ക് അമിത സമ്മര്‍ദമാണ് നല്‍കുന്നത്. വലിച്ച് കെട്ടുന്നത് വഴി മുടി പൊട്ടിപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഒരിക്കലും മുടി വലിച്ചുകെട്ടാതിരിക്കുക.

 നനഞ്ഞ മുടി കെട്ടുന്നത്‌

നനഞ്ഞ മുടി കെട്ടുന്നത്‌

കുളി കഴിഞ്ഞ് വന്നയുടന്‍ മുടി കെട്ടുന്നവരുണ്ട്. ഇത് മുടിക്ക് കേടാണ്. നനഞ്ഞ മുടി ദുര്‍ബലമായതിനാല്‍ പെട്ടെന്ന് പൊട്ടിപോകാനിടയുണ്ട്.

 ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍

ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍

മുടി ഉണക്കാനും മറ്റും ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം ഉപകരണങ്ങളില്‍ നിന്നുണ്ടാകുന്ന അമിതമായ ചൂട് മുടിനാരിഴകളെ ചേര്‍ത്ത്നിര്‍ത്തുന്ന ഹൈഡ്രജന്‍ ബോണ്ടുകളില്‍ താല്‍ക്കാലിക മാറ്റം ഉണ്ടാക്കാന്‍ വഴിയൊരുക്കും. ഇതുവഴി മുടിയുടെ നിറം മങ്ങിപ്പോകും.

ജെല്‍

ജെല്‍

സ്റ്റെലിഷാകാന്‍ ജെല്ലും മറ്റും പുരട്ടുന്നവര്‍ ഉടനടി അത് കഴുകികളയുക. അല്ലാത്ത പക്ഷം മുടിയെ അത് ദോഷകരമായി ബാധിക്കും.

ഹെയര്‍ബാന്‍ഡുകളും പിന്നുകളും

ഹെയര്‍ബാന്‍ഡുകളും പിന്നുകളും

മുടി കെട്ടിവെച്ച് അധിക നേരം നടക്കാതിരിക്കുക. പുറത്തെവിടെയെങ്കിലും പോയി വന്നാല്‍ ഉടന്‍ തന്നെ ഹെയര്‍ബാന്‍ഡുകളും പിന്നുകളും മാറ്റുക. മുടിനാരിഴകളെ ശ്വസിക്കാന്‍ അനുവദിക്കുക, അല്ലാത്തപക്ഷം അത് പൊട്ടിപോകാനിടയുണ്ട്.

 മുടി മെടഞ്ഞിടുന്ന പതിവ്

മുടി മെടഞ്ഞിടുന്ന പതിവ്

കിടക്കുന്നതിന് മുമ്പ് മുടി മെടഞ്ഞിടുന്ന പതിവ് സ്ത്രീകള്‍ക്കുണ്ട്. ഇതും മുടി കൊഴിയാനും മുടി പൊട്ടാനും വഴിയൊരുക്കും. മുടി അഴിച്ചിട്ട ശേഷം കിടന്നുറങ്ങുക.

 ബ്ളീച്ച് , സ്ട്രൈയിറ്റന്‍

ബ്ളീച്ച് , സ്ട്രൈയിറ്റന്‍

മുടി ബ്ളീച്ച് ചെയ്യല്‍, സ്ട്രൈയിറ്റന്‍ ചെയ്യല്‍ തുടങ്ങിയവയും നല്ലതല്ല. ഇത്തരം കെമിക്കല്‍ രീതികള്‍ മുടിക്ക് കേടുവരുത്തും. മുടിയെ സ്വാഭാവിക രീതിയില്‍ വളരാന്‍ വിടുക.

ഷാമ്പൂ

ഷാമ്പൂ

ഷാമ്പൂ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക. കട്ടികൂടിയ ഷാമ്പൂ മുടിയെ വരണ്ടതാക്കും. ഇതുവഴി മുടി പൊട്ടിപോകാന്‍ സാധ്യത കൂടുതലാണ്. പ്രകൃതിദത്ത സോപ്പുകളും ഷാമ്പൂകളും മാത്രം തെരഞ്ഞെടുക്കുക.

തണുത്ത വെള്ളം

തണുത്ത വെള്ളം

മുടി ഷാമ്പൂ ചെയ്ത ശേഷം ഈര്‍പ്പം നിലനിര്‍ത്താന്‍ തണുത്ത വെള്ളം കൊണ്ട് കഴുകുക. തുടര്‍ന്ന് കണ്ടീഷണര്‍ ഉപയോഗിക്കുക.

ഷാമ്പൂകള്‍

ഷാമ്പൂകള്‍

ഐസോപ്രൊപ്പയില്‍ ആല്‍ക്കഹോള്‍, പ്രൊപ്പിലീന്‍ ഗൈ്ളക്കോള്‍, പോളി എതിലീന്‍ ഗൈ്ളക്കോള്‍, സോഡിയം ലോറൈല്‍ സള്‍ഫേറ്റ്,സോഡിയം ലോറത്തേ് സള്‍ഫേറ്റ്,ഡൈ എതനോളമിന്‍, മോമോ എതനോളമീന്‍, ട്രൈഎതനോളമീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയവ അടങ്ങിയ ഷാമ്പൂകള്‍ ഉപയോഗിക്കാതിരിക്കുക. ഇവക്ക് മുടിക്ക് ദോഷകരമാണ്.

മൃദുവായി തോര്‍ത്തുക

മൃദുവായി തോര്‍ത്തുക

മുടി ഉണക്കാന്‍ യന്ത്രസഹായം ഉപയോഗിക്കാതിരിക്കുക. പതുക്കെ കൈയിലെടുത്ത് മൃദുവായി തോര്‍ത്തുക.

English summary

Ways Relax Your Hair

Indian climate, pollution and spending most of your time in air conditioned offices can damage your hair. Give your hair a break! We list out 15 hair care tips that will help de-stress your hair and make it stronger.
X
Desktop Bottom Promotion