For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്ററില്‍ മുടി കഴുകുമ്പോള്‍....

|

വിന്റര്‍ സമയത്ത് ചര്‍മത്തിനെന്ന പോലെ മുടിയ്ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചര്‍മത്തെ പോലെ മുടിയും വരളും.

മഞ്ഞുകാലത്ത് മുടി കഴുകുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മുടി വരണ്ടതാവുക, പൊട്ടിപ്പോവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ സാധാരണം.

തണുപ്പാണെന്നു കരുതി ചൂടുവെള്ളത്തില്‍ യാതൊരു കാരണവശാലും മുടി കഴുകരുത്. ഇത് മുടിയെ കൂടുതല്‍ വരണ്ടതാക്കി മാറ്റും.

Washing Hair

മഞ്ഞുകാലത്ത് മുടിയും ശിരോചര്‍മവും കൂടുതല്‍ വരണ്ടതാകുവാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ ഓയില്‍ മസാജ് വളരെ പ്രധാനമാണ്. ഇളം ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

ഷാംപൂവിന്റെ ഉപയോഗം മഞ്ഞുകാലത്ത് കുറയ്ക്കുന്നതാണ് നല്ലത്. ഇത് മുടി കൂടുതല്‍ വരണ്ടതാക്കിത്തീര്‍ക്കും. ഷാംപൂ ഉപയോഗിയ്ക്കുകയാണെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കുക. കൂടെ കണ്ടീഷണറും ഉപയോഗിയ്ക്കാന്‍ മറക്കരുത്.

മുടി കഴുകിയ ശേഷം നല്ലപോലെ ഉണക്കുക. ഹെയര്‍ ഡ്രയര്‍ പോലുള്ളവ മുടിയെ കൂടുതല്‍ വരണ്ടതാക്കും. കാറ്റേറ്റു തന്നെ മുടിയുണങ്ങാന്‍ അനുവദിയ്ക്കുന്നതാണ് നല്ലത്. ഉണങ്ങിയ മുടി അഴിച്ചിടാതെ കെട്ടി വയ്ക്കുന്നതാണ് നല്ലത്.

English summary

Tips Washing Hair In Winter

When you wash hair during the winter season, there are some hair care tips which you need to follow. By following these hair care tips, you will not face any problem.
Story first published: Saturday, December 14, 2013, 17:10 [IST]
X
Desktop Bottom Promotion