For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ നിന്നും മുടി സംരക്ഷിക്കാം

|

വേനലും ചൂടും ചര്‍മത്തെ മാത്രമല്ല, മുടിയേയും കേടു വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചൂടും വിയര്‍പ്പും മുടിയില്‍ അഴുക്കു വരാനും ചര്‍മസുഷിരങ്ങള്‍ അടയാനും വഴിയൊരുക്കും. ഇത് താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

അകാല നര, മുടി പൊട്ടിപ്പോവുക തുടങ്ങിയ പല പ്രശ്‌നങ്ങളും മുടിയില്‍ അധികം ചൂടേറ്റാന്‍ ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങളാണ്.

Haircare

ചൂടില്‍ നിന്നും മുടിയെ രക്ഷിക്കാന്‍ സാധിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ,

ചൂടുകാലത്ത് ദിവസവും തല കഴുകാന്‍ മറക്കരുത്. കഴിവതും രണ്ടു നേരമെങ്കിലും തല കുളിയ്ക്കുക. മുടിയ്ക്കും ഒപ്പം തലയ്ക്കും ചൂടു ലഭിക്കാന്‍ ഇത് വളരെ നല്ലതാണ്.

കടുത്ത സൂര്യപ്രകാശം നേരിട്ട് മുടിയിലടിയ്ക്കുന്നതു നല്ലതല്ല. സ്‌കാര്‍ഫ് കൊണ്ട് തലമുടി മൂടാം.

അശ്വഗന്ധ, നെല്ലിക്ക, ബ്രഹ്മി തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണ മുടിയ്ക്കും ഒപ്പം തലയ്ക്കും നല്ലതാണ്. ഇവ പുരട്ടി മസാജ് ചെയ്ത് തല കുളിയ്ക്കുന്നതു നല്ലതാണ്.

മുടിയിലെ വിയര്‍പ്പ് ഇടയ്ക്കിടെ ടവല്‍ കൊണ്ട് ഒപ്പിയെടുക്കാം. ഇത് വിയര്‍പ്പടിഞ്ഞു കൂടി ശിരോചര്‍മത്തില്‍ അഴുക്കടിഞ്ഞു കൂടുന്നതു തടയും. മുടിയില്‍ അഴുക്കടിഞ്ഞു കൂടുന്നത് ചര്‍മസുഷിരങ്ങള്‍ അടയാന്‍ ഇട വരുത്തും. ഇത് മുടി കൊഴിച്ചിലിനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

പുതിന, തുളസി, കുക്കുമ്പര്‍, കറ്റാര്‍ വാഴ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കിയ ഷാംപൂ, കണ്ടീഷണര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് തലയ്ക്കു തണുപ്പു നല്‍കാന്‍ സഹായിക്കും.

ചൂടുകാലത്ത് ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇതിലെ ചൂടുകാറ്റ് മുടിയ്ക്കും തലയ്ക്കും ചൂടു കൂടുതല്‍ നല്‍കുകയേയുള്ളൂ.

ചൂടുകാലത്ത് മുടി വല്ലാതെ വരണ്ടാതായോ എണ്ണമയം കൂടുതലായോ വയ്ക്കരുത്. ഇത് മുടിയ്ക്കു ദോഷം ചെയ്യും.

English summary

Hair, Haircare, Dandruff, Skincare, മുടി, മുടിസംരക്ഷണം, താരന്‍, ചര്‍മം

The Indian summer is not only harsh on your skin but also on your hair. Accumulated sweat and body heat causes immense hair loss. The scorching sunlight dried out your hair and burns your scalp. That is why, it is important that you learn ways to keep your hair cool. Keeping scalp healthy and cool is one of the main aspects of summer haircare.
 
 
Story first published: Wednesday, May 8, 2013, 14:45 [IST]
X
Desktop Bottom Promotion