For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ആരോഗ്യത്തിന് ചില വഴികള്‍

|

നല്ല മുടി എല്ലാവരുടേയും സ്വപ്‌നമായിരിക്കും. എന്നാല്‍ പ്രശ്‌നങ്ങളില്ലാത്ത നല്ല മുടി ചുരുക്കം പേര്‍ക്കു മാത്രമേ ലഭിയ്ക്കുകയുള്ളൂ.

മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങളായിരിക്കും മിക്കവാറും പേരെ അലട്ടുന്നത്.

മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനു ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

നാളികേരപ്പാലും നാരങ്ങാനീരും

നാളികേരപ്പാലും നാരങ്ങാനീരും

നാളികേരപ്പാലും നാരങ്ങാനീരും എടുത്ത് തലയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. ചൂടുള്ള വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടി വയ്ക്കാം. ആഴ്ചയില്‍ ഒന്നുരണ്ടു ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

മുട്ടയും ഒലീവ് ഓയിലും

മുട്ടയും ഒലീവ് ഓയിലും

മുട്ടയും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് മുടിയിലും തലയിലും തേച്ചു പിടിപ്പിക്കാം. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.

പാലും വെള്ളവും

പാലും വെള്ളവും

പാലും വെള്ളവും യോജിപ്പിച്ച് മുടിയില്‍ സ്‌പ്രേ ചെയ്യുക. ഇതിന് ശേഷം മുടി ചീകാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വെള്ളം കൊണ്ട് തല കഴുകാം. നല്ല കണ്ടീഷണറിന്റെ ഗുണം ഇതില്‍ നിന്നും ലഭിക്കും.

ആവണെക്കെണ്ണ

ആവണെക്കെണ്ണ

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ആവണക്കെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുക.

ആവണെക്കെണ്ണ മുടി വളരാന്‍ മാത്രമല്ലാ, തലയ്ക്ക് തണുപ്പു നല്‍കുന്നതിനും പ്രധാനമാണ്.

ഷാംപൂ

ഷാംപൂ

ഷാംപൂ ഉപയോഗിക്കുമ്പോള്‍ വിരലുകളുപയോഗിച്ച് തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക. കഴുകിയതിന് ശേഷം ഏതെങ്കിലും ക്രീം കണ്ടീഷണര്‍ ഉപയോഗിക്കാം.

എണ്ണ മസാജ്

എണ്ണ മസാജ്

എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

എണ്ണ ചെറുതായി ചൂടാക്കി മസാജ് ചെയ്യുന്നതാണ് കൂടുതല്‍ ഗുണകരം.

വൃത്തിയുള്ള ബ്രഷും, ചീപ്പുകളും

വൃത്തിയുള്ള ബ്രഷും, ചീപ്പുകളും

മുടിയില്‍ വൃത്തിയുള്ള ബ്രഷും, ചീപ്പുകളും ഉപയോഗിക്കുക. അവ ഉപയോഗശേഷം വൃത്തിയാക്കി വെയ്ക്കുക.

English summary

Tips Healthy Hair

Healthy hair is another definition for beautiful hair. Here are some natural methods to make your hair healthy,
Story first published: Wednesday, October 30, 2013, 14:51 [IST]
X
Desktop Bottom Promotion