For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ പുരുഷനും വേണം മുടി സംരക്ഷണം

By Saritha
|

വേനല്‍ക്കാലത്ത് മുടി സംരക്ഷണം വളരെ പ്രധാനമാണ്. ചൂടിലും പൊടിയിലും മുടിയില്‍ അഴുക്കേറാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും വേനല്‍ക്കാലത്ത് മുടിസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്.

വേനല്‍ക്കാലത്ത് പുരുഷന്മാര്‍ മുടി സംരക്ഷിക്കേണ്ടതെങ്ങനെയെന്നു നോക്കൂ.

Hair care man

ദിവസവും തല കുളിയ്ക്കുക എന്നതാണ് പ്രധാനം. കഴിയുമെങ്കില്‍ രണ്ടു നേരവും. ഇത് വിയര്‍ക്കും ചെളിയും കുറയ്ക്കാന്‍ സഹായിക്കും.

ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും മുടി ഷാംപൂ ചെയ്യണം. ഷാംപൂവിലെ കെമിക്കലുകളെ ഭയമെങ്കില്‍ ഹെര്‍ബല്‍ രീതികള്‍ ഉപയോഗിക്കാം. ഷാംപൂ ചെയ്താല്‍ കണ്ടീഷണര്‍ ഉപയോഗിക്കുകയും വേണം. ഇത് മുടി വല്ലാതെ വരളാതെ കാത്തുസൂക്ഷിക്കും.

കുൡച്ച ഉടനെ പൊടിയില്‍ പോകുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയില്‍ പെട്ടെന്ന് അഴുക്കാകുന്നു.

മുടിയില്‍ ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ക്ലോറിന്‍ വെള്ളമാണ് ലഭിക്കുന്നതെങ്കില്‍ അല്‍പനേരം പിടിച്ചു വച്ചാല്‍ ക്ലോറിന്‍ കുറയും.

ആഴ്ചയില്‍ ഒന്നോ രേേണ്ടാ ദിവസം മുടിയില്‍ ഓയില്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. തലയോടിന് തണുപ്പു നല്‍കാനും ഇത് സഹായിക്കും.

അമിതമായ സൂര്യപ്രകാശം മുടിയ്ക്കു ദോഷം ചെയ്യും. തലയില്‍ തൊപ്പി ധരിക്കുക, ഹെയര്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക എന്നിവയാണ് ചില പരിഹാരങ്ങള്‍.

മുടി അധികം വളര്‍ന്നാല്‍ ചെളി പിടിക്കാന്‍ സാധ്യത കൂടുതലാണ്. മുടി വെട്ടിയൊതുക്കി വയ്ക്കുക.

വേനല്‍ക്കാലത്ത് മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്.കളറിംഗ് തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

English summary

Hair, Haircare, Shampoo, Conditioner, Sunlight, Sunscreen, മുടി, മുടിസംരക്ഷണം, പുരുഷന്‍, ഷാംപൂ, കണ്ടീഷണര്‍, സണ്‍സ്‌ക്രീന്‍, സൂര്യപ്രകാശം

With the onset of summer, we gear up with umbrellas and sunscreen lotions to protect our skin from the dry and harsh sun rays. However, many of us ignore the fact that our hair too needs protection from scorching heat during summer. It is natural that during the warm season everyone spends more time outdoors so, they tend to get tanned easily. During the summer season, we tend to sweat a lot and also get sunburned. Though we protect our skin from tanning, we ignore the hair completely.
Story first published: Tuesday, March 5, 2013, 16:02 [IST]
X
Desktop Bottom Promotion