For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേശസംരക്ഷണത്തിന് വിത്തുകള്‍

By Super
|

തഴച്ച് വളരുന്ന നീളമുള്ള മുടി ഏതൊരു സ്ത്രീയുടേയും സ്വപ്നമാണ്. ഇതിനായി ഏറെ ശ്രദ്ധ നല്കേണ്ടതുമുണ്ട്. പല കൃത്രിമസാധനങ്ങളും, ഔഷധങ്ങളും തലമുടി സംരക്ഷണത്തിനായി ലഭ്യമാണ്. പലപ്പോഴും ഇവയുണ്ടാക്കുന്ന ദോഷഫലങ്ങള്‍ നമ്മള്‍ മറന്ന് പോവുന്നു. തലമുടിയുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക എന്നതാണ്.

തലമുടി പൊട്ടിപ്പോകുന്ന പ്രശ്നം ഇന്ന് സാധാരണമായി കാണുന്നതാണ്. മുടി മനോഹരമായി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പ്രായഭേദമില്ലാതെ അനേകം ആളുകള്‍ ഇത്തരത്തില്‍ തങ്ങളുടെ മുടി യഥാവിധി സംരക്ഷിച്ചുവരുന്നു.

കൃത്രിമ ഉത്പന്നങ്ങള്‍ തല്കാലത്തേക്ക് മുടിക്ക് ആരോഗ്യം നല്കുമെങ്കിലും പിന്നീട് ദോഷമായിത്തീരും. പ്രകൃതിദത്തമായ വിത്തുകള്‍ ഉപയോഗിച്ചുള്ള മുടി സംരക്ഷണം ആരോഗ്യകരമാണ്. നല്ല ഫലം തരുന്നതും എളുപ്പം ലഭ്യമാകുന്നതുമായ നിരവധി തരം വിത്തുകള്‍ തലമുടി സംരക്ഷണത്തിന് ഏറെ സഹായിക്കും. അത്തരത്തിലുള്ള ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഉലുവ

1. ഉലുവ

ഉലുവ മികച്ച ഒരു കേശസംരക്ഷണോപാധിയാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെലവ് കുറഞ്ഞ പരിപാടിയാണ് ഉലുവ ഉപയോഗിച്ചുള്ള കേശ സംരക്ഷണം. ഉലുവ ഉപയോഗിച്ച് സ്വഭാവിക ഹെയര്‍ കെയര്‍ പായ്ക്ക് തയ്യാറാക്കാം. ഇത് മുടിക്ക് കരുത്തുനല്കുകയും, കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

2. എള്ള്

2. എള്ള്

മുടിസംരക്ഷണത്തിന് ഏറെ അനുയോജ്യമായ ഒന്നാണ് എള്ള്. പണ്ടുമുതലേ ഈ ആവശ്യത്തിനായി എള്ള് ഉപയോഗിക്കപ്പെട്ടുവരുന്നു. തലമുടിയുടെ നരപ്പ് മാറാന്‍ സഹായിക്കുന്ന ഏക വിത്താണിത്. ദിവസവും ഓരോ സ്പൂണ്‍ എള്ള് വീതം രണ്ട്,മൂന്ന് മാസത്തേക്ക് തുടര്‍ച്ചയായി കഴിക്കുക. വലിയ വ്യത്യാസം നിങ്ങള്‍ക്ക് കാണാനാകും. എള്ള് ഉപയോഗിച്ച് ഹെയര്‍ പായ്ക്കും തയ്യാറാക്കാം.

3. വേപ്പ്

3. വേപ്പ്

വേപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുക അതിന്‍റെ കമര്‍പ്പ് രുചിയായിരിക്കും. എന്നിരുന്നാലും വേപ്പിന്‍റെ ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. തലമുടി സംരക്ഷണത്തിന് ഏറെ അനുയോജ്യമാണ് വേപ്പെണ്ണ. തലയോട്ടിയില്‍ പ്രവര്‍ത്തിച്ച് മുടിക്ക് അത്ഭുതാവഹമായ പുഷ്ടി നല്കാന്‍ വേപ്പെണ്ണയ്ക്കാവും.

4. മാതളനാരകം

4. മാതളനാരകം

സ്വാദിഷ്ടമായ ഫലമാണ് മാതളനാകരകം. അതോടൊപ്പം ഏറെ പോഷകഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. മുടിവളര്‍ച്ചയെ സഹായിക്കുന്ന ഏറെ പോഷകങ്ങള്‍ മാതളനാരങ്ങയുടെ കുരുക്കളിലുണ്ട്. മുടിയിലെ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ബദാം ഓയില്‍, ജൊജോബ ഓയില്‍ എന്നിവയുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകും. മാതളനാരകനീരുപയോഗിച്ച് ഹെയര്‍ പായ്ക്കും ചെയ്യാം.

5. മുന്തിരിക്കുരു

5. മുന്തിരിക്കുരു

മുടി സംരക്ഷണത്തിന് ഉത്തമമായതാണ് മുന്തിരിക്കുരു എണ്ണ. ചിലവ് കുറഞ്ഞ ഈ എണ്ണ ഉപയോഗിച്ചാല്‍ മുടിയുടെ നനവ് നിലനിര്‍‌ത്താനാവും. ചൂടാക്കിയും മുന്തിരിക്കുരു എണ്ണ ഉപയോഗിക്കാവുന്നതാണ്.

6. ക്രാന്‍ബെറി

6. ക്രാന്‍ബെറി

പണ്ടുകാലം മുതലേ ക്രാന്‍ബെറി കേശസംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. മുടിക്ക് നനവ് നല്കാനും, തലയോട്ടി വരണ്ടുപോകുന്നത് തടയാനും ഇത് ഉത്തമമാണ്. മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് തലയോട്ടിലെ വരള്‍ച്ച. ഇത് പരിഹരിച്ചാല്‍ കേശസംബന്ധമായ ഏറെ പ്രശ്നങ്ങള്‍ക്ക് അറുതി നല്കാനാവും.

English summary

Seeds For Haircare

Long and lush hair is a dream for every woman and it demands a lot of care. We always try to care for our hair using artificial products or medicines that are instantly available.
X
Desktop Bottom Promotion