For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

|

സവാള ഭക്ഷണത്തിലെ പ്രധാന ചേരുവയാണ്. ഗന്ധം മടുപ്പിയ്ക്കുന്നതെങ്കിലും പലപ്പോഴും പല ഭക്ഷണങ്ങള്‍ക്കും രുചി നല്‍കുന്നതില്‍ ഇതിന്റെ പങ്ക് വളരെ പ്രധാനമാണ്. സവാളയ്ക്ക ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ടുതാനും.

സവാള മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതുപയോഗിച്ചുണ്ടാക്കാവുന്ന പലതരത്തിലുള്ള ഹെയര്‍ പായ്ക്കുകളുണ്ട്. മുടി വളര്‍ച്ചയ്ക്കും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് അത്യുത്തമം തന്നെയാണ്.

സവാള കൊണ്ട് പല തരത്തിലുള്ള ഹെയര്‍ പായ്ക്കുകളുമുണ്ടാക്കാം.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

സവാളയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി കൊഴിയാതിരിയ്ക്കാനും താരനും നല്ലതാണ്. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

സവാള നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്ചേര്‍ത്തിളക്കുക. ഇത് തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഷാംപൂ തേച്ചു കഴുകിയ ശേഷം ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ മുടി കഴുകാം.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

ബിയറില്‍ അല്‍പം സവാളനീര് ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. മുടിയ്ക്കു ചേര്‍ന്ന നല്ലൊന്നാന്തരം കണ്ടീഷണറാണിത്.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

സവാളയുടെ നീരും നാളികേരപ്പാലും കലര്‍ന്ന മിശ്രിതം തലയോടില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മുടിയുടെ തിളക്കം കൂട്ടും.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

സവാളയുടെ നീരും തേനും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും നല്ലതു തന്നെ. ഇത് ചെറുനാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ കഴുകിക്കളയാം.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

അല്‍പം റമ്മില്‍ അരിഞ്ഞ സവാളയിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് ഈ മിശ്രിതം തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

സവാളയും തൈരും ചേര്‍ത്ത് മിശ്രിതമുണ്ടാക്കി തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

മുടി സംരക്ഷണത്തിന് സവാള പായ്ക്കുകള്‍

ചെറുനാരങ്ങാനീരും സവാളയുടെ നീരും കലര്‍ത്തി തലയിലും മുടിയിലും തേയ്ക്കുന്നതും നല്ലതാണ്.

English summary

Onion Hair Pack For Hair Fall

Onion hair packs are popular for increasing hair growth, fighting hair loss and treating scalp problems. Onion is rich in suplhur which increases hair growth. It is the same suplhur that makes you cry while chopping them.
Story first published: Friday, December 27, 2013, 20:44 [IST]
X
Desktop Bottom Promotion