For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയ്ക്ക് ഒലീവ് ഓയില്‍ ട്രീറ്റ്‌മെന്റ്

|

ഒലീവ് ഓയില്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ചേര്‍ന്ന ഒന്നാണിത്.

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഒലീവ് ഓയില്‍ നല്ലൊരു മരുന്നാണ്. ഇതില്‍ പ്രകൃതിദത്തമായ പല ഗുണങ്ങളും അടങ്ങിയിട്ടുമുണ്ട്.

മുടിയുടെ ഏതെല്ലാം പ്രശ്‌നങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ ഒലീവ് ഓയില്‍ നല്ലൊരു മരുന്നായി ഉപയോഗിക്കാമെന്നു നോക്കൂ,

Olive Oil

താരനുള്ള നല്ലൊരു പരിഹാരമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ അല്‍പം ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ചെയ്യുന്നത് താരന്‍ ഒഴിവാക്കും.

മുടിയുടെ അറ്റം പിളരുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചൂടാക്കി മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.

വരണ്ടു പറന്നു നില്‍ക്കുന്ന മുടിയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ട് മുടി പൊതിഞ്ഞു കെട്ടാം.

ഒലീവ് ഓയില്‍ കൊണ്ട് ശിരോചര്‍മത്തില്‍ മസാജ് ചെയ്യുന്നത് വരണ്ട ശിരോചര്‍മത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇതിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുടി കഴുകാം.

ശിരോചര്‍മത്തില്‍ കുരുവുണ്ടാകുന്നത് പലര്‍ക്കുമുള്ള പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് ഒലീവ് ഓയില്‍ കൊണ്ട് തലയോടില്‍ മസാജ് ചെയ്യുന്നത്. അധികം അമര്‍ത്തി മസാജ് ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

English summary

Olive Oil Treatment For Hair

When compared to olive oil, it helps to cure all sorts of hair problems which other oils cannot get rid of. Some of the common hair problems which are treated with olive oil is given below. If you are facing any hair problems, do not hesitate to use natural olive oil on your hair and treat it with care.
Story first published: Tuesday, November 12, 2013, 14:34 [IST]
X
Desktop Bottom Promotion