For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

By Super
|

പ്രായവും മാനസികസംഘര്‍ഷങ്ങളും തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. തലമുടി സംബന്ധമായ പ്രശ്നങ്ങളില്‍ പല വഴികളില്‍ പരിഹാരം തേടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. മുടികൊഴിച്ചില്‍ മാറ്റാനും, കൂടുതല്‍ വളരാനും പല മാര്‍ഗ്ഗങ്ങളും കാലങ്ങളായി പരീക്ഷിക്കപ്പെടുന്നു. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ദോഷകരമാവാനാണ് സാധ്യത. മുടിയിലെ രാസപ്രയോഗങ്ങള്‍ മുടിയുടെ ഭംഗി കെടുത്തുകയേ ഉള്ളൂ.

മുടിയുടെ കരുത്തും ഭംഗിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മുട്ട

മുട്ട

പ്രോട്ടീന്‍, സെലീനിയം, ഫോസ്ഫറസ്, സിങ്ക്,ഇരുമ്പ്, സള്‍ഫര്‍, അയഡിന്‍ എന്നിവ അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു സംരക്ഷണ മാര്‍ഗ്ഗമാണ്. മുടി ഇടതൂര്‍ന്ന് വളരാനും മുട്ട സഹായിക്കും. അല്പം ഒലിവ് ഓയില്‍ മുട്ടയില്‍ ചേര്‍ത്ത് ഹെയര്‍ പാക്ക് തയ്യാറാക്കാം.

ഉപയോഗിക്കുന്ന വിധം - മുട്ടയുടെ വെള്ളയും, ഒരോ സ്പൂണ്‍ വീതം തേനും, ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് തലയോട്ടിയില്‍ മുഴുവന്‍ ഒരേ അളവില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കേടുവന്നതും, വരണ്ടതുമായ മുടിക്ക് ഈ രീതിയിലൂടെ കരുത്ത് പകരാം.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

അധികം അറിയപ്പെടാത്ത ഈ മാര്‍ഗ്ഗം ഉപയോഗിച്ച് മുടികൊഴിച്ചില്‍ കുറയ്ക്കുകയും, മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

സ്വഭാവിക രീതിയില്‍ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് നീര് നല്ലൊരു ഔഷധമാണ്.

ഉപയോഗിക്കുന്ന വിധം - ഉരുളക്കിഴങ്ങ് നീര് തലയോട്ടില്‍ തേച്ച് പതിനഞ്ച് മിനുട്ടിന് ശേഷം കഴുകിക്കളയുക. ഉരുളക്കിഴങ്ങിലെ വിറ്റാമിന്‍ ബി മുടിക്ക് നീളവും കരുത്തും നല്കാന്‍ സഹായിക്കും.

മൈലാഞ്ചി

മൈലാഞ്ചി

ഏറെ പേരുകേട്ട ഒരു മുടി സംരക്ഷണ മാര്‍ഗ്ഗമാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്. 'ഹെയര്‍ ആല്‍കെമിസ്റ്റ്' എന്ന് വിളിപ്പേരുള്ള മൈലാഞ്ചിക്ക് നരച്ച് ആരോഗ്യം നഷ്ടപ്പെട്ട മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്.

ഉപയോഗിക്കുന്ന വിധം - ഒരു കപ്പ് മൈലാ‍ഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും.

ഉപയോഗിക്കുന്ന വിധം - തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

മുടിസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫെനേല്‍സും, മറ്റ് ഘടകങ്ങളും മുടിക്ക് കരുത്ത് പകരും.

ഉപയോഗിക്കുന്ന വിധം - രണ്ട് ടീ ബാഗുകള്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇളക്കുക. ഇതുകൊണ്ട് തല കഴുകുക. കൂടാതെ ദൈനംദിന ഭക്ഷണത്തിലും ഗ്രീന്‍ ടീ ഉള്‍പ്പെടുത്തുക.

നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ സിയുടെയും, ആന്‍റി ഓക്സിഡന്‍റുകളുടെയും വന്‍ശേഖരമാണ് നെല്ലിക്കയിലുള്ളത്. ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും, മുടിയുടെ നിറം മാറുന്നത് ചെറുക്കുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം - നെല്ലിക്കപ്പൊടിയും, നാരങ്ങനീരും സമമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നെല്ലിക്ക എണ്ണ പതിവായി മുടിയില്‍ തേച്ചാല്‍ മുടിക്ക് കരുത്തും, കറുപ്പ് നിറവും വര്‍ദ്ധിക്കും.

ഗ്രേപ്‌സീഡ് ഓയില്‍

ഗ്രേപ്‌സീഡ് ഓയില്‍

ഗ്രേപ്‌സീഡ് ഓയില്‍ മുടിയിഴകള്‍ക്ക് ആരോഗ്യം നല്കാന്‍ സഹായിക്കുന്നതാണ് . ചുരുണ്ട മുടിയുള്ളവര്‍ക്ക് അത് കൂടുതല്‍ വഴക്കമുള്ളതാക്കിമാറ്റാന്‍ ഈ എണ്ണ സഹായിക്കും.

ഉപയോഗിക്കുന്ന വിധം - രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പായി എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ മുടി കഴുകി വൃത്തിയാക്കുക.

കറ്റാര്‍ വാഴ, തേന്‍

കറ്റാര്‍ വാഴ, തേന്‍

വിറ്റാമിന്‍ എ, ബി, ഇ, സെലിനിയം തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയതാണ് കറ്റാര്‍വാഴ. ഇത് മുടിക്ക് പോഷണം നല്കുന്നതിനൊപ്പം താരനില്‍ നിന്നും മുക്തി നല്കും.

ഉപയോഗിക്കുന്ന വിധം - കറ്റാര്‍വാഴ നീര് രാത്രിയില്‍ കിടക്കുന്നതിന് മുമ്പായി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഇത് രാവിലെ കഴുകി വൃത്തിയാക്കാം. കറ്റാര്‍വാഴ നീരും, തേനും സമാസമം ചേര്‍ത്തും തലയില്‍ തേക്കാം. മുപ്പത് മിനുട്ടിന് ശേഷം തണുത്തവെള്ളത്തില്‍ ഇത് കഴുകി വൃത്തിയാക്കാം.

ഓട്ട്മീല്‍

ഓട്ട്മീല്‍

പ്രകൃതിദത്തമായ ഒരു മോയ്സ്ച്വറൈസറാണ് ഓട്ട്സ്. ഇത് മുടിക്ക് മൃദുലതയും, കരുത്തും മാത്രമല്ല താരനില്‍ നിന്ന് മോചനവും നല്കും.

ഉപയോഗിക്കുന്ന വിധം - അരകപ്പ് ഓട്ട്സും, രണ്ട് ടേബിള്‍സ്പൂണ്‍ ബദാം ഓയിലും, കാല്‍കപ്പ് പാലും ചേര്‍ത്ത് തലയോട്ടിയില്‍ മുതല്‍ മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനുട്ടിന് ശേഷം ചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയാം. ഇത് തേക്കുന്നതിന് മുമ്പായി തലമുടി കെട്ടുകുരുങ്ങിയിട്ടില്ല എന്നും, ഉണങ്ങിയതാണെന്നും ഉറപ്പാക്കണം.

ഉള്ളി നീര്

ഉള്ളി നീര്

കൊലാജന്‍ കോശങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന സള്‍ഫര്‍ ധാരാളമായി അടങ്ങിയതാണ് ഉള്ളി. ഇത് മുടിയിഴകള്‍ക്ക് പുനര്‍ജ്ജീവന്‍ നല്കും. ഇതിന് പുറമേ തലയോട്ടി വൃത്തിയായിരിക്കാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഉള്ളി സഹായകരമാണ്.

ഉപയോഗിക്കുന്ന വിധം - ഉള്ളി ചെറുകഷ്ണങ്ങളായി മുറിച്ച് അതിന്‍റെ നീരെടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് 30-45 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ഉള്ളിയുടെ തീഷ്ണഗന്ധം ഒഴിവാക്കാന്‍ അല്പം പനിനീരോ, തേനോ ഇതില്‍ ഉപയോഗിക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആല്‍ക്കലൈനുകളുടെ സാന്നിധ്യം മൂലം മുടിയുടെ പി.എച്ച് സന്തുലനം നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കും. ആസിഡിന്‍റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വഴി മുടി വളര്‍ച്ചയും, മുടിയുടെ കരുത്തും തിളക്കവും വര്‍ദ്ധിക്കും. മുടിയില്‍ പ്രയോഗിച്ച വസ്തുക്കളിലെ രാസഘടകങ്ങളുടെ അവശിഷ്ടങ്ങള്‍ തലോട്ടിയില്‍ നിന്ന് നീക്കം ചെയ്യാനും ആപ്പിള്‍സിഡെര്‍ വിനെഗര്‍ സഹായകരമാണ്.

ഉപയോഗിക്കുന്ന വിധം - ആപ്പിള്‍ സിഡെര്‍ വിനെഗറും, വെള്ളവും സമമായി ചേര്‍ത്ത് ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിന് ശേഷം ഉപയോഗിക്കുക. മുടിക്ക് മികച്ച ആരോഗ്യം നല്കാന്‍ ഇത് സഹായിക്കും.

നാരങ്ങനീര്

നാരങ്ങനീര്

വിനെഗറിനെപ്പോലെ തന്നെ തലയോട്ടിയിലെ പി.എച്ച് നില സന്തുലനപ്പെടുത്തി മുടി വളര്‍ച്ചയെ സഹായിക്കാന്‍ നാരങ്ങനീരിന് കഴിവുണ്ട്.

ഉപയോഗിക്കുന്ന വിധം - ഒരു പിടി ബദാം തലേ രാത്രി വെള്ളത്തിലിട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ ഇതിന്‍റെ തൊലി നീക്കം ചെയ്ത് രണ്ട് സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനുട്ട് ഇങ്ങനെ ഇരുന്ന് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കുക.

ശരിയായ ഭക്ഷണം

ശരിയായ ഭക്ഷണം

ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവ കഴിക്കുകയും എണ്ണ കൂടുതലായടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. ശരീരത്തിന് ആവശ്യമായ അളവില്‍ ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ സി, എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ടെന്‍ഷന്‍

ടെന്‍ഷന്‍

മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രധാന കാരണാകുന്ന ഒന്നാണ് ടെന്‍ഷന്‍ . ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ശ്രമിക്കുക. ഇടക്കിടക്ക് ശുദ്ധവായു ശ്വസിക്കുകയും, സ്ഥിരമായി വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യുക. അതോടൊപ്പം ആവശ്യത്തിന് ഉറങ്ങുകയും, ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും ചെയ്യുക.

മുടിയിലെ പരീക്ഷണങ്ങള്‍ കുറയ്ക്കുക

മുടിയിലെ പരീക്ഷണങ്ങള്‍ കുറയ്ക്കുക

വിവിധ സ്റ്റൈലുകള്‍ക്കായി പല മാര്‍ഗ്ഗങ്ങളും മുടിയില്‍ ചെയ്യാറുണ്ട്. യന്ത്രസഹായത്തോടെ മുടി ചുരുട്ടുക, നിവര്‍ത്തുക, രാസവസ്തുക്കള്‍ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുക, ചായം പൂശുക, ജെല്ലുകള്‍ അമിതമായി ഉപയോഗിക്കുക എന്നിവയൊക്കെ മുടിക്ക് ദോഷം ചെയ്യും. മുടി വൃത്തിയായി പരിപാലിക്കുകയും, അനാവശ്യമായി മുടിയില്‍ സമ്മര്‍ദ്ധം ഏല്പിക്കാതെയുമിരിക്കാന്‍ ശ്രദ്ധിക്കണം.

മുടിയഴകിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍

മുടിയഴകിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍

ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള തിളക്കവും, കരുത്തുമുള്ള മുടി സ്വന്തമാക്കാം. ഇന്ന് തന്നെ ഇക്കാര്യങ്ങള്‍ പിന്തുടരാന്‍ ആരംഭിച്ചാല്‍ വൈകാതെ മറ്റുള്ളവരുടെ ശ്രദ്ധനേടുന്ന വിധത്തില്‍ നിങ്ങള്‍ക്കും മുടിയഴക് ലഭിക്കും എന്നതില്‍ സംശയം വേണ്ട.

English summary

Natural Ways Get Long Shiny Hair

With age and stress, we encounter many hair problems. Girls often go crazy in search of a solution to combat various hair problems. That is why, we have combined 15 powerful natural remedies to speed up your hair growth and combat hair problems.
 
 
Story first published: Thursday, September 12, 2013, 6:53 [IST]
X
Desktop Bottom Promotion