For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലിന് പരിഹാരങ്ങള്‍

By Shibu T Joseph
|

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് മുടികൊഴിച്ചില്‍, പരിസരമലിനീകരണം, വൃത്തിയില്ലാത്ത ജീവിതം, അനാരോഗ്യകരമായ സ്വഭാവങ്ങള്‍ എന്നിവയെല്ലാമാണ് മുടി കൊഴിച്ചില്‍, താരന്‍, ഉണങ്ങിയ മുടി തുടങ്ങിയവയ്ക്ക് കാരണം., മുടിക്ക് ബലവും തിളക്കവും കിട്ടണമെങ്കില്‍ ശരിയായ സംരക്ഷണം അത്യാവശ്യമാണ്.

മുടി കൊഴിയുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. താരന്‍, ഉണങ്ങിയ മുടി, കട്ടികൂടിയ വെള്ളം ഉപയോഗിച്ച് തല കഴുകുന്നത്, ശരിയായ സംരക്ഷണില്ലായ്മ ഇവയെല്ലാമാണ് മുടി കൊഴിച്ചിലിലേയ്ക്ക് വഴിവെയ്ക്കുന്നത്. മുടി കൊഴിയാതിരിക്കുന്നതിന് ധാരാളം ഷാംപൂകള്‍ നീരുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ രാസവസ്തുക്കളടങ്ങിയിരിക്കുന്ന ഇവ മുടിക്ക് ദോഷകരവുമാണ്. പാര്‍ശ്വഫലങ്ങള്‍ ഒട്ടനവധിയാണ്. ഗുണത്തേക്കാളേറെ ദോഷമാണ് ഇത്തരം വസ്തുക്കള്‍ ചെയ്യുക.
മുടി കൊഴിച്ചില്‍ തടയുവാനുള്ള നാടന്‍ പ്രതിവിധികളാണ് നാം തേടേണ്ടത്. മുടി കൊഴിയാതിരിക്കാന്‍ പ്രകൃതിദത്തമായി തന്നെ ചെയ്യാവുന്ന ഉപായങ്ങളുണ്ട്. പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവുകയുമില്ല. പക്ഷേ ഇവ ഫലം തരുന്നത് അല്‍പ്പം താമസിച്ചായിരിക്കുമെന്ന് മാത്രം, പക്ഷേ ഫലം നീണ്ടനാളുകളിയേക്കുള്ളതാണ്. മുടി കൊഴിച്ചില്‍ തടയാനുള്ള ചില പ്രകൃതി സംരക്ഷണവഴികളാണ് പറയുന്നത്

1) ചൂടുള്ള വെളിച്ചെണ്ണ കൊണ്ട് തിരുമ്മുക

1) ചൂടുള്ള വെളിച്ചെണ്ണ കൊണ്ട് തിരുമ്മുക

ഇളം ചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തലമുടി പതിവായി തിരുമ്മുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ല മാര്‍ഗ്ഗമാണ്. നശിച്ച മുടികള്‍ എടുത്തുകളഞ്ഞ് ആരോഗ്യമുള്ള മുടി വളരുന്നതിന് സഹായിക്കും. മുടികള്‍ക്ക് കരുത്ത് പകര്‍ന്ന് കൊഴിച്ചിലിനെ തടയും. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക.

2)നാളികേരം പിഴിഞ്ഞെടുത്തവ

2)നാളികേരം പിഴിഞ്ഞെടുത്തവ

നാളികേരം ആരോഗ്യദായകമാണ്. ആരോഗ്യകരമായ ഒട്ടേറെ ഗുണങ്ങളുള്ളവയാണിവ. നാളികേരത്തില്‍ നിന്നുള്ള വെളിച്ചെണ്ണയും പാലും ഒരുപോലെ മുടി കൊഴിച്ചില്‍ തടയുവാന്‍ പര്യാപ്തമാണ്. മുടിക്ക് മൃദുത്വ നല്‍കുന്നതിനും ബലമുള്ളതാക്കുന്നതിനും സഹായിക്കും.

3)കറ്റാര്‍വാഴ

3)കറ്റാര്‍വാഴ

മുടിക്ക് പ്രകൃതിദത്ത സംരക്ഷണം നല്‍കുന്നതിന് ഉത്തമമാണ് കറ്റാര്‍വാഴ, ഇവ വീട്ടുമുറ്റ്‌തെ ഉദ്യാനത്തില്‍ വളര്‍ത്തുകയും ചെയ്യാം. പൗഡര്‍ രൂപത്തിലും പേസ്റ്റ് ആയും ഇത് ഉപയോഗിക്കാം. കുഴമ്പ് രൂപത്തിലാക്കി 15 മുതല്‍ 30 മിനിറ്റ് വരെ തലയില്‍ തേച്ചുപിടിപ്പിക്കുക. മുടിയിലെ കോശങ്ങളെ ബലപ്പെടുത്തുവാനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കും. പാര്‍ശ്വഫലങ്ങളെക്കുറിച്ച് പേടിയില്ലാതെ ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യം തലയില്‍ തേയ്ക്കാം.

4) പ്രകൃതിദത്ത ഹെയര്‍ മാസ്‌ക് (ലേപനം)

4) പ്രകൃതിദത്ത ഹെയര്‍ മാസ്‌ക് (ലേപനം)

നല്ല റിസള്‍ട്ടിനായി തലയില്‍ പുരട്ടുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. ആഴ്ച്ചയില്‍ ഒരിക്കല്‍ തേച്ചാല്‍ മതി. അത്ഭുതകരമായ മാറ്റങ്ങള്‍ കാണാം. മൈലാഞ്ചി, മുല്ല, തൈര്,വേപ്പ് തുടങ്ങിയ പ്രകൃതിയുടെ വരദാനങ്ങള്‍ ഉപയോഗിച്ച് ലേപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. മുടി പൊട്ടുന്നത് തടയും. മുടിയുടെ വേരുകള്‍ക്ക് കരുത്ത് നല്‍കും.

5) നെല്ലിക്ക

5) നെല്ലിക്ക

മുടിയ്ക്ക് ബലം നല്‍കാന്‍ കഴിവുള്ളവയാണ് നെല്ലിക്ക

, മുടി കുടുതല്‍ മൃദുവാക്കുകയും ചെയ്യും. നെല്ലിക്ക

ജ്യൂസ് മുടിയില്‍ തേച്ച് 10-15 മിനിറ്റ് നില്‍ക്കുക. തണുത്ത വെള്ളം കൊണ്ട് നന്നായി കഴുകുക. വെളിച്ചെണ്ണ രൂപത്തിലും ഹെയര്‍ പാക്ക് ആയും ഉപയോഗിക്കാം. നെല്ലിക്ക ദിവസവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിക്ക് ഗുണം ചെയ്യും.

English summary

natural remedies hairfall

Hair loss is a terrible thing that could happen to anybody. Pollution, unhygienic living and unhealthy habits have resulted in hair problems like hair fall, hair loss, rough and dry hair, etc. You must take care of your hair to make them strong and shiny.
Story first published: Wednesday, November 27, 2013, 15:57 [IST]
X
Desktop Bottom Promotion