For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തെ കേശസംരക്ഷണം

By Super
|

നനഞ്ഞ മുടി ഒരു ഫാഷനായി കൊണ്ടുനടക്കുന്നവർ നമുക്കിടയിൽ കുറവല്ല. കാണാൻ ഭംഗിയുണ്ടെങ്കിലും അത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് വസ്തുത. മഴക്കാലത്താണെങ്കിൽ പറയുകയും വേണ്ട.

മുടിയ്ക്കും ശിരോചർമ്മതിനും നിരവധി പ്രശ്നങ്ങളാണ് മഴക്കാലം നൽകുന്നത്. ഇത് ഒഴിവാക്കി മഴക്കാലത്ത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനുള്ള ചില നിർദ്ദേശങ്ങളാണ് ചുവടെ ചേർക്കുന്നത്.

ഹെയർ ക്രീമുകളും മറ്റും ഒഴിവാക്കുക

ഹെയർ ക്രീമുകളും മറ്റും ഒഴിവാക്കുക

മുടിക്ക് സൗന്ദര്യം കുറവുള്ളവർ ഹെയർ ക്രീമുകളുടെയും ഓയിലുകളുടെയും പുറകെ പോകുന്നത് സാധാരണയാണ്. എന്നാൽ മഴക്കാലത്ത് ഇത്തരം ക്രീമുകളും ഒയിലുകളും ഒഴിവാക്കുന്നതാണ് നല്ലത്. അന്തരീക്ഷത്തിലെ ഈർപ്പം മൂലം മുടി കൂടുതൽ എണ്ണമയമുള്ളതാവുന്നത് തടയാൻ ഇത് സഹായകമാണ്. താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ജെല്ലുകളും ഒഴിവാക്കുക.

മുടിയുടെ നനവ്‌ ഒഴിവാക്കുക

മുടിയുടെ നനവ്‌ ഒഴിവാക്കുക

മഴക്കാലത്ത് മുടി നനവോടെ കിടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മുടി കൊഴിച്ചിലിനുള്ള സാധ്യതയെ വർദ്ധിപ്പിക്കും. സാധാരണ 50-60 മുടികൾ കൊഴിയുന്ന സ്ഥാനത്ത് മഴക്കാലത്ത് 200 മുടികൾ വരെ കൊഴിയാം. അതിനാൽ മുടികൊഴിച്ചിലും താരനും ഒഴിവാക്കാനായി മുടി കഴിവതും നനവില്ലാതെ സൂക്ഷിക്കുക.

വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുക

വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുക

താരനും മുടികൊഴിച്ചിലും മാത്രമല്ല എണ്ണമയമുള്ള ശിരോചർമ്മവും മഴക്കാലത്ത് ഒരു പ്രശ്നം തന്നെയാണ്. അതുകൊണ്ട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകുന്നത് പതിവാക്കുക. മാത്രമല്ല മുടി ബലം കുറഞ്ഞ് പൊട്ടിപോകുന്നത് തടയാനും ഇത് നല്ലതാണ്.

ഹെയർ കണ്ടീഷനിംഗ്

ഹെയർ കണ്ടീഷനിംഗ്

മഴക്കാലത്തെ കാലാവസ്ഥ മൂലം മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട് ജടപിടിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനായി കണ്ടീഷനിംഗ് പതിവാക്കുക.

ആഹാരം

ആഹാരം

ആരോഗ്യമുള്ള മുടിക്ക് ഏറ്റവും അത്യാവശ്യമായ ഘടകം പ്രോട്ടീൻ ആണ്. അതുകൊണ്ട് സമൃദ്ധമായി മുടി വളരാൻ പ്രോട്ടീൻ അടങ്ങിയിട്ടുള്ള സാൽമണ്‍, മുട്ട, കാരറ്റ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, കിഡ്നി ബീൻസ്, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിക്കുക.

എണ്ണ

എണ്ണ

ആഴ്ചയിൽ ഒരിക്കൽ എണ്ണതേച്ച് കുളിക്കുക.

ചീപ്പ്

ചീപ്പ്

ഇഴയടുപ്പം കൂടിയ ചീപ്പ് ഉപയോഗിക്കുക

മറ്റു നിര്‍ദേശങ്ങള്‍

മറ്റു നിര്‍ദേശങ്ങള്‍

-നനവുള്ളപ്പോൾ മുടി കെട്ടാതിരിക്കുക.

- ഹെയർ ഡ്രെയർ ഉപയോഗിക്കുന്നതിന് മുൻപായി മുടിയിൽ കയ്യോടിക്കുന്നത് നല്ലതാണ്.

- ചീപ്പ് ഷെയർ ചെയ്യാതിരിക്കുക.

English summary

Monsoon Haircare

For all of you fashionistas out there who love to sport the wet hair look, there’s some bad news. Although it may look and feel great, wet hair can lead to major hair woes. Hair problems become more frequent during the monsoons. Acid rain, dirty rainwater and increased levels of humidity have an adverse impact on your hair and scalp.
X
Desktop Bottom Promotion