For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ തടയാന്‍ ഉലുവ

|

മുടി കൊഴിച്ചില്‍ ഒട്ടുമിക്ക പേരെയും അലട്ടുന്ന പ്രശ്‌നമായിരിക്കും. പലതരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും ഇതിന് പരിഹാരം കണ്ടെത്താനായെന്നും വരില്ല.

പരസ്യങ്ങളില്‍ കാണുന്ന ക്രീമുകളും മറ്റും ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ നല്ലത് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളാണ്.

ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ഒന്നാണ് ഉലുവ. ശിരോചര്‍മം വരളുക, താരന്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്ക് ഉലുവ നല്ലതാണ്. മുടി മൃദുവാക്കാനും ഇത് സഹായിക്കും.

ഉലുവ ഏതെല്ലാം വിധത്തില്‍ മുടിസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു നോക്കൂ,

ഉലുവ

ഉലുവ

ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തലയില്‍ തേയ്ക്കാം. മുടി നനച്ച ശേഷമാണ് ഇത് തേയ്‌ക്കേണ്ടത്. ഇത് അരമണിക്കൂര്‍ തലയില്‍ വച്ച ശേഷം തണുത്ത വെള്ളമുപയോഗിച്ചു കഴുകിക്കളയാം.

ഉലുവ വെള്ളം

ഉലുവ വെള്ളം

ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഉലുവ വെള്ളം തണുത്ത ശേഷം തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയുകയുമാകാം. ഇതിലെ ലെസിത്തിന്‍ മുടിയെ ശക്തിപ്പെടുത്തുന്നു.

ഉലുവ, വെളിച്ചെണ്ണ

ഉലുവ, വെളിച്ചെണ്ണ

ഉലുവ പൊടിച്ചത് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിഞ്ഞു കഴുകുക. ശിരോചര്‍മത്തിന്റെ വരള്‍ച്ച ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

ചെറുനാരങ്ങാനീര്, ഉലുവാപൗഡര്‍, തൈര്

ചെറുനാരങ്ങാനീര്, ഉലുവാപൗഡര്‍, തൈര്

ചെറുനാരങ്ങാനീര്, ഉലുവാപൗഡര്‍, തൈര് എന്നിവ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പസമയം കഴിഞ്ഞു കഴുകിക്കളയാം.

പാലില്‍

പാലില്‍

ഉലുവ അരച്ചു പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും.

നെല്ലിക്കാപ്പൊടി, ഉലുവ

നെല്ലിക്കാപ്പൊടി, ഉലുവ

നെല്ലിക്കാപ്പൊടി, ഉലുവ എന്നിവ ചേര്‍ത്ത് തലയില്‍ തേയ്ക്കാനുള്ള ഹെയര്‍ പായ്ക്കുണ്ടാക്കാം. മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളരുന്നതിനും നര ഒഴിവാക്കുന്നതിനും ചേര്‍ന്ന ഹെയര്‍പായ്ക്കാണിത്.

ചെറുനാരങ്ങാനീരും ഉലുവപ്പൊടിയും

ചെറുനാരങ്ങാനീരും ഉലുവപ്പൊടിയും

ചെറുനാരങ്ങാനീരും ഉലുവപ്പൊടിയും ചേര്‍ത്ത് തലയില്‍ തേയ്ക്കാം.

English summary

Meti Treatment For Hair Loss

Fenugreek seeds has many hair benefits like, it reduces dryness on the scalp, treats dandruff, conditions the hair and also softens the hair. Fenugreek provides nicotinic acid and protein to the hair. This helps in rebuilding and strengthening the roots thus stimulating hair growth.
 
 
Story first published: Friday, August 2, 2013, 15:44 [IST]
X
Desktop Bottom Promotion