For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിയാതിരിയ്ക്കാന്‍ അടുക്കളക്കൂട്ടുകള്‍

|

മുടികൊഴിച്ചില്‍ മിക്കവാറും പേരെ ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകും. മുടിയെ ബാധിയ്ക്കുന്ന താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ മുതല്‍ പോഷകാഹാരക്കുറവും ക്ലോറിന്‍ വെള്ളവുമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങള്‍.

മുടി കൊഴിച്ചില്‍ തടയാന്‍ വിലയേറിയെ ഹെയര്‍ കെയര്‍ ട്രീറ്റ്‌മെന്റുകള്‍ ലഭ്യമാണ്. ഇവ ഹെയര്‍ ക്ലിനിക്കുകളിലും ബ്യുട്ടിപാര്‍ലറുകളിലും ചെയ്യുകയും ചെയ്യും. എന്നാല്‍ പലപ്പോഴും ഇവ പ്രയോജനം നല്‍കിക്കൊള്ളണമെന്നില്ല. മാത്രമല്ല, ഇത്തരം മാര്‍ഗങ്ങളില്‍ ചിലപ്പോള്‍ കെമിക്കലുകളും അടങ്ങിയിരിയ്ക്കും. ഇത് ഭാവിയില്‍ മുടിയ്ക്കു ദോഷം ചെയ്യും.

മുടിയ്ക്കു ദോഷം ചെയ്യാത്ത, പണച്ചെലവ് അധികമില്ലാത്ത ചില ഉപായങ്ങളുമുണ്ട, മുടി കൊഴിച്ചില്‍ തടയാന്‍. ഇവ മിക്കവാറും എല്ലാം തന്നെ നാം അടുക്കളയിലും മറ്റും ഉപയോഗിയ്ക്കുന്നവയുമാണ്. ഇവയെക്കുറി്ച്ചറിയൂ,

ഉലുവ

ഉലുവ

മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇത് അരച്ച് മുടിയില്‍ തേയ്ക്കാം. താരന്‍ കളയാനും മുടിയ്ക്കു മൃദുത്വം നല്‍കാനും ഇത് നല്ലതാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പിലയും മുടികൊഴിച്ചില്‍ തടയാന്‍ വളരെ നല്ലതാണ്. ശിരോചര്‍മത്തിലെ അണുബാധകള്‍ തടയാനും ഇത് നല്ലതു തന്നെ.

ഓറഞ്ച്

ഓറഞ്ച്

വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. ഇത് ശിരോശര്‍മം വൃ്ത്തിയാക്കാനും സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

മുടിയിലെ താരനകറ്റാനും മുടികൊഴിച്ചില്‍ അകറ്റാനും ചെറുനാരങ്ങാനീരും നല്ലതാണ്.

പഴം

പഴം

പഴം ഉടച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ അകറ്റാന്‍ നല്ലതാണ്. മുടിയ്ക്ക് തിളക്കവും ലഭിയ്ക്കും.

സവാള

സവാള

സവാളനീര് മുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്. ഇതിലെ സള്‍ഫര്‍ മുടികൊഴിച്ചില്‍ തടയും.

നെല്ലിയ്ക്ക

നെല്ലിയ്ക്ക

മുടികൊഴിച്ചില്‍ തടയാനും മുടിയ്ക്ക ബലം നല്‍കാനും നെല്ലിയ്ക്ക നല്ലതാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ മുടിയിലെ അണുബാധ അകറ്റാനും മുടികൊഴിച്ചില്‍ തടയാനും മുടിയ്ക്കു തിളക്കം നല്‍കാനും നല്ലതാണ്.

ആവണെക്കെണ്ണ

ആവണെക്കെണ്ണ

മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്തുവാനും സഹായിക്കുന്ന ഒന്നാണ് ആവണെക്കെണ്ണ.

റീത്ത

റീത്ത

റീത്ത എന്ന പ്രകൃതിദത്തമായ ഒരു കായയുണ്ട്. ഇത് ഉണക്കിപ്പൊടിച്ചു താളിപ്പൊടിയായി ഉപയോഗിയ്ക്കാം. മുടികൊഴിച്ചില്‍ തടയാനും മുടിയുടെ സ്വാഭാവിക നിറം സംരക്ഷിയ്ക്കുവാനും ഇതിന് കഴിയും.

തൈര്

തൈര്

തൈര് മുടികൊഴിച്ചില്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇതിനൊപ്പം ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ഉപയോഗിക്കാം.

പാല്‍

പാല്‍

പാല്‍ മുടിയിലും ശിരോചര്‍മത്തിലും തേച്ചു പിടിപ്പിയ്ക്കുന്നത് നല്ലതാണ്. ഇത് മുടികൊഴിച്ചില്‍ തടയും.

വെളുത്തുളളി

വെളുത്തുളളി

വെളുത്തുളളിയിലെ കൊളാജന്‍ മുടി കൊഴിച്ചില്‍ തടയുന്നതിന് സഹായിക്കും. ഇത് മുടിവളര്‍ച്ചെയ സഹായിക്കുകയും ചെയ്യും.

ചെറി

ചെറി

ചെറിയില്‍ ബയോഫ്‌ളവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉടച്ചു മുടിയിലും ശിരോചര്‍മത്തിലും തേച്ചു പിടിപ്പിയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

English summary

Kitchen Ingredients Reduce Hair Loss

Hair loss is one of the major hair problems these days. There are many causes of hair fall. From seasonal changes to diet to improper hair care, the causes of hair fall are numerous
Story first published: Thursday, December 5, 2013, 12:35 [IST]
X
Desktop Bottom Promotion