For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

|

നല്ല ഭംഗിയുള്ള മുടി കൊതിക്കാത്തവര്‍ ചുരുക്കം. ഇതിനായി അവിടെയും ഇവിടെയുമൊന്നും തേടണമെന്നില്ല. അടുക്കളയിലെ പല വസ്തുക്കളും മുടിസംരക്ഷണത്തിനും ഉപകരിക്കും.

കൃത്രിമ വസ്തുക്കള്‍ക്ക് പുറമെ പോകുന്നതിനു മുന്‍പ് ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ.

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

മുട്ട മുടിയ്ക്കു പറ്റിയ നല്ലൊന്നാന്തരം കണ്ടീഷണറാണ്. മുട്ടയില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് തലയില്‍ പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. മുടിയുടെ തിളക്കവും മാര്‍ദ്ദവവും വര്‍ദ്ധിക്കും.

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

വിനെഗര്‍ കൊണ്ട് മുടി കഴുകുന്നതും നല്ലതാണ്. അല്‍പം വെള്ളത്തില്‍ വിനെഗര്‍ കലക്കി മുടി കഴുകാം. പിന്നീട് ഷാംപൂ ചെയ്യാം. മുടി മൃദുവാകും.

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

താരന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ് തൈര്. അല്‍പം പുളിയുള്ള തൈര് തലയില്‍ പുരട്ടുന്നതാണ് നല്ലതാണ്. താരന്‍ കാരണം തലയോടിലുണ്ടാകുന്ന ചൊറിച്ചിലിനും ഇത് നല്ലൊരു പരിഹാരമാണ്.

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അല്‍പം ബേക്കിംഗ് സോഡ, ഷാംപൂ, കണ്ടീഷണര്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേച്ച് കഴുകുന്നത് വളരെ നല്ലതാണ്. ഇത് അഴുക്കു കളയാനും മുടിയ്ക്ക് തിളക്കം നല്‍കാനും നല്ലതാണ്.

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

താരനുള്ള മറ്റൊരു നല്ല മരുന്നാണ് ചെറുനാരങ്ങാനീര്. ഇത് വെളിച്ചെണ്ണയുമായി കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

തേനും മുടിയ്ക്കു പറ്റിയ നല്ലൊന്നാന്തരം കണ്ടീഷറണാണ്. വരണ്ട മുടിയ്ക്കു പറ്റിയ നല്ലൊന്നാന്തരം പരിഹാരം. മുടിയ്ക്ക് തിളക്കം നല്‍കാനും ഇത് സഹായിക്കും.

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

അടുക്കളയില്‍ നിന്നും മുടിയിലേക്ക്

ബട്ടര്‍ ഫ്രൂട്ട് ഉടച്ച് തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതുടച്ച് തലയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

English summary

Hair, Haircare, Dandruff, Honey, Conditioner, Shampoo, മുടി, മുടിസംരക്ഷണം, താരന്‍, തേന്‍, കണ്ടീഷണര്‍, ഷാംപൂ

There are few kitchen ingredients that you need to care for your hair at home. For example, yogurt, lemon and eggs are few hair care beauty products that are natural and effective too. These ingredients serve for several hair treatments and gives good results. They are natural so the chances to damage your hair gets minimal.
 
Story first published: Thursday, February 28, 2013, 15:54 [IST]
X
Desktop Bottom Promotion