For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിൽ തടയാൻ ചില പൊടിക്കൈകൾ

By Super
|

മുടികൊഴിച്ചിൽ ഇന്നൊരു സർവ്വസാധാരണ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കുളിക്കുമ്പോഴും മുടിചീകുമ്പോഴും ഊർന്നു വീഴുന്ന തലമുടിയുടെ എണ്ണം പലരെയും അസ്വസ്ഥമാക്കുന്നുണ്ട്. എന്താണിതിനൊരു പോംവഴി? മുടികൊഴിച്ചിൽ പൂർണ്ണമായി ഇല്ലാതാക്കാവുന്ന ഒരു പ്രശ്നമല്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ ഒരുപരിധി വരെ നമുക്ക് ഇതിനെ നമുക്ക് തടഞ്ഞുനിർത്താനാവും.

വിപണിയിൽ മുടികൊഴിച്ചിൽ തടയാനുള്ള ധാരാളം ഓയിലുകളും ക്രീമുകളുമൊക്കെ ലഭിക്കുമെങ്കിലും അത്തരം വസ്തുക്കളുടെ ദീർഘകാല ഉപയോഗം തലമുടിക്ക് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനാൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ പിന്തുടരുക എന്നത് തന്നെയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. വീട്ടിൽ തയ്യാറാക്കുന്ന മരുന്നുകളിൽ ദോഷകരമായ കെമിക്കലുകൾ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളെ ഭയപ്പെടുകയും വേണ്ട. മുടികൊഴിച്ചിൽ തടയാനുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

തലമുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താരൻ, ചൊറിച്ചിൽ എന്നിവയെ അകറ്റിനിർത്താൻ മുടി വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ട് സാധിക്കും. മുടികൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങൾ ഇല്ലാതാവുന്നതോടെ മുടികൊഴിച്ചിൽ സാധ്യത കുറയും. അതുപോലെ ഷാംപൂ, ഹെയർ കണ്ടീഷനർ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

ഒരു കപ്പിൽ കടുകെണ്ണ എടുക്കുക അതിൽ നാല് ടേബിൾസ്പൂണ്‍ മൈലാഞ്ചിയില അരച്ച് ചേർക്കുക. ഇത് ചൂടാക്കിയ ശേഷം ആ എണ്ണകൊണ്ട് തലയോട്ടി നല്ലവണ്ണം മസാജ് ചെയ്യുക.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

കുറച്ച് ഉലുവ പൊടിച്ച് ഒരു കപ്പ്‌ വെള്ളത്തിൽ ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിച്ച് നാൽപ്പത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒരു മാസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ മുടികൊഴിച്ചിൽ ശമിക്കും.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

തലമുടി തണുത്ത വെള്ളത്തിൽ കഴുകി വിരലുകൾകൊണ്ട് നന്നായി മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

നിങ്ങളുടെ തലയിലെ കഷണ്ടി കയറിതുടങ്ങിയ ഭാഗങ്ങളിൽ സവാള

ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജിങ്ങിന് ശേഷം അൽപം തേൻ പുരട്ടുകയുമാകം.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

തേനും മുട്ടയുടെ മഞ്ഞയും ചേർന്ന മിശ്രിതം തലയോട്ടിയിൽ പുരട്ടി തിരുമ്മുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. മിശ്രിതം അര മണിക്കൂർ തലയിൽ പിടിപ്പിച്ച ശേഷം മാത്രമേ കഴുകിക്കളയാവൂ.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

അഞ്ചു ടേബിൾസ്പൂണ്‍ തൈര്, ഒരു ടേബിൾസ്പൂണ്‍ ചെറുനാരങ്ങ നീര്, രണ്ട് ടേബിൾസ്പൂണ്‍ കടലമാവ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം ഷാംപൂ ആയി ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ തടയും.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഉണക്ക നെല്ലിക്ക ചേർക്കുക. ഈ എണ്ണ ഉപയോഗിച്ച് ദിവസേന തല മസാജ് ചെയ്യുക. മുടികൊഴിച്ചിലിന് ശമനം ലഭിക്കും.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

ചീര പോലുള്ള ഇലവർഗ്ഗങ്ങളുടെ നീര് ദിവസേന ഒരു ഗ്ലാസ്സെങ്കിലും കുടിക്കുന്നത് നല്ലതാണ്.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

നെല്ലിക്കയുടെ നീര് കുടിയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

മല്ലിയില ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതുപയോഗിച്ച് തല കഴുകുക.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

തേങ്ങാപ്പാൽ ഉപയോഗിച്ച് ദിവസേന തല കഴുകുന്നത് മുടികൊഴിച്ചിലിന് ആശ്വാസം നൽകും.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

കുരുമുളക്, ചെറുനാരങ്ങയുടെ കുരു എന്നിവ സമം ചേർത്ത് പൊടിച്ച് അതിൽ അല്പം വെള്ളം ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.

Read more about: hair മുടി
English summary

Hair, Haircare, Dandruff, Massage, മുടി, മുടിസംരക്ഷണം, താരന്‍, മസാജ്‌

Hair fall is such a common phenomenon that many people suffering from it develop a fear of running their hands through their hairs let alone combing. Strands of hair in the shower or on dressing table are a depressing features that many are acquainted with. However, many people don’t know that hair fall is a natural occurrence and no matter what you do, you cannot stop complete hair fall. What one can do though is to reduce the number of hair fall.
X
Desktop Bottom Promotion