For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാലനര ഒഴിവാക്കാന്‍ വീട്ടുവൈദ്യം

|

അകാലനര പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടിയിലെ മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്ന പദാര്‍ത്ഥം.

വെള്ളത്തിന്റെ പ്രശ്‌നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇട വരുത്തുന്നുണ്ട്.

ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്‌നത്തിനു സ്ഥായിയായൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല.

Hair

നര തടയാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ.

നരയെ തടയാനുള്ള ഹെയര്‍ പായ്ക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. നെല്ലിക്കാപ്പൊടി, ഹെന്ന എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് തലയോടിലും മുടിയിലും തേച്ചു പിടിപ്പിച്ച് കഴുകിക്കളയണം.

കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്. കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്ക്കരുതെന്ന കാര്യം ഓര്‍ക്കുക.

കറിവേപ്പില അരച്ചു തലയില്‍ തേയ്ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്.

മയിലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് ഗുണം ചെയ്യും.

ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്. മയിലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മയിലാഞ്ചിപ്പൊടിയോ ഇതിന് ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേയ്ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ചീരയുടെ ജ്യൂസും തലയില്‍ തേയ്ക്കാന്‍ നല്ലതാണ്. ചുവന്ന ചീരയാണ് ഏറ്റവും നല്ലത്. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.

മുടി നര ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ് നെല്ലിക്ക. ഇതു കഴിയ്ക്കുന്നതും നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്ക്കുന്നതുമെല്ലാം നല്ലതാണ്.

കൃത്രിമമായ മുടസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം തികച്ചും സ്വാഭാവികമായ വഴികള്‍ അവലംബിക്കുക. ഉദാഹരണത്തിന് കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂവിനു പകരം ചെമ്പരത്തി താളി പോലുള്ളവയുപയോഗിക്കാം. കെമിക്കലുകള്‍ ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിയ്ക്കും.

Read more about: hair മുടി
English summary

Home Remedies Avoid Grey Hair

Greying of hair is caused due to the decrease in the melanin pigment of the hair. This takes place as a person ages, although premature greying is also rampant these days. It is common for people under 35 or even 30 to have grey hair. There are certain cells in the hair follicles called melanocytes. They produce a pigment which provides natural colour to the hair.
Story first published: Monday, June 17, 2013, 15:59 [IST]
X
Desktop Bottom Promotion