For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാന്‍ നാച്വറല്‍ ഹെയര്‍ പായ്ക്കുകള്‍

|

നല്ല ഭംഗിയുള്ള മുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് വീട്ടിലുണ്ടാക്കുന്ന ചില ഹെയര്‍ പായ്ക്കുകള്‍ ഉപകരിക്കും. തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം ഹെയര്‍ പായ്ക്കുകളെപ്പറ്റി അറിയൂ.

ബുദ്ധി വര്‍ദ്ധിക്കാന്‍ സാധാരണ കുട്ടികള്‍ക്ക് നല്‍കി വരാറുള്ള ഒന്നാണ് ബ്രഹ്മി. ആയുര്‍വേദ വിഭാഗത്തില്‍ പെടുന്ന ഇത് മുടി വളരാനും സഹായിക്കും. ബ്രഹ്മി പൊടിച്ചതും ഹെന്നയും കൂട്ടിച്ചേര്‍ത്ത് തൈരില്‍കലക്കി മുടിയില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇത് അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് പുരട്ടുന്നതിന് മുന്‍പ് മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

മുടി കൊഴിച്ചില്‍ അകറ്റാനും മുടിയ്ക്ക് കറുപ്പു നല്‍കാനും ഇത് സഹായിക്കും.

Hairpack

ത്രിഫല, ബ്രഹ്മി എന്നിവ ഉണക്കിപ്പൊടിയ്ക്കുക. ഇതിനൊപ്പം തുളസിയില അരച്ചതും ചേര്‍ത്താന്‍ ന്‌ല്ലൊന്നാന്തരം ഹെയര്‍ പായ്ക്കായി. ഇത് തലയോടിയും മുടിയിലും നല്ലപോലെ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ഹെന്ന കൊണ്ടും വിവിധ രീതിയില്‍ ഹെയര്‍ പായ്ക്കുകളുണ്ടാക്കാം. ഹെന്ന തനിയെ തലയില്‍ തേയ്ക്കാം. ഇതിനൊപ്പം നെല്ലിയ്ക്കാപ്പൊടി, ഷിക്കാക്കായ് പൗഡര്‍ എന്നിവയും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാം.

ഹെന്നയ്‌ക്കൊപ്പം കറിവേപ്പില, ചെമ്പരത്തിയില എന്നിവ അരച്ച് തലയില്‍ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും. മുടികൊഴിച്ചില്‍ മാറാന്‍ മാത്രമല്ല, താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പറ്റിയൊരു മരുന്നാണിത്.

തികച്ചും പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് ഇവ മറ്റു പാര്‍ശ്വഫലങ്ങള്‍ വരുത്തുമെന്ന ഭയവും വേണ്ട.

ഇവ തലയില്‍ പുരട്ടി കഴുകിക്കളയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ ആവശ്യമെങ്കില്‍ ഉപയോഗിക്കാം. ഇതില്‍ പല ഹെയര്‍പായ്ക്കുകളും ഷാംപൂവിന്റെ ഗുണം ചെയ്യുന്നവയുമാണ്. ഇതുകൊണ്ട് വീണ്ടും ഷാംപൂ തേയ്‌ക്കേണ്ട ആവശ്യം വരുന്നുമില്ല.

English summary

Haircare, Hairpack, Dandruff, Hairloss, Henna, മുടി, മുടിസംരക്ഷണം, ഹെയര്‍ പായ്ക്ക്, ഹെന്ന, താരന്‍,

Why waste money on expensive hair treatments when you can naturally grow hair with homemade packs? Here are few simple yet effective hair packs to increase hair growth,
Story first published: Tuesday, January 15, 2013, 11:31 [IST]
X
Desktop Bottom Promotion